കുണ്ടറ, കരുനാഗപ്പള്ളി തോൽവി: ഏഴ് ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങൾക്കെതിരെ സിപിഎം നടപടി, രണ്ട് പേരെ തരംതാഴ്ത്തി

By Web TeamFirst Published Oct 8, 2021, 9:37 PM IST
Highlights

സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗം ചേർന്നത്. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിയമിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ രണ്ട് മണ്ഡലങ്ങളിലേറ്റ പരാജയത്തിൽ സിപിഎമ്മിൽ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആർ വസന്തൻ, എൻഎസ് പ്രസന്നകുമാർ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ  പരാജയത്തിലാണ് നടപടി. മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി തുളസീധരക്കുറുപ്പടക്കം അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗം ചേർന്നത്. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിയമിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. ജില്ലാ നേതാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു അന്വേഷണ കമ്മീഷൻ ശുപാർശ. എന്നാൽ പാർട്ടി സമ്മേളന കാലമായതിനാൽ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
 

click me!