കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് തൊഴിലാളി ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളി മരിച്ചു. 

ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് തൊഴിലാളി ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളി മരിച്ചു. കൈനകരി കൈപ്പാൽ വീട്ടിൽ സ്വദേശി ടിജോ തോമസ്(34) യാണ് മരിച്ചത്. നെല്ല് കയറ്റിയ വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിനു സമീപമാണ് സംഭവമുണ്ടായത്. തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates