userpic
user icon
0 Min read

മിന്നലടിച്ച മൂന്നാമനാര് ? ഈ മുഖംമൂടിക്കാരനോ ? അതോ ഡിക്ടറ്റീവ് ഉജ്ജ്വലനോ ?

dhyan sreenivasan movie detective ujjwalan

Synopsis

മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ കീഴിൽ വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിക്ടറ്റീവ് ഉജ്ജ്വലൻ.

മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ രണ്ടാമത്തെ ചിത്രം ഡിക്ടറ്റീവ് ഉജ്ജ്വലന്റെ ടീസർ റിലീസ് ആയതിൽ പിന്നെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ചർച്ചകളാണ് നടക്കുന്നത്. ടീസറിന്റെ ഹൈലൈറ്റിൽ കാണിച്ചിരിക്കുന്ന മുഖം മൂടി ധാരി ആരായിരിക്കും എന്നുള്ള ചർച്ചകളാണ് ഏറെയും. 

മിന്നൽ മുരളിയിൽ ജൈസണും ഷിബുവും കൂടാതെ അന്ന് മിന്നൽ അടിച്ചത് ആർക്ക്?. മൂന്ന് പേർക്ക് മിന്നൽ അടിച്ചതായിയാണ് മിന്നൽ മുരളിയിൽ പറയുന്നത്. പക്ഷെ ആ സിനിമയിൽ മൂന്നാമനെ പറ്റി പിന്നീട് ഒന്നും പറയുന്നില്ല. മിന്നൽ അടിച്ച് സൂപ്പർ പവർ കിട്ടിയ മൂന്നാമൻ ആര്?. ഇനി അതായിരിക്കുമോ ഉജ്ജ്വലൻ ടീസറിൽ കാണിച്ച ആ മുഖം മൂടി ധാരി,വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാമത്തെ ചിത്രം എന്ന നിലയിലും മുഖം മൂടി ധാരി ടീസറിൽ ഉള്ള നിലയ്ക്കും മിന്നൽ മുരളിയും ഡിക്റ്റക്റ്റീവ് ഉജ്ജ്വലനും കണക്ടഡ് ആണ് എന്നു പറയാതെ പറയുക ആണോ സിനിമയുടെ പിന്നണിയിൽ ഉള്ളവർ. എന്തായാലും ടീസർ കൊണ്ടു സോഷ്യൽ മീഡിയ ഒട്ടാകെ ഇളകി മറിഞ്ഞിട്ടുണ്ട്.

മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ കീഴിൽ വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിക്ടറ്റീവ് ഉജ്ജ്വലൻ. വീക്കെന്‍റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചാണ് ഇരുവരും. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. 

മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.

വലിയങ്ങാടിയിലെ തൊഴിലാളികളോടൊപ്പം ബാബു ആന്‍റണി; ഒപ്പം ചന്തയുടെ ഓർമയും

പ്രേം അക്കുടു, ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ - രതീഷ്.എം. മൈക്കിൾ, വീക്കെന്റ് ബ്ലോഗ്ബസ്റ്റാർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Download App

Latest Videos