താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിന് സമീപം അണ്ടോണ റോഡിൽ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് തെറ്റായ ദിശയിൽ എത്തിയ ബൈക്ക് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് 5 പേർക്ക് പരുക്കേറ്റു.

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു. താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിന് സമീപം അണ്ടോണ റോഡിൽ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് തെറ്റായ ദിശയിൽ എത്തിയ ബൈക്ക് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് 5 പേർക്ക് പരുക്കേറ്റു.
കൊടുവള്ളി കളരാന്തിരി സ്വദേശികളായ നന്ദകുമാർ, അജിൽ, അനൂപ്, എന്നിവരാണ് മദ്യലഹരിയിൽ ബൈക്കിൽ ഉണ്ടായിരുന്നത്. താമരശ്ശേരി കുറ്റിപ്പടി സ്വദേശികളായ ഹരി, മാതാവ് ശ്രീജ എന്നിവർക്കാണ് പരുക്കേറ്റത്. നന്ദകുമാർ, അജിൽ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, ഹരി, ശ്രീജ എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 7 മണിക്കായിരുന്നു അപകടം ഉണ്ടായത്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates