Malayalam News Highlights : 'ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കും', ഗവര്‍ണര്‍

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു. 

11:54 PM

വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം

തിരുവനന്തപുരം പേരൂർക്കടയിൽ ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഹുൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്.  മദ്യപിച്ചെത്തി വിദ്യാർത്ഥികളെ മർദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

8:03 PM

വിവാദ കത്ത് : അന്വേഷണ കമ്മീഷനെ തീരുമാനിച്ചില്ലെന്ന് സിപിഎം

കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദ കത്തിൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വിവാദം സിപിഎം ചർച്ച ചെയ്തില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. 

5:41 PM

'എന്‍എസ്എസിനോട് അയിത്തമില്ല,തള്ളിപ്പറഞ്ഞിട്ടില്ല'

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ എസ് എസിനോട് അയിത്തമില്ലെന്നും തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശൻ വിശദീകരിച്ചു. വർഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്.  മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.  

5:29 PM

കുഫോസ് വൈസ് ചാൻസലർ നിയമനം റദ്ദാക്കുമോ? നിർണായക കോടതി വിധി നാളെ

കേരള ഫിഷറീസ്& സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും .ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. കുഫോസ് വൈസ് ചാൻസിലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്നാണ് വാദം. 

5:24 PM

ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ മറികടന്ന് ഇംഗ്ലണ്ടിന് മിന്നും ജയം

ടി20 ലോകകപ്പ് ഇംഗ്ലണ്ടിന്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം. 

3:16 PM

മൂന്നാ‍ർ മണ്ണിടിച്ചിൽ; രൂപേഷിന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി

മൂന്നാർ മണ്ണിടിച്ചിലിൽ മരിച്ച രൂപേഷിന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് രൂപേഷിന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. അടിമാലി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

2:31 PM

ജയിൽ മോചനത്തിൽ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി

രാജീവ് ​ഗാ​ന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്.  വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു

2:30 PM

മനോജ് ഭട്ടാചാര്യ ആ‍ർഎസ്പി ജനറൽ സെക്രട്ടറി

ആ‍ർഎസ്പി ജനറൽ സെക്രട്ടറിയായി മനോജ് ഭട്ടാചാര്യയെ തെരഞ്ഞെടുത്തു. ഇരുപത്തിരണ്ടാമത്  ദേശീയ സമ്മേളനമാണ് തെരഞ്ഞെടുത്തത്
ആ‍ർഎസ്പി ജനറൽ സെകട്ടറി സ്ഥാനത്ത് ഇത് മനോജ് ഭട്ടാചാര്യയുടെ രണ്ടാമൂഴമാണ്. 2020 മുതൽ ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ച് വരികയായിരുന്നു. ഇത് ആദ്യമായാണ് സമ്മേളനത്തിലൂടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

11:17 AM

കത്ത് വിവാദം: ഒറിജിനല്‍ കത്ത് കണ്ടെത്താനായില്ല, ലഭിച്ചത് സ്ക്രീന്‍ഷോട്ട് മാത്രം, ക്രൈംബ്രാഞ്ച് കേസെടുക്കും

കരാർ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റർ ഹെഡില്‍ നിന്നുള്ള കത്ത് കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ചിന് ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഭിച്ചത് കത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ്. വ്യാജമാണോയെന്ന് സ്ഥിരീകരിക്കാന്‍ യഥാര്‍ത്ഥ കത്ത് കണ്ടെത്തണം. കത്ത് കണ്ടെത്താന്‍ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 

11:12 AM

യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റ് പാർട്ടി, അധികാരം നിലനിർത്തും!

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഫലം വരാനിരുന്ന നെവാഡ സംസ്ഥാനത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥി വിജയിച്ചതോടെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. 100 അംഗങ്ങളുള്ള സെനറ്റിൽ 50-49 എന്ന നിലയിൽ ഡെമോക്രാറ്റുകൾക്കാണ് മുൻ‌തൂക്കം. നൂറ് അംഗങ്ങൾ ഉള്ള സെനറ്റിൽ ആകട്ടെ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

11:11 AM

ജി 20 ഉച്ചകോടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ മോദി കണ്ടേക്കും

ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടേക്കും. യുഎസ് പ്രസിഡൻറ് ജോ ബൈഡനേയും കാണാൻ ശ്രമിക്കുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

11:11 AM

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ അവ്യക്തതയില്ലെന്ന് എം ബി രാജേഷ്

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഭരണഘടനാനുസൃതമെന്ന് എം ബി രാജേഷ്. സർക്കാർ നിലപാട് വ്യക്തമാണ്. ഓർഡിനൻസുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു

10:30 AM

പോക്സോ കേസ് ഇരയോട് മോശമായി പെരുമാറല്‍: എഎസ്ഐക്ക് എതിരെ എസ്‍‍സി എസ്‍ടി കമ്മീഷൻ കേസെടുത്തു

വയനാട്ടിൽ പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെതിരെ എസ്‍‍സി എസ്‍ടി കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പൊലീസ് മേഥാവിയോട് അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. തെളിവെടുപ്പിനിടെ മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

8:22 AM

മൂന്നാറില്‍ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി

മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്. ഭാര്യയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. 

7:48 AM

നാളികേര സംഭരണ പ്രശ്നം: കേരള കോണ്‍ഗ്രസ് പ്രത്യക്ഷസമരത്തില്‍

നാളികേര സംഭരണ വിഷയത്തിൽ കേരള കോൺഗ്രസ് സമരത്തിന്. കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടന്നു. കണ്‍വെന്‍ഷന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. 

6:19 AM

മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ വിനോദസഞ്ചാരിക്കായി തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ വിനോദസഞ്ചാരിക്കായി തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. പ്രദേശത്ത് മഴയും മണ്ണിടിച്ചിലും തുടരാൻ സാധ്യത. ഗതാഗതനിയന്ത്രണവുമായി ജില്ലാ ഭരണകൂടം.

6:04 AM

'ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കും',തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിന്‍റെ വിധികര്‍ത്താവാകില്ല:ഗവര്‍ണര്‍

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു. 

11:54 PM IST:

തിരുവനന്തപുരം പേരൂർക്കടയിൽ ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഹുൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്.  മദ്യപിച്ചെത്തി വിദ്യാർത്ഥികളെ മർദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

8:03 PM IST:

കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദ കത്തിൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വിവാദം സിപിഎം ചർച്ച ചെയ്തില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. 

5:41 PM IST:

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ എസ് എസിനോട് അയിത്തമില്ലെന്നും തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശൻ വിശദീകരിച്ചു. വർഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്.  മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.  

5:29 PM IST:

കേരള ഫിഷറീസ്& സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും .ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. കുഫോസ് വൈസ് ചാൻസിലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്നാണ് വാദം. 

5:24 PM IST:

ടി20 ലോകകപ്പ് ഇംഗ്ലണ്ടിന്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം. 

3:16 PM IST:

മൂന്നാർ മണ്ണിടിച്ചിലിൽ മരിച്ച രൂപേഷിന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് രൂപേഷിന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. അടിമാലി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

2:31 PM IST:

രാജീവ് ​ഗാ​ന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്.  വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു

2:30 PM IST:

ആ‍ർഎസ്പി ജനറൽ സെക്രട്ടറിയായി മനോജ് ഭട്ടാചാര്യയെ തെരഞ്ഞെടുത്തു. ഇരുപത്തിരണ്ടാമത്  ദേശീയ സമ്മേളനമാണ് തെരഞ്ഞെടുത്തത്
ആ‍ർഎസ്പി ജനറൽ സെകട്ടറി സ്ഥാനത്ത് ഇത് മനോജ് ഭട്ടാചാര്യയുടെ രണ്ടാമൂഴമാണ്. 2020 മുതൽ ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ച് വരികയായിരുന്നു. ഇത് ആദ്യമായാണ് സമ്മേളനത്തിലൂടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

11:17 AM IST:

കരാർ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റർ ഹെഡില്‍ നിന്നുള്ള കത്ത് കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ചിന് ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഭിച്ചത് കത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ്. വ്യാജമാണോയെന്ന് സ്ഥിരീകരിക്കാന്‍ യഥാര്‍ത്ഥ കത്ത് കണ്ടെത്തണം. കത്ത് കണ്ടെത്താന്‍ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 

11:12 AM IST:

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഫലം വരാനിരുന്ന നെവാഡ സംസ്ഥാനത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥി വിജയിച്ചതോടെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. 100 അംഗങ്ങളുള്ള സെനറ്റിൽ 50-49 എന്ന നിലയിൽ ഡെമോക്രാറ്റുകൾക്കാണ് മുൻ‌തൂക്കം. നൂറ് അംഗങ്ങൾ ഉള്ള സെനറ്റിൽ ആകട്ടെ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

11:11 AM IST:

ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടേക്കും. യുഎസ് പ്രസിഡൻറ് ജോ ബൈഡനേയും കാണാൻ ശ്രമിക്കുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

11:11 AM IST:

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഭരണഘടനാനുസൃതമെന്ന് എം ബി രാജേഷ്. സർക്കാർ നിലപാട് വ്യക്തമാണ്. ഓർഡിനൻസുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു

10:30 AM IST:

വയനാട്ടിൽ പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെതിരെ എസ്‍‍സി എസ്‍ടി കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പൊലീസ് മേഥാവിയോട് അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. തെളിവെടുപ്പിനിടെ മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

8:22 AM IST:

മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്. ഭാര്യയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. 

7:48 AM IST:

നാളികേര സംഭരണ വിഷയത്തിൽ കേരള കോൺഗ്രസ് സമരത്തിന്. കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടന്നു. കണ്‍വെന്‍ഷന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. 

6:19 AM IST:

മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ വിനോദസഞ്ചാരിക്കായി തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. പ്രദേശത്ത് മഴയും മണ്ണിടിച്ചിലും തുടരാൻ സാധ്യത. ഗതാഗതനിയന്ത്രണവുമായി ജില്ലാ ഭരണകൂടം.

6:04 AM IST: