Published : Mar 02, 2025, 05:21 AM ISTUpdated : Mar 02, 2025, 11:49 PM IST

Malayalam News Live: അക്രമങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ

Summary

സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ്. വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരും പങ്കെടുക്കുന്ന ലൈവത്തോൺ ഇന്ന് രാവിലെ ഏഴ് മുതൽ തത്സമയം തുടങ്ങും. ലഹരിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളും അതിൽ നിന്ന് രക്ഷനേടാനുള്ള പരിഹാരങ്ങളും ലൈവത്തോണിൽ നിന്ന് തേടാം. അനിയന്ത്രിതമാകുന്ന ലഹരി ഉപഭോഗമടക്കം ചർച്ച ചെയ്യും. ലഹരിയിൽ മുഴുകി കൗമാരക്കാരുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് ലൈവത്തോൺ പരിപാടി സംഘടിപ്പിക്കുന്നത്

Malayalam News Live: അക്രമങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ

11:49 PM (IST) Mar 02

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; തിരുവനന്തപുരം സ്വദേശികളായ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

താമരശ്ശേരിക്ക് സമീപം ലോറി മറിഞ്ഞ് അപകടത്തിൽ 2 പേർക്ക് പരിക്ക്. താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ  കൂടത്തായി പാലത്തിന് അടുത്താണ് അപകടമുണ്ടായത്.

കൂടുതൽ വായിക്കൂ

11:28 PM (IST) Mar 02

സർവകലാശാല നിയമഭേദ​ഗതി ബില്ലിൽ അനിശ്ചിതത്വം; മുൻകൂർ അനുമതി ഇനിയും നൽകാതെ ​ഗവർണർ

കുസാറ്റ്, മലയാളം, കെടിയു സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ആണ് തീരുമാനം വൈകുന്നത്. മൂന്നു ബില്ലുകളും മലയാളത്തിൽ തയാറാക്കിയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്.

കൂടുതൽ വായിക്കൂ

10:56 PM (IST) Mar 02

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു; മീൻപിടിക്കുന്നതിനിടെ അപകടം

മീൻ പിടിക്കുന്നതിനിടെ കിട്ടിയ മത്സ്യത്തെ കടിച്ചുപിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് പോകുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം. 

കൂടുതൽ വായിക്കൂ

10:39 PM (IST) Mar 02

ചുങ്കത്തറ ഭീഷണി പ്രസംഗം: പി വി അൻവറിനെതിരെ കേസെടുത്തു

യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചാൽ തലയടിച്ചു പൊട്ടിക്കുമെന്ന ഭീഷണിയാണ് കേസിനാധാരം. സിപിഎം നൽകിയ പരാതിയിലാണ് നടപടി.

കൂടുതൽ വായിക്കൂ

10:28 PM (IST) Mar 02

വിതുരയിൽ 16കാരന് ക്രൂരമർദനം; പുറത്ത് പറയരുതെന്ന് ഭീഷണി; മർദനം പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്നാരോപിച്ച്

 തിരുവനന്തപുരം വിതുരയിൽ പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പതിനാറുകാരന് സമപ്രായക്കാരുടെ ക്രൂര മർദ്ദനം. 

കൂടുതൽ വായിക്കൂ

10:23 PM (IST) Mar 02

ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ഓസ്ട്രേലിയ സെമി പോരാട്ടം, മത്സരം എപ്പോള്‍, ഇന്ത്യൻ സമയം, വേദി; കാണാനുള്ള വഴികൾ

2023ലെ ഏകദിന ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടം കൈവിട്ടതിന്‍റെ നിരാശ മാറ്റാനും പ്രതികാരം തീര്‍ക്കാനും ഇന്ത്യക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് സെമി പോരാട്ടം.

കൂടുതൽ വായിക്കൂ

09:54 PM (IST) Mar 02

എൻപിഎസ് അംഗങ്ങളാണോ, ഡിജിലോക്കർ വഴി അക്കൗണ്ട് സ്റ്റേറ്റ് എടുക്കുന്നത് എങ്ങനെ എന്നറിയാം

ഡിജി ലോക്കറിൽ രേഖകൾ സൂക്ഷിച്ചിരിക്കുന്നത് ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് . അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട.

കൂടുതൽ വായിക്കൂ

09:49 PM (IST) Mar 02

ഷഹബാസിനെ ആക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി; സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നടപടി

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 

കൂടുതൽ വായിക്കൂ

09:43 PM (IST) Mar 02

ചാമ്പ്യൻസ് ട്രോഫി: കിവീസിനെ കറക്കി വീഴ്ത്തി ഇന്ത്യ; വരുൺ ചക്രവർത്തിക്ക് 5വിക്കറ്റ്; ഇന്ത്യ-ഓസീസ് സെമി പോരാട്ടം

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ന്യൂസിലൻഡിനെ 44 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമിയിൽ. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ സ്പിന്നർമാരുടെ മികവിൽ ഇന്ത്യ എറിഞ്ഞിട്ടു.

കൂടുതൽ വായിക്കൂ

09:22 PM (IST) Mar 02

ക്രെഡിറ്റ് കാർഡുകൾ അലസമായി ഉപയോഗിക്കേണ്ട, ബാധ്യത കൂടും; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവ

ക്രെഡിറ്റ് കാർഡുകളുടെ അച്ചടക്കത്തോടെയുള്ള ഉപയോഗം ഉറപ്പാക്കാൻ, ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ;

കൂടുതൽ വായിക്കൂ

09:18 PM (IST) Mar 02

ഷഹബാസ് കൊലക്കേസ്: 'തന്റെ അവസ്ഥ നാളെ ഒരു മാതാപിതാക്കൾക്കും ഉണ്ടാകരുത്, പരമാവധി ശിക്ഷ വേണം'; ഷഹബാസിന്റെ പിതാവ്

 നിയമസംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞ ഇഖ്ബാൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. 

കൂടുതൽ വായിക്കൂ

09:15 PM (IST) Mar 02

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി

കൂടുതൽ വായിക്കൂ

09:11 PM (IST) Mar 02

സിനിമ കുട്ടികളെ മെന്റലി സ്വാധീനിക്കും, തീവ്രമായൊരു വികാരം ഉണ്ടാക്കും: നവ്യ മുൻപ് പറഞ്ഞ വാക്കുകൾ വൈറൽ

നവ്യ അന്നേ മുന്നറിയിപ്പ് നൽകിയെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. 

കൂടുതൽ വായിക്കൂ

08:52 PM (IST) Mar 02

വീട്ടിൽ സെവൻഅപ്പ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചു, രണ്ടുവയസുകാരന് ചികിത്സയിലിരിക്കവെ ദാരുണാന്ത്യം

അലമാരയിലാണ് മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. കസേര നീക്കി അരമാരയുടെ അടുത്ത് എത്തിച്ച ശേഷം അതിൽ കയറി നിന്നാണ് കുട്ടി കുപ്പി എടുത്തത്.

കൂടുതൽ വായിക്കൂ

08:46 PM (IST) Mar 02

ഐഎഎസ് എഴുതി എടുക്കുന്നതിനേക്കാള്‍ പാടാണ് സിനിമ സംവിധാനം: അനിമല്‍ സംവിധായകന്‍ വംഗ

അനിമൽ സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. 

കൂടുതൽ വായിക്കൂ

08:32 PM (IST) Mar 02

പത്തനാപുരത്ത് കശുമാവ് തോട്ടത്തിൽ കടുവയുടെ ജഡം കണ്ടെത്തി

പ്രയാധിക്യത്തെ തുടർന്നാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

കൂടുതൽ വായിക്കൂ

08:31 PM (IST) Mar 02

ഉത്തരാഖണ്ഡ് ഹിമപാതം: 8 മരണം, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കിട്ടി; 46 പേരെ രക്ഷിച്ചു

മൂന്നാം ദിവസമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്. കാലാവസ്ഥ അനൂകൂലമായതോടെ കൂടുതൽ രക്ഷാപ്രവർത്തകരെ ഇവിടേക്ക് എത്തിച്ചായിരുന്നു ഇന്ന് തെരച്ചിൽ. 

കൂടുതൽ വായിക്കൂ

08:26 PM (IST) Mar 02

1000 കോടിയില്‍ നില്‍ക്കുന്ന നായകന്‍; എന്‍റെ പ്രതിഫലവും കൂട്ടണ്ടെ? : പുതിയ ചിത്രത്തിന് അറ്റ്ലിയുടെ പ്രതിഫലം !

പുഷ്പ 2 വിന് ശേഷം അല്ലു അർജുൻ അറ്റ്ലിയുടെ സംവിധാനത്തിൽ അഭിനയിക്കുന്നു. ചിത്രത്തിനായി അറ്റ്ലി 100 കോടി രൂപ പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കൂ

08:16 PM (IST) Mar 02

ആഡംബരത്തിന്റെ അവസാന വാക്കോ.., അംബാനിയുടെ മരുമകളുടെ സൂപ്പർ കൂൾ ലുക്കിന്റെ ചെലവ് എത്ര?

ലോകത്തിലെ ഏറ്റവും ആഡംബര ഫാഷൻ ബ്രാൻഡുകളായ വാലന്റീനോ, ചാനൽ, ഡിയോർ തുടങ്ങിയ ബ്രാൻഡുകളുടെ ഡിസൈനർ വസ്ത്രങ്ങൾ ശ്ലോക പതിവായി ധരിക്കാറുണ്ട്

കൂടുതൽ വായിക്കൂ

07:49 PM (IST) Mar 02

രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽ കാർഡ് നമ്പർ, മമതയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം

പശ്ചിമ ബംഗാളിലെ ചില വോട്ടർമാരുടെ തിരിച്ചറിയൽ നമ്പർ മറ്റു സംസ്ഥാനങ്ങളിലെ  വോട്ടർമാർക്കുമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു.

കൂടുതൽ വായിക്കൂ

07:28 PM (IST) Mar 02

ചാമ്പ്യൻസ് ട്രോഫി ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരെ ആദ്യം, അപൂർവ റെക്കോര്‍ഡ് സ്വന്തമാക്കി കിവീസ് പേസര്‍

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന റെക്കോർഡ് ന്യൂസിലൻഡിൻ്റെ മാറ്റ് ഹെൻറിക്ക്.

കൂടുതൽ വായിക്കൂ

07:23 PM (IST) Mar 02

2 മാസത്തിനുള്ളിൽ നഷ്ടപ്പെട്ടത് 7 കോടി; സമ്പന്ന സിംഹാസനം വിട്ട് നൽകാതെ ഇലോൺ മസ്‌ക്

2025 തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും ഇലോൺ മസ്കിന് നഷ്ടമായത് 81 ബില്യൺ ഡോളർ ആണ്

കൂടുതൽ വായിക്കൂ

07:18 PM (IST) Mar 02

വലിയ അബദ്ധം ഒന്നും പറഞ്ഞിട്ടില്ല, തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും 

വലിയ അബദ്ധം ഒന്നും ശശി തരൂർ പറഞ്ഞിട്ടില്ല. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്

കൂടുതൽ വായിക്കൂ

07:16 PM (IST) Mar 02

76 വളര്‍ത്ത് നായ്ക്കൾക്കായി 45 കോടിയുടെ സ്വത്ത് മാറ്റിവച്ച സൂപ്പര്‍ താരം

പല സെലിബ്രിറ്റികളും സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നത് വാര്‍ത്തയാകാറുണ്ട്. 45 കോടി സ്വത്ത് നായകള്‍ക്കായി മാറ്റിവച്ച താരം. 

കൂടുതൽ വായിക്കൂ

07:08 PM (IST) Mar 02

രഞ്ജി ട്രോഫി റണ്‍വേട്ടയിൽ ഒന്നാമനായി വിദര്‍ഭ താരം, മലയാളി താരവും പട്ടികയിൽ; വിക്കറ്റ് വേട്ടയിൽ സക്സേന 5-ാമത്

കേരള താരങ്ങളില്‍ 10 കളികളില്‍ 635 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ പതിനാലാം സ്ഥാനത്തുള്ളപ്പോള്‍ 9 കളികളില്‍ 628 റണ്‍സടിച്ച സല്‍മാന്‍ നിസാര്‍ പതിനാറാമതാണ്

കൂടുതൽ വായിക്കൂ

07:03 PM (IST) Mar 02

സേവിംഗ്സ് അക്കൗണ്ടിൽ എത്ര പണം സൂക്ഷിക്കാം; ആദായനികുതി നിയമങ്ങൾ അറിയാം

ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു സേവിംഗ്സ് അക്കൗണ്ടിലെ ആകെ  നിക്ഷേപങ്ങളോ പിൻവലിക്കലുകളോ പത്ത് ലക്ഷം കവിയാൻ പാടില്ല

കൂടുതൽ വായിക്കൂ

07:02 PM (IST) Mar 02

കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി അപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ  കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ് തട്ടിയാണ് അപകടം. 

കൂടുതൽ വായിക്കൂ

06:49 PM (IST) Mar 02

ബിപാഷ ബസു അഞ്ച് വര്‍ഷമായി പടം ഇല്ലാതെ വീട്ടിലിരിക്കുന്നു, കാരണം: നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍

ബോളിവുഡ് നടി ബിപാഷ ബസുവിനെതിരെ വിമർശനവുമായി ഗായകന്‍ മിക സിംഗ്. 

കൂടുതൽ വായിക്കൂ

06:40 PM (IST) Mar 02

'പുതുതലമുറ റീൽലൈഫിൽ ജീവിക്കുന്നു, റിയൽ ലൈഫ് ഇല്ലാതായി, കേരളത്തിൽ സ്ഫോടനാത്മക അവസ്ഥ': ഓർത്തഡോക്സ് സഭാധ്യക്ഷൻ

മദ്യവും മയക്കുമരുന്നും വ്യാപകമായിട്ടും വീണ്ടും മദ്യശാലകളും ബ്രൂവറികളും തുറക്കുന്ന ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് സഭാധ്യക്ഷൻ ചൂണ്ടിക്കാട്ടി.

കൂടുതൽ വായിക്കൂ

06:38 PM (IST) Mar 02

ഇഗ്നോ പ്രവേശനം 2025; രജിസ്ട്രേഷൻ സമയ പരിധി നീട്ടി, അപേക്ഷിക്കേണ്ടതിങ്ങനെ

സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ignouadmission.samarth.edu.in സന്ദർശിച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വായിക്കൂ

06:33 PM (IST) Mar 02

ആരാണ് ഇന്ത്യൻ വംശജ അസ്മ ഖാൻ; ചാൾസ് രാജാവിനും കാമില രാജ്ഞിക്കും വിരുന്നൊരുക്കിയ ഷെഫ്

അറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യൻ പാചകക്കാരിയും എഴുത്തുകാരിയുമാണ് അസ്മ ഖാൻ. പ്രശസ്തമായ ലണ്ടൻ റസ്റ്റോറന്റായ ഡാർജിലിംഗ് എക്സ്പ്രസിന്റെ സ്ഥാപകകൂടെയാണ് അസ്മ. അടുത്തിടെ ചാൾസ് രാജാവിനെയും രാജ്ഞി കാമിലയെയും തന്റെ റസ്റ്റോറന്റിൽ വിരുന്നൊരുക്കാനുള്ള അവസരം അസ്മ ഖാന് ലഭിച്ചിരുന്നു

കൂടുതൽ വായിക്കൂ

06:32 PM (IST) Mar 02

'കോഴിയും കുമ്പളങ്ങയും തരാന്ന്', ‍ഞാൻ ജീവിച്ചോട്ടെ; തൊഴു കൈകളുമായി വിജയ് ആരാധകൻ ഉണ്ണിക്കണ്ണൻ

ഉണ്ണിക്കണ്ണനെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ് ഏറെയും വരുന്നത്.

കൂടുതൽ വായിക്കൂ

05:38 PM (IST) Mar 02

റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! ഒടുവിൽ ധ്രുവനച്ചത്തിരം ഇറക്കിവിടാൻ ​ഗൗതം മേനോൻ ?

ധ്രുവനച്ചത്തിരത്തിന്  ഗൗതം വാസുദേവ് മേനോൻ ആണ് രചനയും നിർവഹിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

05:29 PM (IST) Mar 02

ക്രെഡിറ്റ് സ്കോർ എത്ര തവണ പരിശോധിക്കണം? വായ്പ എടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സാധാരണയായി ഒരു വ്യക്തി മൂന്ന് മാസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കണം

കൂടുതൽ വായിക്കൂ

05:17 PM (IST) Mar 02

ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്, നിര്‍ണായക വിവരം

പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

കൂടുതൽ വായിക്കൂ

05:10 PM (IST) Mar 02

തിരുവനന്തപുരത്ത് കനത്ത മഴ, വെള്ളക്കെട്ട്; ഒഴുക്കുള്ള തോട്ടിൽ വീണ് ഓൺലൈൻ ഭക്ഷണ വിതരണക്കാരന് പരിക്ക്

ഫയർഫോഴ്സ് എത്തിയാണ് ബൈക്ക് തോട്ടിൽ നിന്നും കരയിലെത്തിച്ചത്.  

കൂടുതൽ വായിക്കൂ

04:56 PM (IST) Mar 02

'രാസലഹരിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഒരുമിച്ചിറങ്ങണം, വിപുലമായ ജനകീയ പ്രക്ഷോഭം ഉയരണം': ബിനോയ് വിശ

കേരളം പോലെ ഒരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ

04:50 PM (IST) Mar 02

'അന്നിത് പറഞ്ഞപ്പോൾ തന്ത വൈബെന്ന്, ആ വൈബിലേക്ക് മാറേണ്ട സമയമായി'; ദേവന്ദയുടെ പോസ്റ്റ്

കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങളെ കുറിച്ച് ദേവനന്ദ. 

കൂടുതൽ വായിക്കൂ

04:35 PM (IST) Mar 02

ഇന്ത്യ-ന്യൂസിലൻഡ്: തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യ

കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി വിജയശില്‍പിയായ വിരാട് കോലി രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയതെങ്കിലും  ഗ്ലെന്‍ ഫിലിപ്സിന്‍റെ അതിശയ ക്യാച്ചില്‍ പുറത്തായി.

കൂടുതൽ വായിക്കൂ

04:35 PM (IST) Mar 02

പാലാരിവട്ടത്ത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം സ്വദേശി ആർഷയെയാണ് പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആർഷ.

കൂടുതൽ വായിക്കൂ

More Trending News