കോണ്‍ഗ്രസിന്‍റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് കെപിസിസി നേതൃത്വം പിരിച്ചുവിട്ടു

കൊച്ചി: കോണ്‍ഗ്രസിന്‍റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് പിരിച്ചുവിട്ടു. കെപിസിസിയുടെതാണ് നടപടി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തിനെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അടുത്തിടെ സസ്പെന്‍ഡ് ചെയ്തിരുന്നു. പൂന്തോട്ടത്തിനെതിരായ ബാര്‍ അസോസിയേഷന്‍ നടപടിയെ ലോയേഴ്സ് കോണ്‍ഗ്രസ് യൂണിറ്റും അനുകൂലിച്ചു. കോണ്‍ഗ്രസിനോട് അനുഭാവം പുലര്‍ത്തുന്ന ജോര്‍ജ് പൂന്തോട്ടത്തിനെതിരായ നടപടിയ്ക്ക് നല്‍കിയ പിന്തുണയില്‍ കെപിസിസി നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് ലോയേഴ്സ് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

YouTube video player