പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ മീനുമായി വന്ന പിക്അപ് വാഹനം ഇടിച്ചു കയറുകയായിരുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് മീനുമായി പോയ പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച് പാൽ കച്ചവടക്കാരൻ മരിച്ചു. അവണാകുഴി രാമപുരം കെ.ആര്‍.നിവാസില്‍ ആർ.എസ്. കുമാര്‍(50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ബാലരാമപുരം കൊടി നടയ്ക്ക് സമീപം ദേശീയ പാതയിലായിരുന്നു അപകടം. പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ മീനുമായി വന്ന പിക്അപ് വാഹനം ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിക്അപ് വാന്‍ അമിത വേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചു. ദേശീയ പാതയില്‍ വാഹനങ്ങളുടെ അമിത വേഗം പലപ്പോഴും പല ജീവനുകളും അപകടത്തില്‍പ്പെടുന്നതായും നാട്ടുകാർ‌ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം