Published : May 25, 2025, 06:01 AM ISTUpdated : May 25, 2025, 11:51 PM IST

Malayalam News Live: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Summary

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട്. നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Malayalam News Live: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

11:51 PM (IST) May 25

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കാക്കനാട് സ്വദേശി ജിനി ജോസഫിനെ (53)  ആണ് മൂന്നാറിലെ ഒരു ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

11:43 PM (IST) May 25

'അഫാൻ ചെയ്തതിൻ്റെ ഫലം അനുഭവിക്കട്ടെ'; അഫാന്റെ ആത്മഹത്യാശ്രമത്തിന് പിന്നാലെ പ്രതികരിച്ച് അച്ഛൻ റഹിം

ചെയ്തതിൻ്റെ ഫലം അഫാൻ അനുഭവിക്കട്ടെയെന്ന് അച്ഛൻ റഹിം. അവൻ ചെയ്തതെന്താണെന്ന് അവന് നന്നായി അറിയാമെന്നും റഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൂടുതൽ വായിക്കൂ

10:56 PM (IST) May 25

മാനന്തവാടിയില്‍ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികൾക്ക് നേരെയും ആക്രമണം, ഒരു കുട്ടിയെ കാണാനില്ല

അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.

കൂടുതൽ വായിക്കൂ

10:30 PM (IST) May 25

രണ്ട് കുട്ടികളുടെ അമ്മ, പീഡിപ്പിക്കുന്നതിനിടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റി, ഗർഭാശയം പുറത്തെടുത്തു

അക്രമികൾ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. രക്തം വാർന്ന നിലയിൽ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീയെ മകൻ അയൽ വീട്ടിൽ കണ്ടെത്തിയത്

കൂടുതൽ വായിക്കൂ

10:24 PM (IST) May 25

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഉപയോഗിച്ച് ഹണിട്രാപ്പ്; ആഡംബര കാറും പണവും സ്വർണവും തട്ടി, 3 പേർ പിടിയിൽ

നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്.

കൂടുതൽ വായിക്കൂ

10:20 PM (IST) May 25

വാർഷിക അറ്റാദായം 98.16 കോടി രൂപ, കേരള ഫിനാൻഷ്യൽ കോർപ്പറേഷന് ചരിത്രത്തിലെ മികച്ച പ്രകടനം

കോർപ്പറേഷന്റെ വായ്പാ ആസ്‌തി  ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, മൊത്ത ആസ്തി 1328.83 കോടി രൂപയായി വർദ്ധിച്ചു.

കൂടുതൽ വായിക്കൂ

09:59 PM (IST) May 25

യൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം, വക്കീൽ നോട്ടീസ്, വീഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് കെമാൽ പാഷ

അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസിൽ കെ.എം.എബ്രഹാമിനെ 'കാട്ടുകള്ളൻ', 'അഴിമതി വീരൻ',  'കൈക്കൂലി വീരൻ' തുടങ്ങിയ പരാമർശങ്ങളിലൂടെ അധിക്ഷേപിച്ചതിനെതിരെയാണ് വക്കീൽ നോട്ടീസ് ലഭിച്ചത്.

കൂടുതൽ വായിക്കൂ

09:56 PM (IST) May 25

നിലമ്പൂർ തെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും, മുന്‍തൂക്കം ആര്യാടന്‍ ഷൗക്കത്തിന്

ചര്‍ച്ച ചെയ്ത് ഒറ്റപ്പേര് എഐസിസിക്ക് കൈമാറാനാണ് കെപിസിസിയുടെ തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് കെപിസിസി ചര്‍ച്ചകളില്‍ മുൻതൂക്കം.

കൂടുതൽ വായിക്കൂ

09:41 PM (IST) May 25

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല; 11 ജില്ലകളിൽ റെഡ് അലർട്ട്

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്.

കൂടുതൽ വായിക്കൂ

09:40 PM (IST) May 25

പവർ ബിറ്റ്കോയിൻ മൈനിംഗിനും എഐ ഡാറ്റ സെന്ററുകൾക്കുമായി 2000 മെഗാവാട്ട് വൈദ്യുതി നൽകാനുള്ള നീക്കത്തിൽ പാകിസ്ഥാൻ

രാജ്യത്തെ അധിക വൈദ്യുതിയാണ് ഇത്തരത്തിൽ ഉപയോഗിക്കുമെന്നാണ് ഇസ്ലാമബാദ് വിശദമാക്കിയിട്ടുള്ളത്.  

