കാക്കനാട് സ്വദേശി ജിനി ജോസഫിനെ (53)  ആണ് മൂന്നാറിലെ ഒരു ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നാര്‍: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫിനെ (53) ആണ് മൂന്നാറിലെ ഒരു ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വച്ചാണ് സംഭവം. മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം