താമരശ്ശേരിക്ക് സമീപം ലോറി മറിഞ്ഞ് അപകടത്തിൽ 2 പേർക്ക് പരിക്ക്. താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ  കൂടത്തായി പാലത്തിന് അടുത്താണ് അപകടമുണ്ടായത്.

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ലോറി മറിഞ്ഞ് അപകടത്തിൽ 2 പേർക്ക് പരിക്ക്. താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിന് അടുത്താണ് അപകടമുണ്ടായത്. പച്ചക്കറി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. തിരുവനന്തപുരം സ്വദേശികളായ ലോറി ഡ്രൈവർ മധു, ക്ലീനർ വിനു എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Shahabaz death | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്