കൂടുതൽ വായിക്കൂ

08:37 PM (IST) May 25

നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയ കേസ്; ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍

മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

കൂടുതൽ വായിക്കൂ

08:29 PM (IST) May 25

കെഎൽ 55 വൈ 8409 മാരുതി ആൾട്ടോ, ഡിക്കിയിൽ തിരകളും മാരകായുധങ്ങളും, ബത്തേരിയിൽ ഒരാള്‍ കൂടി പിടിയില്‍

ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ളയിങ് സ്‌ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനില്‍ നിന്ന് പ്രതികളെ പിടികൂടിയത്

കൂടുതൽ വായിക്കൂ

08:12 PM (IST) May 25

അൻപതിനായിരം രൂപയ്ക്ക് ബെറ്റ്, 2 കുപ്പി മദ്യം അകത്താക്കിയത് 20 മിനിറ്റിൽ, ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ഒരു മണിക്കൂർ സമയത്ത് കരളിന് കൈകാര്യം ചെയ്യാനാവുക ഒരു ഡ്രിങ്ക് ആണ്. സാധാരണ ഗതിയിൽ ഒരു ഡ്രിങ്കിൽ 14ഗ്രാം ആൽക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇത് 44 മില്ലി വിസ്കിക്കും 148 മില്ലി വൈനിനും 355 മില്ലി ബിയറിനും തുല്യമാണ്.

കൂടുതൽ വായിക്കൂ

07:37 PM (IST) May 25

അഫാന്റെ ആത്മഹത്യാശ്രമം; ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്നിട്ടില്ലെന്ന് ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്

നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച് ശുചിമുറിയിൽ ആത്മഹത്യ ശ്രമം നടത്തിയപ്പോൾ തന്നെ അസി. പ്രിസൺ ഓഫീസർ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രഥമശിശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ട്.

കൂടുതൽ വായിക്കൂ

07:37 PM (IST) May 25

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണം; കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു, കനത്ത കാറ്റിൽ വ്യാപക നാശം

ഇന്ന് വൈകിട്ട് ആറരയോടെയാണ് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് കുട്ടികള്‍ മരിച്ചത്.

കൂടുതൽ വായിക്കൂ

07:23 PM (IST) May 25

പുന്നപ്ര ഐഎംഎസ് തീരപ്രദേശത്ത് ചെറിയ സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു, ആശങ്ക, ബോംബ് സ്ക്വാഡെത്തി; ഒടുവിൽ ആശ്വാസം

പരിശോധനയിൽ സ്കൂബ ഡൈവേഴ്‌സ് ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അടിഞ്ഞതെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക ഒഴിവായത്.

കൂടുതൽ വായിക്കൂ

07:17 PM (IST) May 25

ചാലിയത്ത് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറിൽ കുടുങ്ങി, അതിഥി തൊഴിലാളിയുടെ കൈ അറ്റുപോയി

ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനായി മോട്ടോര്‍ വിഞ്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ കരയുമായി ബന്ധിപ്പിച്ച ലോഹക്കയറില്‍ കൈ കുടുങ്ങി. വലതു കൈയ്യുടെ എല്ല് പൊട്ടുകയും ഇടത് കൈ തോളിന് താഴെയായി അറ്റ് പോവുകയും ചെയ്യുകയായിരുന്നു.

കൂടുതൽ വായിക്കൂ

06:59 PM (IST) May 25

നിരവധി കേസുകളിലെ പ്രതികൾ, ഒളിച്ച് താമസിക്കാൻ തെരഞ്ഞെടുത്തത് ആലപ്പുഴ, എത്തിയതേ കുടുങ്ങി

പ്രതികൾ നഗരത്തിൽ രാവിലെ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് പൊലീസ് വളഞ്ഞ്  റെയ്ഡ് ചെയ്ത്  പിടികൂടിയത്

കൂടുതൽ വായിക്കൂ

06:57 PM (IST) May 25

മീൻപിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തിരുമിറ്റക്കോട് അമേരിക്കപ്പടി തോട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കാട്ടിരി മൈലാഞ്ചിക്കാട് സ്വദേശി പള്ളത്ത്പടി സുരേഷ് ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ

06:57 PM (IST) May 25

അന്ന് ആ ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്‍മാറിയതിന് പിണക്കമോ ?: ഒടുവില്‍ വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

പ്രിയങ്ക ചോപ്ര ഭാരത് എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതിന്റെ യഥാർത്ഥ കാരണം സൽമാൻ ഖാൻ വെളിപ്പെടുത്തുന്നു. 

