ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. 84 വിഷയങ്ങൾക്കുള്ള താൽക്കാലിക ഉത്തരസൂചികകളാണ് പുറത്തിറക്കിയത്. 18-ാം തിയതി വരെ പരീക്ഷാർത്ഥികൾക്ക് പരാതികൾ ഉന്നയിക്കാനുള്ള അവസരമുണ്ട്. താൽക്കാലിക ഉത്തരസൂചിക എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നി വിഷയങ്ങളിലെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട അറിയിപ്പ് ഉടൻ ഉണ്ടാകും. ഈ വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലെ പിഴവുകൾ സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാകും എൻടിഎ നടപടി.



