പെൻഷൻ വിതരണം സർക്കാർ തകിടം മറിക്കുന്നുവെന്ന് പറഞ്ഞ പിണറായി വിജയൻ പെൻഷൻ പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയെന്നും കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. പെൻഷൻ വിതരണം സർക്കാർ തകിടം മറിക്കുന്നുവെന്ന് പറഞ്ഞ പിണറായി വിജയൻ പെൻഷൻ പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയെന്നും കൂട്ടിച്ചേർത്തു. വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി തുടരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.



