Published : Aug 16, 2026, 05:56 AM ISTUpdated : Aug 16, 2026, 08:38 PM IST

Malayalam News Live: ദില്ലി മെട്രോയിൽ സംഘർഷം, സിഐഎസ്എഫ് ജവാൻ യുവതിയുടെ ചിത്രമെടുത്തെന്ന ആരോപണത്തെ തുടർന്നം സംഭവം, ജവാനെ സസ്പെൻഡ് ചെയ്തു

Summary

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നു. വസ്ത്ര, പൂ വിപണികൾ ഇതോടകം തന്നെ സജീവമായിക്കഴിഞ്ഞു. സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

metro

08:38 PM (IST) Aug 16

ദില്ലി മെട്രോയിൽ സംഘർഷം, സിഐഎസ്എഫ് ജവാൻ യുവതിയുടെ ചിത്രമെടുത്തെന്ന ആരോപണത്തെ തുടർന്നം സംഭവം, ജവാനെ സസ്പെൻഡ് ചെയ്തു

സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും ആരോപണവിധേയനായ ജവാനെ ഉടനടി സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

Read Full Story

07:44 PM (IST) Aug 16

9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവെച്ചതിന് 17കാരൻ നാടുവിട്ടത് കഴിഞ്ഞ ശനിയാഴ്ച; അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും

എന്നാൽ ജംഗ്ഷനിലുള്ള ഒരു സിസിടിവിയിൽ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കാണാതായി എട്ടാം ദിവസമായ ഇന്നലെയാണ് പൊലീസ് നായ തെരച്ചിലിനെത്തുന്നത്. വീടിന് അധികം ദൂരേക്ക് നായ പോയതുമില്ല.

Read Full Story

07:31 PM (IST) Aug 16

കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89ലക്ഷത്തിന്റെ സ്വർണ്ണത്തിൽ തിരിമറി, വ്യാജപണയ വിവരങ്ങൾ സൃഷ്ടിച്ച് ജീവനക്കാരൻ, ബാങ്ക് അപ്രൈസർ അറസ്റ്റിൽ

2014 മുതൽ പലരുടെയും പേരിൽ പണയ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. ഇല്ലാത്ത സ്വർണത്തിന് ബാങ്ക് പണയമായി നൽകിയത് 89 ലക്ഷം രൂപയാണ്.

Read Full Story

07:22 PM (IST) Aug 16

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ​ദാരുണാന്ത്യം

പറവൂർ ഗവ. ഹയർ സെക്കൻ്റ്റി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഉച്ചക്ക് 1.30നാണ് ഷോക്കേറ്റത്. പറവൂർ ഗവ.താലൂക്ക് ആശുപത്രിയിലേത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read Full Story

03:43 PM (IST) Aug 16

കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥി വീണുമരിച്ചു; സംഭവം കന്യാകുമാരിയിലെ നഴ്സിം​ഗ് കോളേജിൽ‌, പ്രിൻസിപ്പലിനെതിരെ ആരോപണവുമായി കുടുംബം

ഹോസ്റ്റലിൽ നിലവാരം ഇല്ലാത്ത ഭക്ഷണം നൽകിയതിൽ പ്രതിഷേധിച്ചതിനു മാനസികമായി പീഡിപ്പിച്ചു എന്നും ആരോപണമുണ്ട്.

Read Full Story

02:52 PM (IST) Aug 16

തിരക്കുള്ളിടങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് മാലപൊട്ടിക്കൽ, സംഘം സജീവം; ജാഗ്രത പാലിക്കണെമെന്ന് പോലീസ്

തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ്

Read Full Story

02:46 PM (IST) Aug 16

'പണ്ട് വിളിച്ചത് പോലെയാണ് അദ്ദേഹത്തെ വിളിക്കേണ്ടത്'; പാറ്റ പരാമർശത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ എം.വി.ജയരാജൻ

വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുമെന്നും ചിലപ്പോൾ ആ വിളി വിളിച്ച് പോകുമെന്നും ഡിവൈഎഫ്ഐ വടകരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജയരാജൻ പറഞ്ഞു.

Read Full Story

02:36 PM (IST) Aug 16

യുജിസി-നെറ്റ് 2026; താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി

Read Full Story

01:43 PM (IST) Aug 16

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ, ​ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും പ്രതികരണം

ഏതാനും മാസങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനം ആണെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും ദേവൻ പ്രതികരിച്ചു.

Read Full Story

01:30 PM (IST) Aug 16

കള്ളൻ എത്തിയത് കുടയുമായി, അതിവിദഗ്ധമായി മുഖം മറച്ച് അകത്തുകടന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. രാമനാട്ടുകര ബിവറേജിലാണ് മോഷണം നടന്നത്

Read Full Story

12:50 PM (IST) Aug 16

ശിവസൂര്യയുടെ തിരോധാനം; ഒമ്പതാം ദിവസവും ഒരു സൂചനയുമില്ല, അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന് പിതാവ്

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ഒമ്പതാം ദിവസവും സൂചന കിട്ടാതെ പൊലീസ്

Read Full Story

12:37 PM (IST) Aug 16

കേരളത്തിൽ വന്ദേമാതരം ഒഴിവാക്കിയത് ഭരണഘടനാ ലംഘനം, മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ; ബിജെപിയിലെ ഫണ്ട് തട്ടിപ്പ് വിവാദം കെട്ടുകഥയെന്നും വിശദീകരണം

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കിയത് ഭരണഘടനാ ലംഘനമാണെന്ന് രാജീവ് ചന്ദ്രശേഖർ. ഇതിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തും. ബിജെപിയിലെ ഫണ്ട് തട്ടിപ്പ് വിവാദം കെട്ടുകഥയാണെന്നും പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു

Read Full Story

12:15 PM (IST) Aug 16

വിജയ്‌യുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമർശം; നൈനാർ നാഗേന്ദ്രനെ പിന്തുണച്ച് ഡിഎംകെ, വിമർശനം

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനെ പിന്തുണച്ച് ഡിഎംകെ

Read Full Story

11:45 AM (IST) Aug 16

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം - വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി, കേസുകൾ പിൻവലിക്കുന്നതിൽ ധാരണയായില്ല

താമരശ്ശേരി ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം സംബന്ധിച്ച തർക്കത്തിൽ ഉടമകൾ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. നാട്ടുകാർക്കെതിരായ കേസുകൾ പിൻവലിക്കുന്നതിൽ ധാരണയാകാത്തതിനാൽ പ്രശ്നപരിഹാരമായില്ല

Read Full Story

11:31 AM (IST) Aug 16

'ഒന്നരമാസമായി ക്ലാസിൽ കയറ്റിയിരുന്നില്ല', ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളായ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

Read Full Story

10:24 AM (IST) Aug 16

എഴുകുംവയൽ ഇരട്ടക്കൊലപാതകം; പണം നൽകാത്തത് വൈരാഗ്യത്തിന് കാരണമായി, പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും

Read Full Story

10:17 AM (IST) Aug 16

ഏത് മൂഡ്, ഓണം മൂഡ്! ഓണാവേശത്തിലേക്ക് കേരളം, വിളംബരമായി തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര; മുഖ്യമന്ത്രി തിരിതെളിച്ചു, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടായിരത്തോളം കലാകാരന്മാർ അണിനിരന്ന ഘോഷയാത്രയിൽ പുലികളി, തെയ്യം തുടങ്ങിയ തനത് കലാരൂപങ്ങൾ അരങ്ങേറി

Read Full Story

09:04 AM (IST) Aug 16

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ, സർവകളാശാല ആസ്ഥാനത്തേക്ക് മാർച്ച്‌

കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

Read Full Story

08:48 AM (IST) Aug 16

'പെരി പെരി ചിക്കൻ ലെഗ് പഴകിയത്', ഉപഭോക്താവിന്‍റെ പരാതിയിൽ നടപടി; കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വിഭാഗിന്‍റെ പരിശോധന

കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, റിസോർട്ടുകൾ, സർക്കാർ കാന്‍റീനുകൾ എന്നിവിടങ്ങളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി

Read Full Story

08:45 AM (IST) Aug 16

ചാമരാജ് നഗർ വെടിവയ്പ്പ് - പശുക്കളെ തെരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്ന് എഫ്ഐആർ, 7 വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾ; മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചു

കർണാടകയിലെ ചാമരാജ് നഗറിൽ പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ 7 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സർക്കാർ മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചു

Read Full Story

08:06 AM (IST) Aug 16

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം, സിസിസടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തം; തെളിവുകൾ ശേഖരിച്ച് പൊലീസ്

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു

Read Full Story

07:56 AM (IST) Aug 16

അത്തംനഗറിലും മലയാളക്കരയിലും ആവേശം, തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യും; നഗരത്തിൽ ഗതാഗത നിയന്ത്രണം

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ, ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്ര പ്രമാണിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

Read Full Story

07:23 AM (IST) Aug 16

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും, പുതുവർഷ പുലരിയിൽ നാളെ മുതൽ ഭക്തർക്ക് ദർശനം

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. മലയാള പുതുവർഷ ദിനമായ നാളെ രാവിലെ മുതൽ ഭക്തർക്ക് ദർശനം നടത്താം. മാസപൂജകൾക്ക് ശേഷം ഓഗസ്റ്റ് 21 ന് നട അടച്ച്, ഓണം പൂജകൾക്കായി 24 ന് വീണ്ടും തുറക്കും

Read Full Story

07:04 AM (IST) Aug 16

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം - സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി; നിയമനടപടിയും ആലോചനയിൽ

എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി. സോണിയ അടക്കമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി

Read Full Story

06:49 AM (IST) Aug 16

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ്, അന്വേഷണം നാളെ തുടങ്ങും; പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ചയോടെ

ലയണൽ മെസിയുടെ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സേവന നികുതി വെട്ടിപ്പിൽ അന്വേഷണം നാളെ ആരംഭിക്കും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപയുടെ നികുതി അടച്ചില്ലെന്നാണ് കണ്ടെത്തൽ

Read Full Story

More Trending News