Malayalam News Live : എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക സമരം

അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും യുഡിഎഫ് ഇന്ന് പ്രക്ഷോഭം സംഘടിപ്പിക്കും.

11:53 AM

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്  കേസിലെ പ്രതി സിനീയർ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കോഴിക്കോട് കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ റിജിൽ സീനിയർ മാനേജർ പദവി ദുരുപയോഗം ചെയ്ത്  നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

11:53 AM

സജി ചെറിയാനെതിരായ കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ്

മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇത് സംബന്ധിച്ച് തിരുവല്ല കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

11:52 AM

സിൽവർ ലൈൻ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. റോജി എം ജോണിന്‍റെ  അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

11:52 AM

കൊവിഡ് കൊള്ള: സര്‍ക്കാരിന് തിരിച്ചടി

കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായാണ് അന്വേഷണം.  ഇത് തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്. 

11:51 AM

സജി ചെറിയാന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. 

10:16 AM

കേരളത്തിലേക്ക് കടത്തിയ നിരോധിന പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പിടികൂടി

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ നിരോധിന പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് പിടികൂടി. 30 ചാക്ക് പ്ലാസ്റ്റിക് കവറാണ് പിടികൂടിയത്. ഒരു പിക്ക് അപ്പിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 10 പാഴ്സലായി പടക്കവും ഇതിലുണ്ടായിരുന്നു.

10:15 AM

സിൽവർ ലൈൻ കേന്ദ്ര അനുമതിക്ക് ശേഷം മാത്രമെന്ന് റവന്യു മന്ത്രി

സിൽവർ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രം തുടർ നടപടി എന്ന് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു. 20 കോടി 50 ലക്ഷം കെ റെയിലിന് അനുവദിച്ചിരുന്നു എട്ട് 52 ലക്ഷം ചെലവഴിച്ചു. കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികളെടുത്തത്. തത്വത്തിൽ അംഗീകാരം കേന്ദ്രം തന്നിരുന്നു, അതനുസരിച്ചാണ് സാമൂഹ്യാഘാത പഠനവും സർവെയും നടന്നത്- മന്ത്രി പറഞ്ഞു.

9:42 AM

ഇരിട്ടിയിൽ  ലഹരി വേട്ട

ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെ 300 ഗ്രാം എം ഡി എം എ യുമായി  രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയിൽ സ്വദേശികളായ ജസീർ, ഷമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരിട്ടി സി ഐ കെ ജെ ബിനോയിയുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്.

8:27 AM

കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഞായറാഴ്ച

കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. നിരവധി വിഷയങ്ങളിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടും യോഗം വിളിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് പരിഭവം അറിയിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ തുടങ്ങിയവയിൽ ചർച്ച വേണമെന്നാണ് നേതാക്കളുടെ ആവശ്യം. 

8:18 AM

ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട തിരുവല്ലയിൽ ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ നില ഗുരുതരാവസ്ഥയിലാണ്.

7:42 AM

മലമ്പുഴയ്ക്ക് സമീപം ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

പാലക്കാട് മലമ്പുഴയ്ക്ക് സമീപത്തെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. കുട്ടിയടക്കം മൂന്ന് ആനകളാണ് മധുര വീരൻ ക്ഷേത്രത്തിന് സമീപം എത്തിയത്.
രാവിലെ ആറരയോടെയാണ് ആനകൾ കനാൽ ബണ്ടിലൂടെ എത്തിയത്

7:39 AM

കാറും ബൈക്കും കത്തിനശിച്ച നിലയിൽ

പാലക്കാട് ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയിൽ നിർത്തിയിട്ട വാഹനളൊന് തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

7:29 AM

ഹിമാചൽ പ്രദേശിൽ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നു

ഹിമാചൽ പ്രദേശിൽ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് ഉദ്യോഗസ്ഥർ. ഹിമാചൽ പ്രദേശിൽ ഉച്ചയ്ക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. 68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

7:28 AM

മാഹീൻ കണ്ണിനെയും കൊണ്ടുള്ള തെളിവെടുപ്പ് തുടരുന്നു

തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മാഹീൻ കണ്ണിനെയും കൊണ്ടുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് തുടരുന്നു. ഇന്ന് തമിഴാന്ട്ടിലാണ് തെളിവെടുപ്പ്. വിദ്യയുടേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ കടപ്പുറം, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിൽ അടക്കം പ്രതിയെ എത്തിച്ച് തെളിവെടുക്കും.

7:27 AM

സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. മലപ്പുറം സ്വദേശി ബിജു പി.ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്തു നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണം എന്നുമാണ് ആവശ്യം.

7:27 AM

സിൽവർ ലൈൻ വിവാദം ഇന്ന് നിയമസഭയിൽ

സിൽവർ ലൈൻ വിവാദം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. പദ്ധതി മരവിപ്പിച്ചിട്ടും കല്ലിട്ട സ്ഥലങ്ങളിലെ ജനങ്ങളുടെ ആശങ്ക തുടരുന്നത് അടിയന്തിര പ്രമേയമായി ഉന്നയിക്കും. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സ്ഥലം ഏറ്റെടുക്കാത്തതിനാൽ ആശങ്ക വേണ്ടെന്നും ഉള്ള നിലപാടാകും സർക്കാർ സ്വീകരിക്കുക

6:46 AM

ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ്

ഗുജറാത്തില്‍ ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ്. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാൽ ദ്രുതഗതിയിൽ നടപടി സ്വീകരിക്കും. പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ധാരണ. എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാൻ ശ്രമിക്കും.

6:25 AM

എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക സമരം

അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും യുഡിഎഫ് ഇന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നിലും കൊല്ലം, പത്തനംതിട്ട കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം.

6:23 AM

ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത്, ഹിമാച‌ൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി രണ്ട് മണിക്കൂർ മാത്രം. 8 മണിയോടെ വോട്ടെണ്ണൽ തുടങ്ങും, ആദ്യ ഫല സൂചനകൾ 8.30 ഓടെ അറിയാം. 

11:53 AM IST:

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്  കേസിലെ പ്രതി സിനീയർ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കോഴിക്കോട് കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ റിജിൽ സീനിയർ മാനേജർ പദവി ദുരുപയോഗം ചെയ്ത്  നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

11:53 AM IST:

മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇത് സംബന്ധിച്ച് തിരുവല്ല കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

11:52 AM IST:

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. റോജി എം ജോണിന്‍റെ  അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

11:52 AM IST:

കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായാണ് അന്വേഷണം.  ഇത് തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്. 

11:51 AM IST:

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. 

10:16 AM IST:

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ നിരോധിന പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് പിടികൂടി. 30 ചാക്ക് പ്ലാസ്റ്റിക് കവറാണ് പിടികൂടിയത്. ഒരു പിക്ക് അപ്പിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 10 പാഴ്സലായി പടക്കവും ഇതിലുണ്ടായിരുന്നു.

10:15 AM IST:

സിൽവർ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രം തുടർ നടപടി എന്ന് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു. 20 കോടി 50 ലക്ഷം കെ റെയിലിന് അനുവദിച്ചിരുന്നു എട്ട് 52 ലക്ഷം ചെലവഴിച്ചു. കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികളെടുത്തത്. തത്വത്തിൽ അംഗീകാരം കേന്ദ്രം തന്നിരുന്നു, അതനുസരിച്ചാണ് സാമൂഹ്യാഘാത പഠനവും സർവെയും നടന്നത്- മന്ത്രി പറഞ്ഞു.

9:42 AM IST:

ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെ 300 ഗ്രാം എം ഡി എം എ യുമായി  രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയിൽ സ്വദേശികളായ ജസീർ, ഷമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരിട്ടി സി ഐ കെ ജെ ബിനോയിയുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്.

8:27 AM IST:

കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. നിരവധി വിഷയങ്ങളിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടും യോഗം വിളിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് പരിഭവം അറിയിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ തുടങ്ങിയവയിൽ ചർച്ച വേണമെന്നാണ് നേതാക്കളുടെ ആവശ്യം. 

8:18 AM IST:

പത്തനംതിട്ട തിരുവല്ലയിൽ ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ നില ഗുരുതരാവസ്ഥയിലാണ്.

7:42 AM IST:

പാലക്കാട് മലമ്പുഴയ്ക്ക് സമീപത്തെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. കുട്ടിയടക്കം മൂന്ന് ആനകളാണ് മധുര വീരൻ ക്ഷേത്രത്തിന് സമീപം എത്തിയത്.
രാവിലെ ആറരയോടെയാണ് ആനകൾ കനാൽ ബണ്ടിലൂടെ എത്തിയത്

7:39 AM IST:

പാലക്കാട് ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയിൽ നിർത്തിയിട്ട വാഹനളൊന് തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

7:29 AM IST:

ഹിമാചൽ പ്രദേശിൽ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് ഉദ്യോഗസ്ഥർ. ഹിമാചൽ പ്രദേശിൽ ഉച്ചയ്ക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. 68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

7:28 AM IST:

തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മാഹീൻ കണ്ണിനെയും കൊണ്ടുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് തുടരുന്നു. ഇന്ന് തമിഴാന്ട്ടിലാണ് തെളിവെടുപ്പ്. വിദ്യയുടേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ കടപ്പുറം, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിൽ അടക്കം പ്രതിയെ എത്തിച്ച് തെളിവെടുക്കും.

7:27 AM IST:

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. മലപ്പുറം സ്വദേശി ബിജു പി.ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്തു നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണം എന്നുമാണ് ആവശ്യം.

7:27 AM IST:

സിൽവർ ലൈൻ വിവാദം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. പദ്ധതി മരവിപ്പിച്ചിട്ടും കല്ലിട്ട സ്ഥലങ്ങളിലെ ജനങ്ങളുടെ ആശങ്ക തുടരുന്നത് അടിയന്തിര പ്രമേയമായി ഉന്നയിക്കും. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സ്ഥലം ഏറ്റെടുക്കാത്തതിനാൽ ആശങ്ക വേണ്ടെന്നും ഉള്ള നിലപാടാകും സർക്കാർ സ്വീകരിക്കുക

6:46 AM IST:

ഗുജറാത്തില്‍ ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ്. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാൽ ദ്രുതഗതിയിൽ നടപടി സ്വീകരിക്കും. പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ധാരണ. എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാൻ ശ്രമിക്കും.

6:25 AM IST:

അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും യുഡിഎഫ് ഇന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നിലും കൊല്ലം, പത്തനംതിട്ട കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം.

6:23 AM IST: