ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു സേവിംഗ്സ് അക്കൗണ്ടിലെ ആകെ  നിക്ഷേപങ്ങളോ പിൻവലിക്കലുകളോ പത്ത് ലക്ഷം കവിയാൻ പാടില്ല

സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് കുറവാണ്. നികുതി ഒന്നും നൽകാതെ ഒരു സേവിംഗ്സ് അക്കൗണ്ടിൽ എത്ര പണം നിക്ഷേപിക്കാം? നികുതി നിയമങ്ങൾ അനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു സേവിംഗ്സ് അക്കൗണ്ടിലെ ആകെ നിക്ഷേപങ്ങളോ പിൻവലിക്കലുകളോ പത്ത് ലക്ഷം കവിയാൻ പാടില്ല. ഇനി പ്രതിദിന ഇടപാടുകൾ എടുക്കുകയാണെങ്കിലോ... ഒരു ദിവസം എത്ര രൂപയുടെ ഇടപാട് നടത്താം എന്ന സംശയം പലർക്കുമുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 269 പ്രകാരം ഒരു വ്യക്തിക്ക് ഒരു ഇടപാടിലൂടെയോ അല്ലെങ്കിൽ പല ഇടപാടുകളിലൂടെയോ ഒരു ദിവസം 2 ലക്ഷത്തിൽ കൂടുതൽ പണം സേവിംഗ്സ് അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ കഴിയില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇനി ഒരു സാമ്പത്തിക വർഷത്തിൽ എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലെയും മൊത്തം നിക്ഷേപം 10 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഇത് ബാങ്കുകൾ ആദായ നികുതി വകുപ്പിനെ അറിയിക്കും. അത് ഇനി പല അക്കൗണ്ടുകളിൽ ആണെങ്കിൽ പോലും. 

പരിധി കവിഞ്ഞാൽ എന്ത് സംഭവിക്കും?

ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു വ്യക്തി 10 ലക്ഷത്തിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ അത് ഉയർന്ന മൂല്യമുള്ള ഇടപാടായാണ് കണക്കാക്കുക. ആദായനികുതി നിയമത്തിലെ സെക്ഷൻ 114 ബി പ്രകാരം , ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിനെ അറിയിക്കണം. മാത്രമല്ല, ഒരു ദിവസത്തെ നിക്ഷേപം 50,000 കവിയുന്നുവെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. പാൻ ഇല്ലെങ്കിൽ പകരം ഫോം 60/61 സമർപ്പിക്കേണ്ടതുണ്ട് .

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടന്നാൽ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചേക്കാം. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന പലർക്കും അറിയില്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്.