മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ വെട്ടിലായി സർക്കാരും എൽഡിഎഫും. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. പൊലീസിന്റെ മെല്ലെപ്പോക്കും സർക്കാരിന്റെ മൗനവും ആയുധമാക്കുകയാണ് പ്രതിപക്ഷം.
10:55 PM (IST) Mar 10
സീനിയർ സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് ദീപ ഭട്ട് നായർക്ക് 2026 ലെ പ്രൈഡ് ഓഫ് ദി നേഷൻ എക്സലൻസ് അവാർഡ്. ഓട്ടിസം ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ദേശീയ പുരസ്ക്കാരം ലഭിച്ചത്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പുരസ്കാരം സമ്മാനിച്ചു.
10:48 PM (IST) Mar 10
റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവ് നായ്ക്കൾ കുടുങ്ങി. കോഴിക്കോട് പന്തീരങ്കാവിന് സമീപം പൂളേങ്കര മണക്കടവ് കട്ട കമ്പനിക്ക് സമീപം റോഡിൽ പരന്ന ടാറിലാണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്. ഇന്ന് രാത്രിയോടെയാണ് സംഭവം. റോഡ് പണിക്ക് ഇറക്കിയ ടാർ നിലത്ത് പരന്നൊഴുകിയതിൽ ആണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്.
10:34 PM (IST) Mar 10
സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്കാന്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുള്ള കെ സുധാകരന്‍റെ നീക്കവും സമുദായ സംഘടന വഴിയുള്ള അടൂര്‍ പ്രകാശിന്‍റെ സമ്മര്‍ദ്ദവും.
10:31 PM (IST) Mar 10
മലപ്പുറം കോട്ടക്കൽ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
10:03 PM (IST) Mar 10
പുത്തനങ്ങാടി ക്ഷേത്രത്തിന് സമീപം ലോട്ടറി വില്പനക്കാരനായ യുവാവിനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. ഇടക്കൊച്ചി പടനിലത്ത് വീട്ടിൽ ജോമോൻ എന്ന് വിളിക്കുന്ന മാത്യു ജോസഫിനാണ് കടിയേറ്റത്
09:59 PM (IST) Mar 10
രാജ്യത്ത് ആവശ്യങ്ങൾക്കുള്ള ഊർജം ലഭ്യമാക്കാൻ പ്രതിജ്ഞാബന്ധമാണെന്നും ആഭ്യന്തര ഉപഭോക്താക്കൾക്ക് ക്ഷാമം നേരിടുകയില്ലെന്നും മന്ത്രി ഉറപ്പ് നൽകി. വിവിധ പാതകളും സോഴ്സുകളും ഇതിനായി ഉപയോഗപ്പെടുത്തന്നുവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
09:29 PM (IST) Mar 10
കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. മറിയയുടെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
08:43 PM (IST) Mar 10
കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍.2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്
08:34 PM (IST) Mar 10
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതിയതായി എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ ആരംഭിക്കും. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇവരുടെ പ്രശ്നങ്ങളിൽ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്.
08:00 PM (IST) Mar 10
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലം കോട്ടയാണെന്നാണ് സിപിഎം പറയുന്നതെന്നും എന്നാൽ, വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.കോട്ട അവകാശപ്പെടാൻ പിണറായി വിജയൻ ആരാണ് മഹാരാജാവാണോയെന്നും രാജീവ് ചന്ദ്രശേഖര്‍ തുറന്നടിച്ചു
07:46 PM (IST) Mar 10
മൃഗശാലയിലെ സിംഹങ്ങളായ ലിയോ, നൈല എന്നിവർക്ക് ജനിച്ച സിംഹക്കുട്ടികൾക്ക് 'സിംബ' (Simba) എന്നും സൂരി (Suri) എന്നും പേരിട്ട് മന്ത്രി. മൃഗശാലയിൽ നടന്ന ചടങ്ങിൽ മൃഗശാല, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്
07:04 PM (IST) Mar 10
സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം നിലവിൽ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. നാളെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും.
06:34 PM (IST) Mar 10
കോടതി നിർദേശിക്കുന്ന നഷ്ടപരിഹാര നയം നിലവിലുള്ള മറ്റ് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിന് ആർക്കും തടസ്സമാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ഹർജികളിൽ ഉൾപ്പെടെയാണ് കോടതി ഉത്തരവ്.
06:08 PM (IST) Mar 10
എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ ഏകദിന സ്പെഷ്യൽ ഡ്രൈവിൽ ജാമ്യമില്ലാ കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
04:54 PM (IST) Mar 10
1937 ലെ ശരിയത്ത് നിയമത്തിലെ ചില വകുപ്പുകളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേ, ഏകീകൃത സിവിൽ കോഡ് പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞത്.
04:43 PM (IST) Mar 10
രാജഗിരി കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. കോളേജിന് സമീപം പിജിയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട സ്വദേശി ആബിനർ ആണ് മരിച്ചത്. ഇന്നലെ രാത്രി കൂടെ താമസിക്കുന്ന സഹപാഠികൾ ആണ് ആബിനറെ മരിച്ച നിലയിൽ കണ്ടത്.
04:24 PM (IST) Mar 10
ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാര്‍ത്ഥിയെയും ചെന്നിത്തല നവോദയ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബത്തെ വിവരമറിയിച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
04:09 PM (IST) Mar 10
മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ് നാണം കെട്ടതെന്നും അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുതെന്നും സതീശൻ പറഞ്ഞു
03:34 PM (IST) Mar 10
ചായക്കടയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ എൻ കെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വെച്ചാണ് കേസിനാസ്പദമായ തർക്കമുണ്ടായത്
03:29 PM (IST) Mar 10
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് തിരിഞ്ഞത്.
03:19 PM (IST) Mar 10
2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ നെന്മാറ സജിതാ വധകേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
02:55 PM (IST) Mar 10
മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്താണെന്നാണ് ഗണേഷ് കുമാറിന്റെ വാക്കുകൾ. എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം.
02:18 PM (IST) Mar 10
നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു.
01:26 PM (IST) Mar 10
ഒരു മന്ത്രി പാലിക്കേണ്ട ധാര്‍മികത മുതൽ പൊലീസ് സഹായം കിട്ടിയില്ലെന്ന് തുറന്നു പറച്ചിൽ വരെ പിണറായി സര്‍ക്കാരിന്‍റെ സ്ത്രീ പക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ്.
01:10 PM (IST) Mar 10
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി പത്ത് ദിവസത്തേക്ക് മാറ്റി.
12:59 PM (IST) Mar 10
കോവിഡ് വാക്സിനേഷന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണവും ഉണ്ടായ സംഭവങ്ങളിൽ നഷ്ട പരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണമെന്ന് സുപ്രീംകോടതി
12:44 PM (IST) Mar 10
അടൂരിൽ പ്രചരണം തുടങ്ങി സിപിഐ സ്ഥാനാർത്ഥി പ്രിജി കണ്ണൻ. തെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പ്രിജി കണ്ണൻ പറഞ്ഞു. അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎഐൽ തർക്കമില്ലെന്ന് ചിറ്റയം ഗോപകുമാർ വ്യക്തമാക്കി.
12:21 PM (IST) Mar 10
വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും. ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വിളിച്ചു.
11:20 AM (IST) Mar 10
സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക.
11:10 AM (IST) Mar 10
മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എംഎൽ അശ്വിനിയുടെ പരാതി.
11:01 AM (IST) Mar 10
പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു.
10:46 AM (IST) Mar 10
ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളിൽ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുയർന്നു. അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. ഇന്നലെ നടന്ന യോഗത്തിൽ കേരള നേതൃത്വം നൽകിയത് അൻപത് സ്ഥാനാർഥികളുടെ പട്ടികയാണ്.
10:18 AM (IST) Mar 10
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
10:13 AM (IST) Mar 10
ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പൊലീസ് വീട്ടുകാരിയാണെന്ന് പറഞ്ഞ് തിരികെ പോയി. മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ആർ ബിന്ദു പറഞ്ഞത് എന്തുകൊണ്ട് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞില്ല എന്നാണ്.
09:48 AM (IST) Mar 10
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി.
09:31 AM (IST) Mar 10
തിരുവനന്തപുരത്ത് പത്തുമണിക്ക് നടക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാനാണ് ഗണേഷിൻ്റെ യാത്ര. രാവിലെ 9 മണിയോടെയാണ് വാളകത്തെ വീട്ടിൽ നിന്ന് മന്ത്രിയും സംഘവും പുറപ്പെട്ടത്. ഭാര്യ ഉന്നയിച്ച ആരോപണങ്ങളിൽ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
09:03 AM (IST) Mar 10
മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തി. പരസ്യമായി മാപ്പ് പറഞ്ഞതിലാണ് അമർഷം രേഖപ്പെടുത്തുന്നത്. അതേസമയം, മുഖ്യമന്ത്രിയെയും മമ്മൂട്ടിയേയും പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്.
08:33 AM (IST) Mar 10
സൗദിയിൽ അൽ ഷൈബ എണ്ണപ്പാടം വീണ്ടും ആക്രമിച്ചു. അതേസമയം, റഷ്യയും ചൈനയും ഉൾപ്പെടെ വെടി നിർത്തൽ ആവശ്യപ്പെട്ടു സമീപിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം.
08:17 AM (IST) Mar 10
നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.
08:05 AM (IST) Mar 10