Published : Aug 07, 2026, 06:11 AM ISTUpdated : Aug 07, 2026, 10:22 PM IST

Malayalam News Live Updates: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം

Summary

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തൃശ്ശൂരിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്.

Abin Varkey

10:22 PM (IST) Aug 07

പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം

പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം

Read Full Story

09:02 PM (IST) Aug 07

സ്ഥിരം മയക്കുമരുന്ന് കേസുകളില്‍ പ്രതികൾ, നാല് യുവാക്കളെ പിടികൂടി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു

നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട നാല് യുവാക്കളെ പ്രത്യേക നിയമം ചുമത്തി ജയിലില്‍ അടച്ചു

Read Full Story

08:39 PM (IST) Aug 07

നൂറോളം കേസുകള്‍, ജാമ്യത്തിലിറങ്ങി രണ്ട് മാസത്തിനകം 15 കവര്‍ച്ച; പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍

പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ, നൂറോളം കേസുകളില്‍ ഉള്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു

Read Full Story

08:20 PM (IST) Aug 07

സംസ്ഥാന ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ ഔദ്യോ​ഗിക ആപ്പ്

നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാർഹമായ നമ്പരുകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും. ക്യൂആർ കോഡ് സ്കാൻ ചെയ്തോ ടിക്കറ്റ് നമ്പർ നേരിട്ട് നൽകിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും.

Read Full Story

08:07 PM (IST) Aug 07

'ആസ്ക് മി എനിതിം​ഗ്'; ഇൻസ്റ്റ​ഗ്രാമിൽ ജെൻ സികളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി രാഹുൽ ഗാന്ധി

ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയുള്ള രാഹുലിന്റെ നർമ്മം കലർന്ന മറുപടികളും സോഷ്യൽ മീഡിയയിൽ വൈറലായി. പരീക്ഷാ ക്രമക്കേടുകള്‍, വിദ്യാർത്ഥി സമരങ്ങൾ, സ്ത്രീകളുടെ വിദ്യാഭ്യാസം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളും ചർച്ചയായി.

Read Full Story

07:55 PM (IST) Aug 07

ശക്തമായ മഴ - വയനാട്ടിൽ ട്യൂഷൻ ക്ലാസുകൾക്ക് അവധി; ബോയ്സ് ടൗൺ - പാൽചുരം റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം

ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്ക് നാളെ (08/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ബോയ്സ് ടൗൺ - പാൽചുരം റോഡിൽ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Full Story

07:48 PM (IST) Aug 07

റീൽസ് കാണാനും ചിത്രീകരിക്കാനും കൂടുതൽ സമയം ചെലവഴിക്കുന്നു; ഭാര്യയെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞുവെച്ചു, ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ

ബെംഗളൂരു കുമ്പളഗോഡിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ്, ഇരുപത്തിനാലുകാരനായ ധീരജ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25-ന് ഗേരുപാള്യയിലെ വാടക വീട്ടിനകത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് ഇയാൾ രക്ഷപ്പെട്ടിരുന്നു.

Read Full Story

07:15 PM (IST) Aug 07

ക്ഷേത്രമൈതാനത്ത് ഞാനിരിക്കുന്നു; പോസ്റ്റുമായി അർജുൻ ആയങ്കി, കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്, സഹോദരൻ കസ്റ്റഡിയിൽ

സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്.

Read Full Story

07:01 PM (IST) Aug 07

വ്യാജ ലോഗോയും ബിഐഎസ് ഹാള്‍മാര്‍ക്കും, പണയത്തിനെത്തിയപ്പോൾ ജീവനക്കാർക്ക് സംശയം; 2 പേര്‍ പിടിയില്‍

താമരശ്ശേരിയില്‍ വ്യാജ സ്വര്‍ണം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

Read Full Story

06:20 PM (IST) Aug 07

വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി മുടങ്ങി; ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിക്കാതായതിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു

അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്‍റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു

Read Full Story

06:15 PM (IST) Aug 07

കനത്ത മഴ - നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ബാധകമല്ല; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

Read Full Story

05:45 PM (IST) Aug 07

'മുഴുവൻ സമയവും റീലെടുക്കല്‍, ഭാര്യയ്ക്ക് എന്നോടുള്ള താൽപര്യം കുറഞ്ഞു'; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ബീഹാറിലേക്ക് കടന്ന യുവാവ് പിടിയിൽ

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വന്തം സംസ്ഥാനമായ ബീഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story

05:26 PM (IST) Aug 07

'ഉന്നതി' ആക്കിയത് 'ഊര്' എന്ന് മാറ്റും; ​ഗോത്രത്തലവൻമാർ ആവശ്യമുന്നയിച്ചെന്ന് മന്ത്രി, 'സംസ്കാരത്തിന്റെ ഭാ​ഗമെന്ന് വ്യക്തമാക്കി'

ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊര് മൂപ്പന്മാർ പറഞ്ഞത്. ഇത് മുൻനിർത്തിയാണ് പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത്.

Read Full Story

05:04 PM (IST) Aug 07

പാലക്കാട് വിദ്യാർത്ഥിയെ മർദിച്ച സംഭവം; ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടപടി

പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളെ ക്രൂരമായ ഉപദ്രവിക്കാറുണ്ടെന്നും മുൻപും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്നും വിദ്യാർത്ഥി പറഞ്ഞു.

Read Full Story

04:16 PM (IST) Aug 07

ഗൾഫിലേക്ക് തിരിച്ചെത്തിയാൽ ഭർത്താവിന്‍റെ കുടുംബത്തിനൊപ്പം താമസിക്കാനാകില്ല, പ്രത്യേക ഫ്ലാറ്റ് വേണം; ആവശ്യം ക്രൂരത', വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി

Read Full Story

03:55 PM (IST) Aug 07

വേർപിരിയുന്നില്ല; വിജയ് യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത, ഹർജി പിൻവലിക്കും

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സം​ഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു

Read Full Story

03:54 PM (IST) Aug 07

ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്തു, നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്

ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു

Read Full Story

03:40 PM (IST) Aug 07

വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി, പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം; ഗതാഗതവും കുടിവെള്ള വിതരണവും തടസപ്പെട്ടു

പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണം

Read Full Story

03:24 PM (IST) Aug 07

മുത്തശ്ശനെയും അഞ്ച് അധ്യാപകരെയുമടക്കം ഏഴുപേരെ കൊന്ന് വിദ്യാർത്ഥി ജീവനൊടുക്കി; സംഭവം തായ്‌ലൻഡിൽ

പതിനാലുകാരനായ വിദ്യാർത്ഥിയാണ് സ്വന്തം സ്കൂളിൽ ഈ ഞെട്ടിക്കുന്ന കൂട്ടക്കൊല നടത്തിയത്. രാവിലെ ഒമ്പതരയോടെ കായിക പരിശീലന യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി, ക്ലാസ് മുറികളിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ കടന്നുചെന്ന് തുരുതുരെ നിറയൊഴിക്കുകയായിരുന്നു.

Read Full Story

02:49 PM (IST) Aug 07

സമൂഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി, ഇൻസ്റ്റ​ഗ്രാമിൽ വെല്ലുവിളിച്ച് സ്റ്റോറികൾ, ആയങ്കിക്കായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

അർജുൻ ആയെങ്കിക്കായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അർജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Read Full Story

02:40 PM (IST) Aug 07

സമുദ്രാതിർത്തി ലംഘിച്ചു; മലയാളി അടക്കം 11 മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്

Read Full Story

02:24 PM (IST) Aug 07

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇത് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. കേരളതീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകി.

Read Full Story

01:42 PM (IST) Aug 07

തൃശ്ശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം - കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം

വെറുമൊരു റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഗുരുതരമായ ആരോപണം. സംഭവസ്ഥലത്തുനിന്നുള്ള നടുക്കുന്ന ദൃശ്യങ്ങളും ഇതിന് തെളിവായി പുറത്തുവന്നിട്ടുണ്ട്.

Read Full Story

01:35 PM (IST) Aug 07

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു - കേദാർനാഥ് യാത്ര നിർത്തിവെച്ചു, മരണം 97 ആയി

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നതിനെ തുടർന്ന് അസമിൽ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ കേദാർനാഥ് യാത്ര തടസ്സപ്പെട്ടു. ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
Read Full Story

01:17 PM (IST) Aug 07

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും; തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്ന് മുന്നറിയിപ്പ്

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്.

Read Full Story

01:12 PM (IST) Aug 07

'ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം, പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി' - വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പെൻഷൻ വിതരണം സർക്കാർ തകിടം മറിക്കുന്നുവെന്ന് പറഞ്ഞ പിണറായി വിജയൻ പെൻഷൻ പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയെന്നും കൂട്ടിച്ചേർത്തു.

Read Full Story

01:02 PM (IST) Aug 07

ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ; 'ഉത്തരവ് അടിയന്തരമായി പിൻവലിക്കണം'

പെൻഷൻ വിതരണത്തിലെ പുതിയ സർക്കാർ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുമെന്നും അടിയന്തരമായി പിൻവലിക്കണമെന്നും മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബാങ്കിൽ നേരിട്ട് പോകാൻ കഴിയാത്തവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേമ പെൻഷൻ സംവിധാനം ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Read Full Story

11:58 AM (IST) Aug 07

ട്രെയിൻ യാത്രയിൽ പുതിയ മാറ്റം; ഇനി ആർഎസി ടിക്കറ്റുകാർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും, എല്ലാ സോണുകൾക്കും സർക്കുലർ അയച്ച് റെയിൽവേ

ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനുള്ള ക്രമീകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും സർക്കുലർ അയച്ചു. ആർഎസിയിൽ ഒരേ സീറ്റിൽ രണ്ട് യാത്രക്കാർ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് നിർദേശം.

Read Full Story

11:48 AM (IST) Aug 07

ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ്; നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

ഹിന്ദുജ സഹോദരന്മാർക്കും സ്വീഡിഷ് ആയുധ നിർമ്മാതാക്കളായ എബി ബോഫോഴ്‌സിനും എതിരെ നിലവിലുണ്ടായിരുന്ന എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിയ 2005-ലെ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട അവസാന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്

Read Full Story

10:47 AM (IST) Aug 07

ആയങ്കിയുടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാൾ? ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിൽ ആയങ്കിയെ പൂട്ടാൻ പൊലീസ്

ആഭ്യന്തരമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയിൽ അർജുൻ ആയങ്കിയെ പൂട്ടാനൊരുങ്ങി പൊലീസ്. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി

Read Full Story

10:47 AM (IST) Aug 07

കുന്നംകുളം സ്വകാര്യ ബസ് അപകടം - ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; അപകടമുണ്ടായത് ഓവർ ടേക്ക് ചെയ്യുന്നതിനിടെ

കുന്നംകുളം സ്വകാര്യ ബസ് അപകടത്തിൽ ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേച്ചേരി സ്വദേശി അബ്ദുൽ സലാമാണ് കീഴടങ്ങിയത്.

Read Full Story

10:17 AM (IST) Aug 07

'എൻ ഉയിരിനും മേലാന അൻപ് ഉടൻപിറപ്പുകളെ...', കരുണാനിധി ഓർമ്മയായിട്ട് 8 വർഷം; ഇന്നും തമിഴ് രാഷ്ട്രീയത്തിലെ അസ്തമിക്കാത്ത സൂര്യൻ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഓർമ്മയായിട്ട് എട്ടുവർഷങ്ങൾ. തെരഞ്ഞെടുപ്പ് തോല്‍വിയുടെ വേദന എന്താണെന്ന് ഒരിക്കൽ പോലും അറിയാത്ത നേതാവ് ആയിരുന്നു കരണാനിധി. മൂർച്ചയുള്ള വാക്കായിരുന്നു അദ്ദേഹത്തിൻ്റെ ആയുധവും പരിചയും.

Read Full Story

10:08 AM (IST) Aug 07

7 മുതൽ 8 അടി വരെ നീളം, ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ്; പിടികൂടി വനംവകുപ്പ്

ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം

Read Full Story

09:29 AM (IST) Aug 07

കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ; കനത്ത മഴ തുടരുന്നതിൽ ആശങ്ക

കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ. തുരങ്ക ഭാ​ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്.

Read Full Story

08:44 AM (IST) Aug 07

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ

പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി. കഴിഞ്ഞ 28നാണ് ഫാത്തിമത്ത് റിസ ജീവനൊടുക്കിയത്. ആസിഫ് ദുബായിലേക്ക് കടന്നതായാണ് സംശയം

Read Full Story

08:34 AM (IST) Aug 07

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം, അമ്പേഷണം ശക്തമാക്കി

വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന

Read Full Story

08:16 AM (IST) Aug 07

ശബരിമല നെയ്യ് ക്രമക്കേട് - കൂടുതൽ വിവരങ്ങൾ പുറത്ത്; മിൽമയ്ക്ക് കരാർ നൽകിയതിലൂടെ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ കോടിയിലധികം രൂപ

ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക് കരാർ നൽകിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ട് കോടിയിലധികം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടമെന്ന് വിജിലൻസ് കണ്ടെത്തൽ.

Read Full Story

07:34 AM (IST) Aug 07

പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് - കടുത്ത നിലപാടുമായി മന്ത്രി എം ലിജു; എക്സൈസ് കമീഷണറോട് നേരിട്ട് ഹാജരാകാൻ നിർദേശം

പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവിനെതിരെ കടുത്ത നിലപാടുമായി എക്സൈസ് മന്ത്രി എം ലിജു. എക്സൈസ് കമീഷണർ യോഗേഷ് ഗുപ്തയോട് ഹാജരാകാൻ മന്ത്രി ആവശ്യപ്പെട്ടു.

Read Full Story

07:10 AM (IST) Aug 07

പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; അമിത് ഷാ സഭയിൽ എത്തുമോ എന്നതിൽ ആകാംക്ഷ

പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. ദില്ലിയിലെ പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കും. അമിത് ഷാ സഭയിൽ എത്തുമോ എന്നതിലാണ് ആകാംക്ഷ.

Read Full Story

06:57 AM (IST) Aug 07

നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം - ഗൗതത്തെ കാണാതായിട്ട് എട്ടാം ദിവസം; ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും

അമ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതിന് പിന്നാലെ, കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതംകൃഷ്ണനായി തെരച്ചിൽ ഊർജിതമാക്കുന്നു. വിദഗ്ധ സംഘം ഇന്ന് ഇറങ്ങും. വിഷയത്തിൽ ഇടപെട്ട് മന്ത്രിമാർ. ഗൗതത്തെ കടലിൽ കാണാതായിട്ട് എട്ടാം ദിവസം.

Read Full Story

More Trending News