ഏതാനും മാസങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനം ആണെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും ദേവൻ പ്രതികരിച്ചു.

ആലപ്പുഴ: ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്ന് ദേവൻ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഏതാനും മാസങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനം ആണെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും ദേവൻ പ്രതികരിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming