Published : Apr 13, 2025, 05:32 AM ISTUpdated : Apr 13, 2025, 11:49 PM IST

Malayalam News Live: കർണാടകയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

Summary

വയനാട്ടിലെ ടൗൺഷിപ്പ് ഭൂമിയിൽ ഇന്ന് മുതൽ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം തുടങ്ങും. സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് സത്യഗ്രഹ സമരം നടത്തുന്നത്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ ടൗൺഷിപ്പ് നിർമ്മാണം നടത്തുന്നതിലാണ് തൊഴിലാളികളുടെ പ്രതിഷേധം. 

Malayalam News Live: കർണാടകയിൽ  5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

11:49 PM (IST) Apr 13

കർണാടകയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

ഇന്ന് രാവിലെ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  കുട്ടി പീഡിപ്പിക്കപ്പെട്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

കൂടുതൽ വായിക്കൂ

11:48 PM (IST) Apr 13

കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ എടുത്തുകൊണ്ടുപോയി കൊന്ന യുവാവിനെ തെളിവെടുപ്പിനിടെ പൊലീസ് വെടിവെച്ചുകൊന്നു

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കണ്ടെത്തിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസുകാർ പറയുന്നു.

കൂടുതൽ വായിക്കൂ

11:37 PM (IST) Apr 13

ബെവ്കോ ഔ‍ട്ട്ലെറ്റിൽ പെൺകുട്ടിയെ വരിനിർത്തിയത് അച്ഛനെന്ന് സ്ഥിരീകരിച്ചു; ഹാജരാകാൻ നിര്‍ദേശിച്ചതായി പൊലീസ്

തൃത്താല മാട്ടായി സ്വദേശിയാണ് ഇയാളെന്നും നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

കൂടുതൽ വായിക്കൂ

11:22 PM (IST) Apr 13

വാഹനത്തിന് മുന്നിൽ ബൈക്ക് ബ്രേക്ക് ഡൗണായി; കണ്ണൂരിൽ 8 പേരടങ്ങുന്ന സംഘം 19കാരനെ തടഞ്ഞുവെച്ച് മർദിച്ചു, കേസ്

 പ്രതികളുടെ വാഹനത്തിനു മുന്നിൽ റബീഹിന്റെ ബൈക്ക് ബ്രേക്ക് ഡൗൺ ആയതിനെ തുടർന്നുണ്ടായ തർക്കമാണ് കയ്യേറ്റ ത്തിലേക്ക് നയിച്ചത്. 

കൂടുതൽ വായിക്കൂ

10:55 PM (IST) Apr 13

മദ്യലഹരിയിൽ ബൈക്ക് യാത്രികർ, എതിർദിശയിലെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചു; ഒരു സ്ത്രീയുൾപ്പെടെ 5 പേർക്ക് പരിക്ക്

താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിന് സമീപം അണ്ടോണ റോഡിൽ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് തെറ്റായ ദിശയിൽ എത്തിയ ബൈക്ക് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് 5 പേർക്ക് പരുക്കേറ്റു.

കൂടുതൽ വായിക്കൂ

10:47 PM (IST) Apr 13

കേസരി എസ്എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ്; ന്യൂസ്18 കേരളവും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും ചാമ്പ്യന്മാർ

അഞ്ച് ദിവസമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റിൽ തലസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങൾ പങ്കെടുത്തു.

കൂടുതൽ വായിക്കൂ

10:35 PM (IST) Apr 13

കുളത്തിലെ ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ 50അടി താഴ്ചയിലേക്ക് മുങ്ങി മണ്ണുമാന്തിയന്ത്രം, ഡ്രൈവർക്ക് അത്ഭുതരക്ഷ

പേരൂർക്കട അടുപ്പുകൂട്ടാൻ പാറയ്ക്കു സമീപം പാറക്കുളത്തിലെ ചെളി നീക്കുന്നതിനായി തിരുവല്ലത്ത് നിന്നും എത്തിച്ച മണ്ണുമാന്തിയന്ത്രമാണ് കഴിഞ്ഞ ദിവസം കുളത്തിന്‍റെ ഒരു വശത്തെ ചെളി വാരുന്നതിനിടെ അമ്പതടി താഴ്ചയിലേക്ക് മുങ്ങിത്താഴ്ന്നത്

കൂടുതൽ വായിക്കൂ

10:30 PM (IST) Apr 13

സുരാജ് വെഞ്ഞാറമൂട് - ഷറഫുദീൻ കോമ്പോ; പടക്കളത്തിലെ പാട്ടെത്തി

ചിത്രം മെയ് 2ന് തിയറ്ററുകളിൽ എത്തും.

കൂടുതൽ വായിക്കൂ

10:17 PM (IST) Apr 13

കലക്ടറുടെ ഇടപെടൽ, അടിച്ചില്‍ തൊട്ടി, വീരാം കുടി, വെട്ടി വിട്ടകാട് ഉന്നതി നിവാസികൾക്ക് വൈദ്യുതിയും ഭൂമിയും

തൃശൂര്‍ ജില്ലയിലെ അവസാന ഗ്രാമമാണ് വെട്ടി വിട്ടകാട്. 11 കുടുംബങ്ങളും അവരുടെ ഉപകുടുംബങ്ങളുമായി ഏകദേശം 40 പേരാണ് ഇവിടെ താമസിക്കുന്നത്. തമിഴ്‌നാട്ടില്‍ക്കൂടി കയറി വേണം ഇവിടെ എത്താന്‍.  ഈ ഉന്നതി സന്ദര്‍ശിക്കുന്ന ആദ്യ ജില്ലാ കലക്ടര്‍ കൂടിയാണ് അര്‍ജുന്‍ പാണ്ഡ്യന്‍

കൂടുതൽ വായിക്കൂ

10:15 PM (IST) Apr 13

പാലിയേക്കര ടോൾ പ്ലാസയിൽ കാർ നിർത്തിയിട്ട് ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമം, അസഭ്യം; യാത്രികർക്കെതിരെ കേസ്

ടോൾപ്ലാസയിലെത്തിയ കാർ, ടോൾബൂത്ത് കടന്നതിനു ശേഷം ട്രാക്കിൽ നിർത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കാർയാത്രക്കാർ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കൂടുതൽ വായിക്കൂ

10:04 PM (IST) Apr 13

കാറ്റും മഴയും: കാട്ടകാമ്പാലിലും കൊച്ചന്നൂരിലും വ്യാപക നാശനഷ്ടം

മരം പൊട്ടി വീണ് വീടുകള്‍ക്കും ചിറയ്ക്കല്‍ സെന്ററിലെ ട്രാന്‍സ്‌ഫോര്‍മറിനും കേടുപാടുകള്‍ സംഭവിച്ചു. അറുപതിലേറെ കെ.എസ്.ഇ.ബി. പോസ്റ്റുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

കൂടുതൽ വായിക്കൂ

09:46 PM (IST) Apr 13

പട്ടാമ്പിയിലെ ബെവ്കോ ഔ‍ട്ട്ലെറ്റിൽ 10 വയസ് പ്രായം തോന്നിക്കുന്ന കുട്ടി ക്യൂവിൽ; ദൃശ്യങ്ങൾ പുറത്ത്

ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. 

കൂടുതൽ വായിക്കൂ

09:44 PM (IST) Apr 13

മിന്നലടിച്ച മൂന്നാമനാര് ? ഈ മുഖംമൂടിക്കാരനോ ? അതോ ഡിക്ടറ്റീവ് ഉജ്ജ്വലനോ ?

മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ കീഴിൽ വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിക്ടറ്റീവ് ഉജ്ജ്വലൻ.

കൂടുതൽ വായിക്കൂ

09:21 PM (IST) Apr 13

വാനിന് മുകളിൽ കൂട്ടത്തോടെ കയറിയിരുന്ന് ആഘോഷം, ഗ്യാപ്പ് റോഡിൽ വീണ്ടും അപകടയാത്ര

തമിഴ്നാട് റജിസ്ട്രേഷൻ വാഹനത്തിലായിരുന്നു അപകട യാത്ര. കോതമംഗലം സ്വദേശികളായ സഞ്ചാരികളാണ് അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്

കൂടുതൽ വായിക്കൂ

09:20 PM (IST) Apr 13

ഒരേയൊരു ലക്ഷ്യം ട്രംപിനെ കൊല്ലണം, 17 കാരനാൽ ആദ്യം കൊല്ലപ്പെട്ടത് അച്ഛനും അമ്മയും, ആവശ്യം പദ്ധതിക്കുള്ള പണം

ഫെഡറൽ അധികൃതർ മുദ്രവെച്ച കവറിൽ കോടതിയിൽ സമര്‍പ്പിച്ച രേഖകളിലാണ് ഞെട്ടിക്കുന്ന സംഭവം വിവരിക്കുന്നത്.

കൂടുതൽ വായിക്കൂ

08:53 PM (IST) Apr 13

ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവം: 'സുരക്ഷാനടപടിയുടെ ഭാ​ഗം, രാഷ്ട്രീയമായി കാണേണ്ടതില്ല': രാജീവ് ചന്ദ്രശേഖർ

ദില്ലി സേക്രഡ് ഹാർട്ട് പള്ളിയിൽ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാ​ഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കൂടുതൽ വായിക്കൂ

08:47 PM (IST) Apr 13

വലിയങ്ങാടിയിലെ തൊഴിലാളികളോടൊപ്പം ബാബു ആന്‍റണി; ഒപ്പം ചന്തയുടെ ഓർമയും

സൂപ്പർ‍ഹിറ്റായ 'ചന്ത' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയങ്ങാടിയില്‍ വന്നതിന്‍റെ അനുഭവങ്ങള്‍ ബാബു ആന്‍റണി പങ്കുവച്ചു.

കൂടുതൽ വായിക്കൂ

08:41 PM (IST) Apr 13

വീട്ടുകാർ ബന്ധുവീട്ടിൽ, അടച്ചിട്ട വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് കവർന്നത് 35 പവൻ സ്വർണം

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയുടെ ലോക്ക് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്

കൂടുതൽ വായിക്കൂ

08:36 PM (IST) Apr 13

രണ്ട്, നാല്, എട്ട് ഗ്രാം ശബരിമല ശ്രീകോവലിൽ പൂജിച്ച സ്വര്‍ണ ലോക്കറ്റുകൾ; വിഷു ദിനം മുതൽ വിതരണം, വിവരങ്ങൾ അറിയാം

വിതരണത്ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടിൽ ദേവസ്വം - സഹകരണ - തുറമുഖ മന്ത്രി  വി.എൻ.  വാസവൻ നിർവ്വഹിക്കും.   

കൂടുതൽ വായിക്കൂ

08:25 PM (IST) Apr 13

പാലുമായി പോയിരുന്ന ബൈക്കിന് പിന്നില്‍ അമിത വേഗത്തിലെത്തിയ മീൻ വണ്ടി ഇടിച്ചു കയറി, 50കാരന് ദാരുണാന്ത്യം

പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ മീനുമായി വന്ന പിക്അപ് വാഹനം ഇടിച്ചു കയറുകയായിരുന്നു

കൂടുതൽ വായിക്കൂ

08:20 PM (IST) Apr 13

'എന്തിന് ചെയ്തുവെന്ന് മനസിലാകുന്നില്ല' നഷ്ടം 7 മാസം മാത്രം പ്രായമുള്ള കുരുന്ന് ജീവൻ, പിറ്റ് ബുൾ കടിയേറ്റ് മരണം

തന്റെ മകൾ എന്നും എലിസ ടര്‍ണര്‍ എന്നും തന്റെ മൂന്ന് പിറ്റ് ബുൾ നായകൾക്കൊപ്പം സമാധാനപരമായി കളിച്ചിരുന്നതാണ്. എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് മനസിലാകുന്നില്ല

കൂടുതൽ വായിക്കൂ

08:17 PM (IST) Apr 13

ബാലുശ്ശേരിയിൽ ബൈക്കിടിച്ച കാൽനടയാത്രക്കാരനെ ആശുപത്രിയിലാക്കി കടന്ന് യുവാക്കൾ; ഒടുവിൽ പൊലീസ്സ്റ്റേഷനിൽ കീഴടങ്ങി

ഏപ്രിൽ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. മെഡിക്കൽ ഷോപ്പ് ഉടമയായ അബ്ദുൽ കബീർ ആണ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് മരിച്ചത്. 

കൂടുതൽ വായിക്കൂ

08:14 PM (IST) Apr 13

'നെഗറ്റീവ് എനിക്ക് ഉയർന്ന് പറക്കാനുള്ള പ്രചോദനം, ഇത് അപാര താലിക്കട്ടിയാ മക്കളേ'; രേണു സുധി

ഒരുവശത്ത് വിമർശനങ്ങൾ വരുമ്പോൾ, മറുവശത്ത് രേണുവിനെ പിന്തുണച്ച് ഒട്ടനവധി പേർ രം​ഗത്ത് എത്തുന്നുണ്ട്.

കൂടുതൽ വായിക്കൂ

07:43 PM (IST) Apr 13

വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം; തമിഴ്നാട് സർക്കാരിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീം കോടതിയിൽ

വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ്‌ വിജയ് കോടതിയെ സമീപിക്കുന്നത്. 

കൂടുതൽ വായിക്കൂ

07:34 PM (IST) Apr 13

ദില്ലിയില്‍ ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവം; പ്രതിഷേധമറിയിച്ച് അമിത് ഷായ്ക്ക് കത്തയച്ച് കെ സി വേണു​ഗോപാൽ എംപി

ദില്ലി സേക്രഡ് ഹാര്‍ട്ട്  ദേവാലയത്തിലെ ഓശാന പ്രദക്ഷിണമാണ് പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്നവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഓശാന ഞായറിലെ പതിവ് പ്രദക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദില്ലി പോലീസ് തടയിട്ടത്. 

കൂടുതൽ വായിക്കൂ

07:24 PM (IST) Apr 13

ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാ​ഗ്രാം കിം​ഗ് ആ താരം

പത്താം സ്ഥാനത്ത് ഉണ്ണി മുകുന്ദൻ ആണ്. 2.8 മില്യണാണ് താരത്തിന്റെ ഫോളോവേഴ്സുകളുടെ എണ്ണം. 

കൂടുതൽ വായിക്കൂ

07:08 PM (IST) Apr 13

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കുന്നതി ഇനി ഇരട്ടി ഫീസ് നൽകണം; പരിഷ്കരിച്ച ഉത്തരവ് പുറത്തിറങ്ങി

 നിലവിലുണ്ടായിരുന്ന നിയമത്തിൽ പുതിയ കൂട്ടിച്ചേർക്കലുകൾ വരുത്തുക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.

കൂടുതൽ വായിക്കൂ

07:03 PM (IST) Apr 13

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 2 സ്ത്രീകളുള്‍പ്പെടെ 8 മരണം, 7 പേര്‍ക്ക് പൊള്ളലേറ്റു

ആന്ധ്രയിലെ പടക്ക നിർമ്മാണ് ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ മരിച്ചു.

കൂടുതൽ വായിക്കൂ

06:54 PM (IST) Apr 13

പൊലീസ് കാത്തിരുന്ന ചുവന്ന ബാഗ്, അകത്ത് നിറയെ അപൂർവ ടോക്കെ ഗെക്കോ പല്ലികൾ, അസം-അരുണാചലിലും മാത്രം കാണുന്നവ

1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണ് ഈ പല്ലികൾ

കൂടുതൽ വായിക്കൂ

06:48 PM (IST) Apr 13

22കാരനായ പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബിസിനസ് ആവശ്യാർത്ഥം പിതാവിനൊപ്പം സൗദി അറേബ്യയിലേക്ക് പോകാനാണ് കുവൈത്തിൽ നിന്ന് മുഹമ്മദ് ഫായിസ് ബഹ്റൈനിലെത്തിയത്. 

കൂടുതൽ വായിക്കൂ

06:47 PM (IST) Apr 13

മിന്നല്‍ സാള്‍ട്ടും കിംഗ് കോലിയും, തരിപ്പണമായി രാജസ്ഥാൻ; ബെംഗളൂരുവിന് നാലാം ജയം

174 എന്ന ഭേദപ്പെട്ട സ്കോര്‍ പിന്തുടരാനിറങ്ങിയ ബെംഗളൂരുവിനെ സഹായിക്കും തരത്തിലായിരുന്നു രാജസ്ഥാന്റെ ഫീല്‍ഡിങ്

കൂടുതൽ വായിക്കൂ

06:38 PM (IST) Apr 13

ഈ ​ഗ്രാമത്തിന് ഇതല്ലാതെ മറ്റെന്ത് പേര് നൽകും? ആരും കൊതിക്കുന്ന ​ഗ്രാമം കാണാൻ കനകക്കുന്നിൽ വൻതിരക്ക്!

മാലിന്യസംസ്ക്കരണം നിങ്ങൾക്കൊരു പ്രശ്നമാണെങ്കിൽ പരിഹാരത്തിനായി വൃത്തിയൂർ ഗ്രാമത്തിലേക്ക് വരാം. തിരുവനന്തപുരം കനകക്കുന്നിലെ വൃത്തി ശുചിത്വ കോൺക്ലേവിലാണ് വൃത്തിയൂർ എന്ന മാതൃകാ ഗ്രാമമുള്ളത്. 

കൂടുതൽ വായിക്കൂ

06:36 PM (IST) Apr 13

സൗദിയിൽ ചീറിപ്പായാൻ ടെസ്‍ലയുമെത്തി; മൂന്ന് ഷോറൂമുകൾ തുറക്കും, ഉടൻ വരുന്നത് 21 ചാർജിങ് സ്റ്റേഷനുകൾ കൂടി

ടെസ്‍ലയുടെ മോഡലുകളായ സൈബർ ട്രക്ക്, മോഡൽ വൈ കാറുകൾ, റോബോട്ട്, സെൽഫ് ഡ്രൈവിങ് സൈബർ കാബ് എന്നിവ പ്രദർശിപ്പിച്ചു. 

കൂടുതൽ വായിക്കൂ

06:35 PM (IST) Apr 13

വിഎസിന് പിറന്നാൾ സമ്മാനമായി ജനകീയ ലാബ്, മന്ത്രിയെ കാത്തെങ്കിലും എത്തിയില്ല; ഉദ്ഘാടനം ചെയ്ത് കെസി വേണുഗോപാൽ

വിഎസ് അച്യുതാനന്ദന്റെ 101-ാം ജന്മദിനത്തിൽ ഒക്ടോബർ 20 ന്നാണ് മാരാരിക്കുളം മണ്ഡലത്തിലെ മുഹമ്മ പുല്ലൻ പാറയിൽ ജനകീയ മെഡിക്കൽ ലാബിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. 

കൂടുതൽ വായിക്കൂ

06:20 PM (IST) Apr 13

കഴക്കൂട്ടത്ത് സഹോദരൻ യുവാവിനെ ആക്രമിച്ചു; കത്തി കൊണ്ട് കുത്തി, പ്രതി ഓടി രക്ഷപ്പെട്ടു

വെട്ടുകാടു സ്വദേശിയും സഹോദരനുമായ രാഹുലാണ് കുത്തിയത്. കുത്തിയ ശേഷം രാഹുൽ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

കൂടുതൽ വായിക്കൂ

06:17 PM (IST) Apr 13

പ്രവാസി മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു

കഴിഞ്ഞ 13 വർഷത്തിലധികമായി പ്രവാസിയായിരുന്ന അദ്ദേഹം ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു.

കൂടുതൽ വായിക്കൂ

05:58 PM (IST) Apr 13

തലയ്ക്ക് ഹെൽമറ്റ് കൊണ്ടടിച്ചു, തള്ളി താഴെയിട്ട് അടിച്ചു; കരുവാറ്റയിൽ ബേക്കറി ജോലിക്കാരിക്ക് ക്രൂരമര്‍ദ്ദനം

കരുവാറ്റ മേത്തറ രഞ്ജു മോൾക്കാണ് ക്രൂര മർദനമേറ്റത്

കൂടുതൽ വായിക്കൂ

05:38 PM (IST) Apr 13

'നിങ്ങൾ തമ്മിൽ ലവ് ആണോ'; ചുംബന ഫോട്ടോ ആരുടേത്? അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ?

വിഷയത്തിൽ താരങ്ങൾ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കൂടുതൽ വായിക്കൂ

05:32 PM (IST) Apr 13

'ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരം അർപ്പിക്കും': ആശ സമരസമിതി

 സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു.

കൂടുതൽ വായിക്കൂ

05:04 PM (IST) Apr 13

ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പത്തനംതിട്ട അടൂരിൽ

പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കൂടുതൽ വായിക്കൂ

More Trending News