Malayalam News live : രാഹുല്‍ അമേഠിയിലും മത്സരിക്കുമോ?റായ് ബറേലിയില്‍ പ്രിയങ്ക ഇറങ്ങുമോ?

പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. പത്രികയുടെ കരട് അത് തയ്യാറാക്കിയ സമിതി നേതൃത്വത്തിന് കൈമാറിയിരുന്നു. രാഹുൽ ഗാന്ധിയും, ഖർഗെയും ഇതിനോടകം പ്രഖ്യാപിച്ച 5 ഗ്യാരണ്ടികളാവും പ്രകടനപത്രികയുടെയും ഹൈലൈറ്റ്. അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ വൈകീട്ട് തെരഞ്ഞെടുപ്പ് സമിതിയും ചേരും. കേരളത്തിലേതടക്കം രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.. യു പി ചർച്ചക്കെടുത്താൽ രാഹുൽ അമേഠിയിൽ കൂടി മത്സരിക്കുമോ, റായ് ബറേലിയിയിൽ പ്രിയങ്ക മത്സരിക്കാനുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരും. മത്സരിക്കാൻ സാധ്യത കുറവെന്നാണ് റിപ്പോർട്ടുകൾ
 
8:45 AM

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

8:44 AM

പൗരത്വ നിയമ ഭേദഗതിയിൽ നിർണായകം

പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. 

8:44 AM

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നൽകിയത്. ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

8:43 AM

പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്

പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. പത്രികയുടെ കരട് സമിതി, നേതൃത്വത്തിന് കൈമാറിയിരുന്നു. രാഹുൽ ഗാന്ധിയും, ഖർഗെയും ഇതിനോടകം പ്രഖ്യാപിച്ച 5 ഗ്യാരണ്ടികളാവും പ്രകടനപത്രികയുടെയും ഹൈലൈറ്റ്. അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ വൈകീട്ട് തെരഞ്ഞെടുപ്പ് സമിതിയും ചേരും. കേരളത്തിലേതടക്കം രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. യു പി ചർച്ചക്കെടുത്താൽ രാഹുൽ അമേഠിയിൽ കൂടി മത്സരിക്കുമോ, റായ്ബറേലിയിയിൽ പ്രിയങ്ക മത്സരിക്കാനുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരും

8:43 AM

ജനവാസമേഖലയിലിറങ്ങിയ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്‍ എസ് അരുണാണ് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ഉള്‍കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം. തല്‍കാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൌത്യത്തിൽ പങ്കുചേരും. 

7:34 AM

വയനാടിന് പുറമേ രാഹുല്‍ അമേഠിയിലും മത്സരിക്കുമോ?റായ് ബറേലിയില്‍ പ്രിയങ്ക ഇറങ്ങുമോ?

പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. പത്രികയുടെ കരട് അത് തയ്യാറാക്കിയ സമിതി നേതൃത്വത്തിന് കൈമാറിയിരുന്നു. രാഹുൽ ഗാന്ധിയും, ഖർഗെയും ഇതിനോടകം പ്രഖ്യാപിച്ച 5 ഗ്യാരണ്ടികളാവും പ്രകടനപത്രികയുടെയും ഹൈലൈറ്റ്. അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ വൈകീട്ട് തെരഞ്ഞെടുപ്പ് സമിതിയും ചേരും. കേരളത്തിലേതടക്കം രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.. യു പി ചർച്ചക്കെടുത്താൽ രാഹുൽ അമേഠിയിൽ കൂടി മത്സരിക്കുമോ, റായ് ബറേലിയിയിൽ പ്രിയങ്ക മത്സരിക്കാനുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരും. മത്സരിക്കാൻ സാധ്യത കുറവെന്നാണ് റിപ്പോർട്ടുകൾ

8:45 AM IST:

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

8:44 AM IST:

പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. 

8:44 AM IST:

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നൽകിയത്. ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

8:43 AM IST:

പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. പത്രികയുടെ കരട് സമിതി, നേതൃത്വത്തിന് കൈമാറിയിരുന്നു. രാഹുൽ ഗാന്ധിയും, ഖർഗെയും ഇതിനോടകം പ്രഖ്യാപിച്ച 5 ഗ്യാരണ്ടികളാവും പ്രകടനപത്രികയുടെയും ഹൈലൈറ്റ്. അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ വൈകീട്ട് തെരഞ്ഞെടുപ്പ് സമിതിയും ചേരും. കേരളത്തിലേതടക്കം രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. യു പി ചർച്ചക്കെടുത്താൽ രാഹുൽ അമേഠിയിൽ കൂടി മത്സരിക്കുമോ, റായ്ബറേലിയിയിൽ പ്രിയങ്ക മത്സരിക്കാനുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരും

8:43 AM IST:

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്‍ എസ് അരുണാണ് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ഉള്‍കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം. തല്‍കാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൌത്യത്തിൽ പങ്കുചേരും. 

7:34 AM IST: