Published : Apr 12, 2025, 05:42 AM ISTUpdated : Apr 13, 2025, 12:03 AM IST

Malayalam News Live: വിഷുവിന് നാട്ടിലെത്താൻ ബൈക്കിൽ പുറപ്പെട്ടു, മൈസുരുവിൽ വച്ച് അപകടം; മലയാളി യുവതി മരിച്ചു, യുവാവ് ചികിത്സയിൽ

Summary

വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചത്.

Malayalam News Live: വിഷുവിന് നാട്ടിലെത്താൻ ബൈക്കിൽ പുറപ്പെട്ടു, മൈസുരുവിൽ വച്ച് അപകടം; മലയാളി യുവതി മരിച്ചു, യുവാവ് ചികിത്സയിൽ

12:03 AM (IST) Apr 13

വിഷുവിന് നാട്ടിലെത്താൻ ബൈക്കിൽ പുറപ്പെട്ടു, മൈസുരുവിൽ വച്ച് അപകടം; മലയാളി യുവതി മരിച്ചു, യുവാവ് ചികിത്സയിൽ

ഐടി സ്ഥാപനത്തിൽ സഹപ്രവർത്തകരായ യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു

കൂടുതൽ വായിക്കൂ

11:50 PM (IST) Apr 12

സിദ്ദിഖ് കാപ്പൻ്റെ വീട്ടിൽ ആറ് മണിയോടെ 2 പൊലീസുകാരെത്തി; അ‍ർധരാത്രി പരിശോധനയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി

സിദ്ദീഖ് കാപ്പന്റെ വീട്ടിൽ ഇന്ന് വൈകീട്ടെത്തിയ പൊലീസുകാർ അർധരാത്രി പരിശോധന നടക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്ന് ഭാര്യ

കൂടുതൽ വായിക്കൂ

11:44 PM (IST) Apr 12

ഇന്ത്യൻ ചരിത്രത്തിൽ ആദ്യം, രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമായി, ചരിത്രമെഴുതി തമിഴ്നാട്

സവിശേഷാധികാരത്തിലൂടെ സുപ്രീം കോടതി ബില്ലുകൾ അംഗീകരിച്ചതിനെ തുടർന്നാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഈ ബില്ലുകൾ നിയമമാക്കാൻ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പിനായി സ്റ്റാലിൻ സർക്കാർ കാത്തുനിന്നില്ല

കൂടുതൽ വായിക്കൂ

11:40 PM (IST) Apr 12

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ.കമലം അന്തരിച്ചു

കോഴിക്കോട്ടെ ആതുര ശുശ്രൂഷാ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ കാലം സജീവ സാന്നിധ്യമായിരുന്ന ഡോ.കമലം അന്തരിച്ചു

കൂടുതൽ വായിക്കൂ

11:27 PM (IST) Apr 12

കർണാടക ജാതി സെൻസസിൻ്റെ പ്രസക്ത ഭാഗങ്ങൾ പുറത്ത്; 70 ശതമാനം ജനങ്ങളും ഒബിസി വിഭാഗം; സംവരണം ഉയർത്താൻ ശുപാർശ

കർണാടകയിലെ രാഷ്ട്രീയ - സാമുദായിക സമവാക്യങ്ങളിൽ വലിയ മാറ്റത്തിന് കളമൊരുക്കുന്ന ജാതി സെൻസസ് റിപ്പോർട്ട് പുറത്ത്

കൂടുതൽ വായിക്കൂ

11:11 PM (IST) Apr 12

ലോകത്തിന് പ്രതീക്ഷയായി ഒമാനിൽ 3 മണിക്കൂർ നീണ്ട അമേരിക്ക-ഇറാൻ ചർച്ച, തീരുമാനം 'ആണവ വിഷയത്തിൽ ചർച്ചകൾ തുടരും'

ഉപരോധങ്ങൾ നീക്കാനും ആണവായുധ നിരായുധീകരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്

കൂടുതൽ വായിക്കൂ

11:01 PM (IST) Apr 12

ആറംഗ സംഘം മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിലെത്തി, കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം, 2 യുവാക്കൾക്ക് ജീവൻ നഷ്ടം

ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്

കൂടുതൽ വായിക്കൂ

10:40 PM (IST) Apr 12

ഇൻസ്റ്റയിൽ പ്രകോപന കമൻ്റിട്ടത് 'അശോക് പൗർണമി'; ഗുരുതര വകുപ്പുകൾ ചുമത്തി കണ്ണൂർ സൈബർ പോലീസ് കേസെടുത്തു

മണോലിക്കാവ് സംഘർഷവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പ്രകോപനപരമായ കമൻ്റിട്ട പ്രൊഫൈലിനെതിരെ കേസ്

കൂടുതൽ വായിക്കൂ

10:23 PM (IST) Apr 12

ട്രംപിന്‍റെ അടുത്ത കടുംവെട്ട്! എട്ടിന്‍റെ പണി കിട്ടുക ശാസ്ത്രജ്ഞർക്കും നാസക്കും! 49% വെട്ടിക്കുറയ്ക്കൽ

ഗോഡ്ഡാർ‍ഡ് സെന്റർ അടച്ചുപൂട്ടിയാൽ ശാസ്ത്രജ്ഞരടക്കം പതിനായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും

കൂടുതൽ വായിക്കൂ

10:09 PM (IST) Apr 12

കൊച്ചി നഗരമധ്യത്തിലെ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം; തീവ്ര ശ്രമത്തിനൊടുവിൽ തീയണച്ചു, ആർക്കും പരുക്കില്ല

എറണാകുളം എളമക്കരയിലെ വൊൾക്കാനോ ഡാൻസ് എന്ന സ്ഥാപനത്തിൽ തീപിടിച്ചു

കൂടുതൽ വായിക്കൂ

10:03 PM (IST) Apr 12

ഇന്നും ഇന്നലെയുമായി ഭക്ഷണം കഴിച്ച പത്തോളം പേര്‍ ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി

കടയും ഭക്ഷണസാധനങ്ങളും സംഘം പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു

കൂടുതൽ വായിക്കൂ

09:46 PM (IST) Apr 12

തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൂടുതൽ വായിക്കൂ

09:31 PM (IST) Apr 12

മംഗലപുരത്ത് കാറിലെത്തിയ ഏഴംഗ സംഘം മാരകായുധങ്ങൾ കാട്ടി 18 കാരനെ തട്ടിക്കൊണ്ടുപോയി, കേസെടുത്തു; പ്രതികൾ ഒളിവിൽ

പ്രതികൾ കുടുംബ സമേതം ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും മംഗലപുരം പൊലീസ് അറിയിച്ചു

കൂടുതൽ വായിക്കൂ

09:07 PM (IST) Apr 12

കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികൾക്കടക്കം പരുക്കേറ്റു

കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥികളടക്കമുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കൂടുതൽ വായിക്കൂ

09:04 PM (IST) Apr 12

പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി; ആര് നട്ടതെന്ന് അറിയാതെ പൊലീസ്, അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്ക്

47 സെന്‍റീ മീറ്റര്‍ ഉയരമുളള ചെടിയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചെടി നട്ടുവളര്‍ത്തിയവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

കൂടുതൽ വായിക്കൂ

08:58 PM (IST) Apr 12

കോൺഗ്രസിൻ്റെ പോഷക സംഘടനയായ ലോയേഴ്സ് കോൺഗ്രസിന്റെ ഹൈക്കോടതി യൂണിറ്റ് പിരിച്ചുവിട്ടു

കോണ്‍ഗ്രസിന്‍റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് കെപിസിസി നേതൃത്വം പിരിച്ചുവിട്ടു

കൂടുതൽ വായിക്കൂ

08:49 PM (IST) Apr 12

പട്ടാമ്പി മുതുതല ആളൊഴിഞ്ഞ പറമ്പിൽ 60കാരനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

 പശുവിനെ തീറ്റിക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ. ഏറെനേരം കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കൂടുതൽ വായിക്കൂ

08:26 PM (IST) Apr 12

വിഷുത്തലേന്നത്തേക്ക് ഉപയോക്താക്കൾക്കായി സപ്ലൈക്കോയിൽ നിന്നും സന്തോഷ വാർത്ത! 'ഞായറാഴ്ചയും പ്രവർത്തിക്കും'

വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും അവധിയായിരിക്കുമെന്നും അറിയിപ്പുണ്ട്

കൂടുതൽ വായിക്കൂ

08:22 PM (IST) Apr 12

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കെട്ടുകണക്കിന് അഞ്ഞൂറിന്റെ നോട്ടുകൾ; കണ്ടെത്തിയത് ശരീരത്തിൽ കെട്ടിവച്ച നിലയിൽ

ഇയാൾ മുൻപും ട്രെയിനിൽ പണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം.  

കൂടുതൽ വായിക്കൂ

08:05 PM (IST) Apr 12

ആർക്കും സംശയം തോന്നില്ല! പുറമേ തിരക്കുള്ള പനമ്പള്ളി സൂപ്പർ മാർക്കറ്റ്, അകത്തെ രഹസ്യ കച്ചവടം പിടികൂടി എക്സൈസ്

കൊല്ലം കടയ്ക്കലിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 700 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

07:55 PM (IST) Apr 12

ട്രാൻസ്, ക്വിയർ വ്യക്തികൾക്കായി ഏകദിന അഭിനയ ശിൽപ ശാല സംഘടിപ്പിച്ചു

തൃശ്ശൂരിൽ സഹയാത്രികയും സാത്തിയും ചേർന്ന് ട്രാൻസ്, ക്വിയർ വ്യക്തികൾക്കായി ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു. അഭിനയ മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനും, കലാരംഗത്ത് സുരക്ഷിത ഇടം കണ്ടെത്താനും ശില്പശാല ലക്ഷ്യമിടുന്നു.

കൂടുതൽ വായിക്കൂ

07:16 PM (IST) Apr 12

പൊലീസ് ജീപ്പടക്കം 5 വാഹനങ്ങൾ അരിവാളും ചുറ്റികയും കൊണ്ട് അടിച്ചു തകർത്ത് അച്ഛനും മകനും; സാഹസികമായി കീഴടക്കി

രണ്ടുപേർ ചേർന്ന് വാഹനങ്ങൾ തടയുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ആണ് ആക്രമണമുണ്ടായത്

കൂടുതൽ വായിക്കൂ

07:10 PM (IST) Apr 12

'അയോധ്യയിൽ നിന്ന് ഗംഗാജലം എത്തിച്ചു' പാക്കിസ്ഥാനിലെ താർപാർക്കർ ജില്ലയിൽ ഉയരുന്നത് വമ്പൻ രാമക്ഷേത്രം

 'അയോധ്യയിൽ നിന്ന് ഗംഗാജലം എത്തിച്ചു' പാക്കിസ്ഥാനിലെ താർപാർക്കർ ജില്ലയിൽ ഉയരുന്നത് വമ്പൻ രാമക്ഷേത്രം

കൂടുതൽ വായിക്കൂ

06:55 PM (IST) Apr 12

ലൈവ് സ്ട്രീം ചെയ്യില്ലെന്ന് ചീഫ് സെക്രട്ടറിയുടെ മറുപടി: പിന്നാലെ ജയതിലകിനെതിരെ പ്രശാന്തിൻ്റെ കുറിപ്പ് വീണ്ടും

ഹിയറിംഗ് നടപടികൾ ലൈവ് സ്ട്രീം ചെയ്യണമെന്നും റെക്കോർഡ് ചെയ്യണമെന്നുമുള്ള ആവശ്യം നിരാകരിച്ച് പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കത്ത്

കൂടുതൽ വായിക്കൂ

06:50 PM (IST) Apr 12

'പൈതലാട്ടം' തിയേറ്ററുകളിലേയ്ക്ക്; ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു 

ബിജു മേനോൻ, സുരഭി ലക്ഷ്മി, ലുക്മാൻ അവറാൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് എത്തിയത്

കൂടുതൽ വായിക്കൂ

06:49 PM (IST) Apr 12

നഗരസഭ പദ്ധതിയിൽ ഹെഡ്‌ഗെവാറിൻ്റെ പേര്, ചോദ്യം ചെയ്ത രാഹുലിനെതിരെ ബിജെപി ഭീഷണി; രൂക്ഷ പ്രതികരണവുമായി സുധാകരൻ

സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാനുള്ള കരുത്തും തന്റേടവും ഉണ്ടെന്ന ഉത്തമബോധ്യത്തില്‍ തന്നെയാണ് പാലക്കാട്ടെ പ്രബുദ്ധരായ ജനത രാഹുലിനെ നിയമസഭയിലേക്കെത്തിച്ചത്

കൂടുതൽ വായിക്കൂ

06:48 PM (IST) Apr 12

കളമശ്ശേരി ചക്യാടം പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കിയിൽ നിന്നുള്ള ആറംഗസംഘത്തിലെ രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. കുളിയ്ക്കാനിറങ്ങിയപ്പോൾ രണ്ടുപേർ മുങ്ങിപ്പോവുകയായിരുന്നു.

കൂടുതൽ വായിക്കൂ

06:28 PM (IST) Apr 12

കോഴിക്കോട് കടമേരിയിൽ ആഢംബര കാറിൽ പൊലീസിൻ്റെ പരിശോധന; 3 യുവാക്കൾ അറസ്റ്റിൽ, പിടിച്ചെടുത്തത് എംഡിഎംഎ

കോട്ടപ്പള്ളി സ്വദേശി മഠത്തിൽ കണ്ടി എംകെ മുഹമ്മദ്, ഒഞ്ചിയം സ്വദേശി പുതിയോട്ടും കണ്ടി നാവത്ത് പീടിക എൻപി ഫർഷീദ്, കടമേരി സ്വദേശി പുതുക്കുടി വീട്ടിൽ കെസി ജിജിൻ ലാൽ എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്.

കൂടുതൽ വായിക്കൂ

06:15 PM (IST) Apr 12

കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നത് കോഴിക്കോട്; നിലമ്പൂ‍ർ സ്ഥാനാർത്ഥിത്വം ചർച്ചയായി; മുൻതൂക്കം ആര്യാടൻ ഷൗക്കത്തിന്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം

കൂടുതൽ വായിക്കൂ

06:11 PM (IST) Apr 12

മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളില്ലാതിരുന്നതിന് പിന്നിൽ പാർട്ടിയിലെ വിഭാ​ഗീയത; ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധം

വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനമാണ് വേദി. കൂറ്റൻ പന്തലും വലിയ വേദിയും ഒരുക്കിയിട്ടും  സദസ്സിൽ എത്തിയത് തുച്ഛം പേർ മാത്രം

കൂടുതൽ വായിക്കൂ

05:58 PM (IST) Apr 12

നിലമ്പൂരിൽ പിവി അൻവറിൻ്റെ പിന്തുണ വേണമെന്ന് വിഡി സതീശൻ; വെള്ളാപ്പള്ളിയെ അനുകൂലിച്ച മുഖ്യമന്ത്രിക്ക് വിമർശം

മലപ്പുറത്തെ വിമർശിച്ച വെള്ളാപ്പള്ളിയെ അനുകൂലിച്ച മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ എന്ത് വ്യത്യാസമെന്നും വിഡി സതീശൻ്റെ ചോദ്യം

കൂടുതൽ വായിക്കൂ

05:51 PM (IST) Apr 12

ഇറാൻ - അമേരിക്ക ചർച്ച തുടങ്ങി; കൂടിക്കാഴ്ച്ച നിർണായകം, ആണവ വിഷയം ചർച്ച, ഉപരോധം നീക്കാൻ ഇറാൻ സമ്മർദം ചെലുത്തും

ആണവ നിരായുധീകരണത്തിന് വഴങ്ങുന്നതിനായി, ഇസ്രയേൽ ഉൾപ്പടെ മേഖലയുടെ ആകെ ആണവ നിരായുധീകരണം ആവശ്യമായി ഇറാൻ മുന്നോട്ടു വെച്ചേക്കും.

കൂടുതൽ വായിക്കൂ

05:40 PM (IST) Apr 12

ഒരു മര്യാദയൊക്കെ വേണ്ടേ... 2017 മുതൽ പരിചയം, രേഷ്മ ഒരുക്കിയ ചതിവല അറിഞ്ഞില്ല, പലവട്ടമായി തട്ടിയത് 17 ലക്ഷം

46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് പിടിയിലായിത്.

കൂടുതൽ വായിക്കൂ

05:32 PM (IST) Apr 12

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാടകവീട്ടിൽ പരിശോധന; ദമ്പതികൾ 14 കിലോ കഞ്ചാവുമായി പൊലീസ് കസ്റ്റഡിയിൽ

പ്രദേശത്ത് വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പൊലീസ് പരിശോധന നടത്തിയത്. 

കൂടുതൽ വായിക്കൂ

05:27 PM (IST) Apr 12

വഖഫ് ഭേദഗതി നിയമത്തെ ചൊല്ലി തുടങ്ങിയ സംഘർഷം; മുർഷിദാബാദിൽ 2 പേർ കൊല്ലപ്പെട്ടു; 110 പേർ പിടിയിൽ

ജില്ലയിൽ ഇൻ്റ‍ർനെറ്റ് വിച്ഛേദിച്ചു. ബിഎസ്എഫിനെയടക്കം വിന്യസിച്ചാണ് പ്രതിഷേധക്കാരെ നേരിടുന്നത്

കൂടുതൽ വായിക്കൂ

04:43 PM (IST) Apr 12

തെരുവുനായകൾക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു, യുവാവ് അറസ്റ്റിൽ

തെരുവുനായകളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിയെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്തു

കൂടുതൽ വായിക്കൂ

04:37 PM (IST) Apr 12

പുതിയ പേര് 'ബ്ലാക്ക് ലൈന്‍', ലോണിനൊപ്പം പ്രൊസസിങ് ഫീയടക്കം തിരികെ തരും, വരാനിരിക്കുന്നത് വമ്പൻ ചതി, ജാഗ്രത

ലോണ്‍ ആവശ്യപ്പെടുന്നവരില്‍ നിന്നും പ്രോസസ്സിംഗ് ഫീ, ടാക്സ് മുതലായവ ആവശ്യപ്പെടുകയും അധികമായി അടച്ച ഈ തുക ലോണ്‍ തുകയോടൊപ്പം മടക്കി നല്‍കി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പു നടത്തുന്നത്. 

കൂടുതൽ വായിക്കൂ

04:29 PM (IST) Apr 12

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് ഡോ. വർ​ഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി വത്തിക്കാൻ

സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ. 

കൂടുതൽ വായിക്കൂ

04:17 PM (IST) Apr 12

വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് പറഞ്ഞത്,അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നതെന്ന് ബിനോയ് വിശ്വം

ആ കേസ് LDF നും സർക്കാരിനുമെതിരെ വരുമ്പോൾ CPI ശക്തമായി എതിർക്കും

കൂടുതൽ വായിക്കൂ

04:09 PM (IST) Apr 12

യുവതി മറ്റൊരു യുവതിയുടെ മുടിയിൽ കയറിപ്പിടിച്ച് അലറി, 'പൊലീസിനെ വിളിക്കൂ', എല്ലാം തുടങ്ങിയത് വാട്സാപ്പ് കോളിൽ

പൊലീസിനെ വിളിക്കൂ എന്ന് അലറക്കൊണ്ട്, യുവതി മറ്റൊരു യുവതിയുടെ മുടിയിൽ കയറിപ്പിടിച്ചു, എല്ലാം തുടങ്ങിയത് വാട്സാപ്പ് കോളിൽ

കൂടുതൽ വായിക്കൂ

More Trending News