കൂടുതൽ വായിക്കൂ

06:38 PM (IST) May 25

ദേശീയപാത നിർമാണത്തിൽ വീണ്ടും അപാകത; കാക്കഞ്ചേരിയിൽ 25 മീറ്റർ നീളത്തിൽ റോഡ് വിണ്ടു കീറി, ഗതാഗത നിര്‍ത്തിവെച്ചു

ഇന്ന് 12 മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ ഭാഗം വഴിയുള്ള ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു

കൂടുതൽ വായിക്കൂ

06:22 PM (IST) May 25

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, വിവരങ്ങളറിയാം

ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

05:59 PM (IST) May 25

വീട്ടിലിരിക്കുന്ന സ്കൂട്ടറിനെതിരെ പെറ്റിക്കേസ്, പരാതിയുമായി ഉടമ, തട്ടിപ്പുകാർ പിടിയിൽ

വീട്ടിലിരുന്ന സ്കൂട്ടറിന് പെറ്റി വന്നതിന് പിന്നാലെയാണ് ഉടമസ്ഥൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്

കൂടുതൽ വായിക്കൂ

05:58 PM (IST) May 25

നിലമ്പൂരിൽ മത്സരിക്കണോ, ബിജെപിയിൽ 2 അഭിപ്രായം; തെരഞ്ഞെടുപ്പ് ജനത്തിന് മേൽ കെട്ടിവച്ചതെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്- രാജീവ് ചന്ദ്രശേഖർ പറഞ്ഞു

കൂടുതൽ വായിക്കൂ

05:54 PM (IST) May 25

'വന്‍ പ്രഖ്യാപനം വന്നു, ബോളിവുഡിലെ അടുത്ത വലയി സംഭവം ഈ നടി': പ്രവചിച്ച് രാം ഗോപാല്‍ വര്‍മ്മ

സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ പ്രഭാസിന്റെ നായികയായി തൃപ്തി ദിമ്രിയെ തിരഞ്ഞെടുത്തതിന് സംവിധായകനെ ആർ‌ജി‌വി പ്രശംസിച്ചു. 

കൂടുതൽ വായിക്കൂ

05:48 PM (IST) May 25

നിലമ്പൂ‍ർ തെരഞ്ഞെടുപ്പ്; യുഡിഎഫിൽ സസ്പെൻസ്, എൽഡിഎഫിൽ തിരക്കിട്ട ചർച്ചകൾ, താൽപര്യം കാട്ടാതെ ബിജെപി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍. ആര് സ്ഥാനാർത്ഥിയായാലും പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ജയം ഉറപ്പാണെന്നും വിഎസ് ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൂടുതൽ വായിക്കൂ

05:24 PM (IST) May 25

ദിലീപിന്‍റെ പ്രിന്‍സ് ആന്‍ഡ് ഫാമിലി; കാണേണ്ട സിനിമയെന്ന് പടം കണ്ട ശേഷം എംഎ ബേബി

ദിലീപിന്റെ 150-ാമത് ചിത്രമായ 'പ്രിൻസ് ആൻഡ് ഫാമിലി' കുടുംബസമേതം കാണാവുന്ന, സാമൂഹിക പ്രസക്തിയുള്ള സിനിമയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി 

കൂടുതൽ വായിക്കൂ

05:24 PM (IST) May 25

അനുഷ്കയുമായി പ്രണയമെന്ന് തേജ് പ്രതാപ്, മൂത്തമകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു

അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് വിശദമാക്കിയിരുന്നു. 12 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് വീഡിയോയിൽ വിശദമാക്കിയത്

കൂടുതൽ വായിക്കൂ

05:21 PM (IST) May 25

അതിതീവ്ര മഴ തുടരുന്നു; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യൽ ക്ലാസുകളും പ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്.

കൂടുതൽ വായിക്കൂ

05:00 PM (IST) May 25

എല്ലാവരും കാണേണ്ട സിനിമ, ഇപ്പോഴിറങ്ങുന്ന സിനിമകളിൽ നിന്നും വ്യത്യസ്തം, ദിലീപിന്‍റെ സിനിമയെ പുകഴ്ത്തി എംഎബേബി

ബേബിയുടെ പ്രസ്താവനയ്ക്കെതിരെ വിമ‍ർശനവുമായി  സാമൂഹ്യപ്രവർത്തകര്‍ രംഗത്ത്

കൂടുതൽ വായിക്കൂ

04:59 PM (IST) May 25

ഹൗസ്ഫുൾ 5: സെന്‍സറില്‍ വന്‍ ട്വിസ്റ്റ് നടത്തി നിര്‍മ്മാതാക്കള്‍, ഇതിന്‍റെ രഹസ്യം ഉടന്‍ വെളിപ്പെടുത്തും !

സസ്പെൻസ് നിലനിർത്താനാണ് വന്‍ നീക്കവുമായി ഹൗസ്ഫുള്‍ 5 നിര്‍മ്മാതാക്കള്‍. 

