ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും.
12:02 AM (IST) Aug 11
വീട്ടുതർക്കത്തിനിടെ ഭർതൃപിതാവാണ് ഭാര്യയെയും മരുമകളെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
11:56 PM (IST) Aug 10
600 രൂപക്ക് ഡീസൽ അടിക്കുന്നു. 500ന്‍റെയും 100ന്‍റേയും ഓരോ നോട്ടുകളാണ് കൊടുക്കുന്നത്. കൂടുതലൊന്നും നോക്കാതെ കിട്ടിയ കാശ് പമ്പ് ജീവനക്കാരൻ ബാഗിലേക്ക് വെക്കുന്നു.
11:44 PM (IST) Aug 10
ഗുരുതരാവസ്ഥയിലുള്ള വിനിലിനെ ആശുപത്രിയിലേക്ക് മാറ്റി. ഷൈനിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
11:30 PM (IST) Aug 10
3 ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.
11:11 PM (IST) Aug 10
അതേ സമയം, തലശ്ശേരി സബ് ജയിലില്‍ റിമാന്‍റില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പോലീസ് നടപടി തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും.
10:20 PM (IST) Aug 10
ഉടൻതന്നെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്സിന്റെ സ്കൂബ സംഘവും തെരച്ചിൽ നടത്തി. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.
09:20 PM (IST) Aug 10
ഇന്ന് രാവിലെ 10 മണിയോടെയാണ് പഞ്ചായത്ത് ഓഫീസിൽ വച്ച് ദീപ ലേഖ കുഴഞ്ഞുവീണത്. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയെന്ന ഉത്തരവ് ഇന്നലെ വന്നിരുന്നു.
08:02 PM (IST) Aug 10
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതിന് മുൻപ് വന്ദേമാതരം ആലപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു
07:22 PM (IST) Aug 10
ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട്, പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയെ സമീപിച്ചു. സാങ്കേതിക പിഴവുകൾ തിരുത്തിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നാളെ പരിഗണിക്കും
06:49 PM (IST) Aug 10
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ അച്ചടക്കനടപടി വേണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരൻ. സംഘടനാ നേതാക്കൾക്കെതിരെ വിമർശനം ഉയർന്ന യോഗത്തിൽ, ശക്തമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി
06:47 PM (IST) Aug 10
2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ.
06:23 PM (IST) Aug 10
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്കെതിരായ ബലപ്രയോഗം തെറ്റാണെന്നും, സർക്കാർ അവരുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
05:15 PM (IST) Aug 10
ബാങ്ക് വായ്പ തിരിച്ചടക്കാൻ സർക്കാർ സഹായം വേണം. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകണം അത് നീട്ടിക്കൊണ്ടുപോകരുതെന്നും ജോലി താൽകാലികമായ വലിയ ആശ്വാസം ആകുമെന്നും പിണറായി വിജയൻ പറഞ്ഞു.
04:00 PM (IST) Aug 10
ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതിനെ തുടർന്നാണ് തീരുമാനം
03:56 PM (IST) Aug 10
കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ് മരിച്ചത്.
03:17 PM (IST) Aug 10
വിദ്യാർഥി പ്രതിഷേധ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയെങ്കിലും, പ്രതിപക്ഷം പ്രതിഷേധം തുടർന്നു
02:30 PM (IST) Aug 10
അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്ന് റൂറൽ എസ് പി.
12:32 PM (IST) Aug 10
കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ. റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും വിഷയം സംസാരിച്ചെന്നും മന്ത്രി
12:29 PM (IST) Aug 10
കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ടാങ്ക് തകർന്നുവീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലജ് ഓഫീസിൻ്റ മതിലും ഗേറ്റും പൂർണമായും തകരുകയും ചെയ്തു.
12:24 PM (IST) Aug 10
വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
11:40 AM (IST) Aug 10
ടിജി മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട് വന്നേനെയെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ
11:22 AM (IST) Aug 10
കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നുവെങ്കിലും,ഇന്ന് രാവിലെ ജീവനക്കാർ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്.
11:18 AM (IST) Aug 10
താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബാംഗ്ലൂർ സാറ്റലൈറ്റിൽ യുവാവ് എത്തിയതിൻ്റെ ദൃശ്യം പൊലീസിന് ലഭിച്ചു
10:55 AM (IST) Aug 10
പ്രതിപക്ഷ ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുറി നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
10:07 AM (IST) Aug 10
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിൽ. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദർശാണ് പിടിയിലായത്
09:46 AM (IST) Aug 10
വന്ദേമാതരം ദേശീയ ഗീതമാണെങ്കിലും അതിന് ഭക്തിഗാനത്തിൻ്റെ സ്വരമുണ്ടെന്നും ആദ്യ സ്റ്റാൻസ മാത്രം പാടിയാൽ മതിയെന്നും മന്ത്രി സിപി ജോൺ
09:17 AM (IST) Aug 10
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്.
08:53 AM (IST) Aug 10
പശ്ചിമബംഗാൾ ജലങ്ങി സ്വദേശി അസ്ലം ഷൈഖ് ആണ് തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയെ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘം പശ്ചിമബംഗാളിലെത്തി സാഹസികമായി പിടികൂടി.
08:53 AM (IST) Aug 10
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പൊലീസ്.
08:52 AM (IST) Aug 10
സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്‌ണക്കെതിരെയാണ് കേസ്. സംഭവത്തിൽ പേരൂർക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
07:50 AM (IST) Aug 10
ഓണത്തിന് യാത്രാ പ്രതിസന്ധി രൂക്ഷം. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റില്ല. സ്പെഷ്യൽ ട്രെയിനുകൾ പേരിനു മാത്രം. വെയ്റ്റിംഗ് ലിസ്റ്റിൽ പോലും ടിക്കറ്റ് കിട്ടാനില്ല.മലബാറിലേക്കും യാത്രാ പ്രതിസന്ധി രൂക്ഷം. ബസ് ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി.
07:21 AM (IST) Aug 10
വടക്കഞ്ചേരിയിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി. ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് മോഷണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
06:19 AM (IST) Aug 10
അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്
06:10 AM (IST) Aug 10
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും.