നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാർഹമായ നമ്പരുകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും. ക്യൂആർ കോഡ് സ്കാൻ ചെയ്തോ ടിക്കറ്റ് നമ്പർ നേരിട്ട് നൽകിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ ഔദ്യോഗിക ആപ്പ് തയ്യാർ. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ "കേരള ലോട്ടറി ഒഫീഷ്യൽ" വഴി നറുക്കെടുപ്പ് ഫലങ്ങൾ പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനാണ് ആപ്പ്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാർഹമായ നമ്പരുകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും. ക്യൂആർ കോഡ് സ്കാൻ ചെയ്തോ ടിക്കറ്റ് നമ്പർ നേരിട്ട് നൽകിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain