എറണാകുളം എളമക്കരയിലെ വൊൾക്കാനോ ഡാൻസ് എന്ന സ്ഥാപനത്തിൽ തീപിടിച്ചു

കൊച്ചി: എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം. വൊൾക്കാനോ ഡാൻസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. നൃത്തത്തിന് ആവശ്യമായ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കെട്ടിടമാണിത്. മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണ്. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

YouTube video player