Malayalam News Highlight: എ എന്‍ ഷംസീര്‍ നിയമസഭയുടെ ഇരുപത്തിനാലാം സ്‍പീക്കര്‍

ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ അറിയാം ഒറ്റ ക്ലിക്കില്‍...

12:04 PM

ഓണഘോഷത്തിനിടെ ചേരിതിരിഞ്ഞ് തല്ല്: പൊലീസുകാർക്ക് നേരെയും ആക്രമണം

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. തിരുവനന്തപുരം കാരക്കോണത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘം ആക്രമിച്ചു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവർ സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു. 

12:04 PM

സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, നാളെ പ്രതിഷേധ ദിനം, ഒക്ടോബര്‍ 11 ന് കൂട്ട അവധി

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. നാളെ പ്രതിഷേധദിനമായിരിക്കും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ എട്ടുമാസമായിട്ടും നടപ്പായില്ലെന്ന് സംഘടന ആരോപിക്കുന്നു. 

11:41 AM

'ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്ക്', വി ഡി സതീശന്‍

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 

11:41 AM

ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയെന്ന് മുഖ്യമന്ത്രി

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. 

10:56 AM

എ എന്‍ ഷംസീര്‍ പുതിയ സ്‍പീക്കര്‍

എ എന്‍ ഷംസീര്‍ നിയമസഭയുടെ ഇരുപത്തിനാലാം സ്‍പീക്കര്‍. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടുമാണ് ലഭിച്ചത്.

10:34 AM

സ്കൂട്ടറിന് പിന്നാലെ തെരുവുനായ, നിയന്ത്രണംവിട്ട് മറിഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്

സ്കൂട്ടറിന് പിന്നാലെ തെരുവുനായ ഓടി. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കുപറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10:32 AM

സ്പീക്കര്‍ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് തുടങ്ങി

സ്പീക്കര്‍ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് തുടങ്ങി. ആദ്യം വോട്ട് ചെയ്തത് മുഖ്യമന്ത്രി. രണ്ടാമത് വോട്ട് ചെയ്തത് മന്ത്രി കെ രാധാകൃഷ്ണന്‍.

10:31 AM

ഐസിയുവിന് മുമ്പില്‍ തെരുവുനായ

ആലപ്പുഴ മെഡിക്കല്‍ കോളേജ് ഐസിയുവിന് മുമ്പില്‍ തെരുവുനായ. രാത്രിയില്‍ നായ ശല്ല്യം രൂക്ഷമെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.

10:09 AM

ഫ്ളാറ്റുകളും ഇനി കുടുംബശ്രീ നിരീക്ഷണത്തിൽ

മെട്രോ നഗരത്തിലെ ഫ്ലാറ്റുകളിൽ കഴിയുന്ന സ്ത്രീകളെ കൂടി കുടുംബശ്രീയിൽ ഉൾപ്പെടുത്തുന്നു. കൊച്ചിയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുടുംബശ്രീ പ്രത്യേക  പദ്ധതി തയ്യാറാക്കുന്നത്.

10:09 AM

കോഴിക്കോട്ട് കുട്ടിക്ക് നേരെ കുതിച്ചുചാടി തെരുവ് നായ, വീണപ്പോൾ കടിച്ചു വലിച്ചു

അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിൻ്റെ ഭീകരദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയിൽ കടിച്ച് വലിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം

10:09 AM

കോഴിക്കോട് 17 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അത്തോളിയിൽ   പ്ലസ് ടു വിദ്യാര്‍ത്ഥി ഖദീജ റെഹ്ഷയെയാണ് (17) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂള്‍ വിദ്യാർഥിയാണ് ഖദീജ.

9:05 AM

തിരുവനന്തപുരം നഗരത്തില്‍ വന്‍ ഗതാഗതകുരുക്ക്

രാഹുലിന്‍റെ പദയാത്ര തിരുവനന്തപുരം നഗരത്തില്‍ എത്തിയതോടെ വന്‍ ഗതാഗതകുരുക്ക്. 

8:28 AM

കെഎസ്ആര്‍ടിസി ബസ് അപകടം, ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്

7:52 AM

ചാലക്കുടിയില്‍ ചുഴലിക്കാറ്റ്

പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റ് വീശി.

7:50 AM

വിഴിഞ്ഞം സമര സമിതി നേതാക്കളെ കാണാന്‍ രാഹുല്‍ ഗാന്ധി, ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച

വിഴിഞ്ഞം സമര സമിതി നേതാക്കളെ രാഹുല്‍ ഗാന്ധി കാണും. ഇന്നുച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തുമെന്ന് കോൺഗ്രസ് നേതാക്കള്‍  അറിയിച്ചു. മുതലപ്പൊഴിയിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബം ഭാരത് ജോഡോ ജാഥയ്ക്കെത്തും. 

7:49 AM

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞു

നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞു. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ആളുകളെ വാഹനത്തിൽ നിന്ന് പുറത്തെടുക്കുകയാണ്. 

12:23 PM IST:

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. തിരുവനന്തപുരം കാരക്കോണത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘം ആക്രമിച്ചു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവർ സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു. 

12:04 PM IST:

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. നാളെ പ്രതിഷേധദിനമായിരിക്കും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ എട്ടുമാസമായിട്ടും നടപ്പായില്ലെന്ന് സംഘടന ആരോപിക്കുന്നു. 

11:41 AM IST:

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 

11:41 AM IST:

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. 

10:56 AM IST:

എ എന്‍ ഷംസീര്‍ നിയമസഭയുടെ ഇരുപത്തിനാലാം സ്‍പീക്കര്‍. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടുമാണ് ലഭിച്ചത്.

10:35 AM IST:

സ്കൂട്ടറിന് പിന്നാലെ തെരുവുനായ ഓടി. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കുപറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10:32 AM IST:

സ്പീക്കര്‍ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് തുടങ്ങി. ആദ്യം വോട്ട് ചെയ്തത് മുഖ്യമന്ത്രി. രണ്ടാമത് വോട്ട് ചെയ്തത് മന്ത്രി കെ രാധാകൃഷ്ണന്‍.

10:31 AM IST:

ആലപ്പുഴ മെഡിക്കല്‍ കോളേജ് ഐസിയുവിന് മുമ്പില്‍ തെരുവുനായ. രാത്രിയില്‍ നായ ശല്ല്യം രൂക്ഷമെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.

10:11 AM IST:

മെട്രോ നഗരത്തിലെ ഫ്ലാറ്റുകളിൽ കഴിയുന്ന സ്ത്രീകളെ കൂടി കുടുംബശ്രീയിൽ ഉൾപ്പെടുത്തുന്നു. കൊച്ചിയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുടുംബശ്രീ പ്രത്യേക  പദ്ധതി തയ്യാറാക്കുന്നത്.

10:11 AM IST:

അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിൻ്റെ ഭീകരദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയിൽ കടിച്ച് വലിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം

10:09 AM IST:

കോഴിക്കോട് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അത്തോളിയിൽ   പ്ലസ് ടു വിദ്യാര്‍ത്ഥി ഖദീജ റെഹ്ഷയെയാണ് (17) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂള്‍ വിദ്യാർഥിയാണ് ഖദീജ.

9:05 AM IST:

രാഹുലിന്‍റെ പദയാത്ര തിരുവനന്തപുരം നഗരത്തില്‍ എത്തിയതോടെ വന്‍ ഗതാഗതകുരുക്ക്. 

8:28 AM IST:

ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്

7:52 AM IST:

പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റ് വീശി.

7:50 AM IST:

വിഴിഞ്ഞം സമര സമിതി നേതാക്കളെ രാഹുല്‍ ഗാന്ധി കാണും. ഇന്നുച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തുമെന്ന് കോൺഗ്രസ് നേതാക്കള്‍  അറിയിച്ചു. മുതലപ്പൊഴിയിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബം ഭാരത് ജോഡോ ജാഥയ്ക്കെത്തും. 

7:49 AM IST: