ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. 

പാലക്കാട്: പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്‍ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്‍ലെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിർത്തിയത്. ഇവിടെ മദ്യം വാങ്ങാനെത്തിയവ൪ പക൪ത്തിയ ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്ന് വൈകിട്ട് 8 മണിയോടെയാണ് സംഭവം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണ്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates