userpic
user icon
0 Min read

വീട്ടുകാർ ബന്ധുവീട്ടിൽ, അടച്ചിട്ട വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് കവർന്നത് 35 പവൻ സ്വർണം

family members in relatives house theft of 35 sovereign gold worth more than 24 lakh stolen 13 April 2025
gold theft thrissur

Synopsis

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയുടെ ലോക്ക് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്

തൃശൂര്‍: പന്നിത്തടം എയ്യാലില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു. എയ്യാല്‍ ചുങ്കം സെന്ററിന് സമീപം താമസിക്കുന്ന ഒറുവില്‍ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവര്‍ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് പോയതായിരുന്നു. 

തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയുടെ ലോക്ക് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അലമാരയ്ക്കകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചിട്ട നിലയിലാണുള്ളത്. 24 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണമാണ് മോഷണം പോയിട്ടുള്ളത്.

കുന്നംകുളം എ.സി.പി. സി.ആര്‍. സന്തോഷ്, എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ ജെ.എസ്. അശ്വിനി, എസ്.ഐ. കെ.വി. ജോണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരായ കെ.പി. ബാലകൃഷ്ണന്‍, എം.അതുല്യ എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Download App

Latest Videos