കൂടുതൽ വായിക്കൂ

04:57 PM (IST) May 25

അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം; കുപ്രസിദ്ധ മോഷ്ടാവിനെ കയ്യോടെ പൊക്കി കേരള പൊലീസ്

തമിഴ്നാട് നാഗർകോവിൽ സുനാമി കോളനിയിലെ  ഡാനിയൽ (32) ആണ് കഠിനംകുളം പൊലീസിൻ്റെ പിടിയിലായത്. കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 

കൂടുതൽ വായിക്കൂ

04:48 PM (IST) May 25

കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

അപകടത്തിൽ കാണാതായിരുന്ന പടന്ന പാലക്കപ്പറമ്പിൽ സന്തോഷിന്‍റെ (38) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കൂടുതൽ വായിക്കൂ

04:40 PM (IST) May 25

'എനിക്ക് അസൂയ തോന്നിയ അഭിനയം': ജോജുവിനെക്കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞത് വൈറലാകുന്നു

‘തഗ് ലൈഫ്' ഓഡിയോ ലോഞ്ചിൽ കമൽഹാസൻ ജോജുവിനെ പുകഴ്ത്തിയ വീഡിയോ വൈറലാകുന്നു. 

കൂടുതൽ വായിക്കൂ

04:19 PM (IST) May 25

മൂന്നാറിൽ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റു


കടിയേറ്റ 12 പേരാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും കടിയേറ്റു
കൂടുതൽ വായിക്കൂ

03:58 PM (IST) May 25

തെലുങ്ക് സിനിമ രംഗത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാറിനോട് മിനിമം ബഹുമാനം പോലും ഇല്ല: പവന്‍ കല്ല്യാണ്‍

ടോളിവുഡ് എന്ന് അറിയിപ്പെടുന്ന തെലുങ്ക് സിനിമ രംഗം ആന്ധ്ര സര്‍ക്കാറിനോട് നന്ദി പ്രകടിപ്പിക്കുന്നില്ലെന്ന് നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്ല്യാണ്‍,

കൂടുതൽ വായിക്കൂ

03:46 PM (IST) May 25

പെട്രോള്‍ പമ്പ് ജീവനക്കാരനിൽ നിന്ന് പണമടങ്ങുന്ന ബാഗ് പിടിച്ച് പറിച്ചു, പ്രതികള്‍ പിടിയിൽ  

പേട്ടയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് കവര്‍ച്ച നടത്തിയത്. പൊഴിയൂര്‍ പൊലീസാണ് പ്രതികളെ കൊച്ചുവേളിയിൽ നിന്ന് പിടികൂടിയത്.

കൂടുതൽ വായിക്കൂ

03:42 PM (IST) May 25

ഭക്ഷണം കൊണ്ടുവരില്ല, പതിവായി എത്തുന്നത് മുഷിഞ്ഞ വേഷത്തിൽ, യുകെജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഡനം

കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ റജി മദ്യപിച്ച് എത്തുന്ന ദിവസങ്ങളിൽ കുട്ടിയുമായി വഴക്കിട്ടാറുണ്ടെന്നും, കുട്ടി കരയുമ്പോൾ റജി രണ്ട്കൈൾ കൊണ്ട് ഇരു കരണത്തടിക്കുന്നതും പതിവാണെന്നും, കൂടാതെ ശരീരം മുഴുവനും ഉപദ്രവിക്കാറുറുണ്ടെന്നും കുട്ടി വിശദമാക്കിയത്

കൂടുതൽ വായിക്കൂ

03:40 PM (IST) May 25

ഹേരാ ഫേരി 3യില്‍ നിന്നും പിന്‍മാറ്റം : ആദ്യമായി പ്രതികരിച്ച് പരേഷ് റാവല്‍, എല്ലാം മറുപടിയിലുണ്ട്

ഹേരാ ഫേരി 3-യിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് പരേഷ് റാവൽ ആദ്യമായി പ്രതികരിച്ചു. അക്ഷയ് കുമാറിന്റെ പ്രൊഡക്ഷൻ ഹൗസ് നിയമനടപടി സ്വീകരിക്കുമെന്ന വാർത്തകൾക്കിടെയാണ് പരേഷിന്റെ പ്രതികരണം. 

കൂടുതൽ വായിക്കൂ

03:26 PM (IST) May 25

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; നിതിൻ ഗഡ്കരിയുമായി നേരിട്ട് സംസാരിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

 തകർച്ച അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതല്‍ ഇടപെടലുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

കൂടുതൽ വായിക്കൂ

More Trending News