Published : Apr 22, 2025, 07:35 AM ISTUpdated : Apr 23, 2025, 12:11 AM IST

Malayalam News Live: പഹൽ​ഗാം ഭീകരാക്രമണം; മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രനെ വെടിവെച്ചതെന്ന് ബന്ധു, മരണം 28 ആയി ഉയർന്നു

Summary

സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.

Malayalam News Live: പഹൽ​ഗാം ഭീകരാക്രമണം; മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രനെ വെടിവെച്ചതെന്ന് ബന്ധു, മരണം 28 ആയി ഉയർന്നു

12:11 AM (IST) Apr 23

പഹൽ​ഗാം ഭീകരാക്രമണം; മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രനെ വെടിവെച്ചതെന്ന് ബന്ധു, മരണം 28 ആയി ഉയർന്നു

അവരിപ്പോൾ ഒരു ഹോട്ടലിലാണ് ഉള്ളതെന്നും ബന്ധു വ്യക്തമാക്കി. ഇന്നലെയാണ് രാമചന്ദ്രനും കുടുംബവും വിനോദ യാത്രക്കായി കാശ്മീരിലെത്തിയത്. ഏറെ കാലം വിദേശത്തായിരുന്ന രാമചന്ദ്രൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. 
 

കൂടുതൽ വായിക്കൂ

11:44 PM (IST) Apr 22

പഹൽ​ഗാം ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി, ഉടൻ മടങ്ങും, അനുശോചനം അറിയിച്ച് സൗദി കിരീടാവകാശി

പ്രധാനമന്ത്രി സൗദിയിലും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അമേരിക്കയിലുമാണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ്. 
 

കൂടുതൽ വായിക്കൂ

11:30 PM (IST) Apr 22

10 വർഷം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവൻ കൊടുത്ത് ഫെരാരി വാങ്ങി; ഡെലിവറി കഴിഞ്ഞ് 1 മണിക്കൂറിനകം കത്തി

'ഇത് അനുഭവിക്കുന്ന ഏകയാൾ ഞാനായിരിക്കും' 10 വര്‍ഷത്തെ സമ്പാദ്യം, രണ്ടര കോടി കൊടുത്ത് വാങ്ങിയ ഫെരാരി ഒരു മണിക്കൂറിനകം കത്തിനശിച്ചു

കൂടുതൽ വായിക്കൂ

11:11 PM (IST) Apr 22

പഹൽഗാം ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന, കാശ്മീരിൽ നാളെ ബന്ദിന് ആഹ്വാനം, ഭീകരർക്കായി തെരച്ചിൽ

കടകളടച്ചിട്ട് ദുഖാചരണം നടത്താനാണ് തീരുമാനം. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതായി സൈന്യവും അറിയിച്ചു.
 

കൂടുതൽ വായിക്കൂ

10:55 PM (IST) Apr 22

യുവാവിനെ കൂട്ടമായി മര്‍ദ്ദിച്ചു, എക്‌സൈസ് ഉദ്യോഗസ്ഥനെ തെറ്റിദ്ധാരണയുടെ പേരിലും; പ്രതികള്‍ പിടിയില്‍

ശനിയാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥന് മർദനമേറ്റിരുന്നു. തെറ്റിദ്ധാരണയുടെ പേരിലാണ് മർദിച്ചത്.

കൂടുതൽ വായിക്കൂ

10:48 PM (IST) Apr 22

'ഭയന്നുവിറച്ചു പോയി, ഇത് കൊടും ക്രൂരത'; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ

പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ

കൂടുതൽ വായിക്കൂ

10:41 PM (IST) Apr 22

പഹൽഗാം ഭീകരാക്രമണം: വിനോദ സഞ്ചാരികളെ സഹായിക്കാൻ ശ്രീനഗറിലും അനന്ത്നാഗിലും എമർജൻസി കണ്‍ട്രോൾ റൂമുകൾ

ശ്രീനഗറിലും അനന്ത്നാഗിലുമാണ് കണ്‍ട്രോൾ റൂമുകൾ തുറന്നത്. മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്കും തുറന്നു.

കൂടുതൽ വായിക്കൂ

10:36 PM (IST) Apr 22

'ഇൻസ്റ്റഗ്രാമും ഉപയോഗിച്ചു, സഹായിച്ചു' പതിവിന് വിരുദ്ധമായ സിവിൽ സർവീസ് വഴി, ഒടുവിൽ സ്വന്തമാക്കിയത് 2ാം റാങ്ക്

ഹര്‍ഷിതയുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടും സഹജീവികളോടുള്ള സമീപനവും സിവിൽ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള അവളുടെ വഴി എളുപ്പമാക്ക എന്ന് പറയാം...

കൂടുതൽ വായിക്കൂ

10:26 PM (IST) Apr 22

ഇത് പാട്ടല്ല, ഓരോ എകെ ​​ആരാധകരുടെയും വികാരം; ​ഗുഡ് ബാഡ് അ​ഗ്ലിയിലെ മാസ് ​ഗാനമെത്തി

അജിത് കുമാറിന്റെ  ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി.

കൂടുതൽ വായിക്കൂ

10:23 PM (IST) Apr 22

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, നേവി ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും മരിച്ചു

ഭാര്യക്കും മക്കൾക്കും മുന്നിൽ വെച്ചാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവൽ കൺസഷനോടെ കശ്മീരിൽ യാത്ര വന്നതായിരുന്നു ബിഹാർ സ്വദേശിയായ മനീഷ്. 

കൂടുതൽ വായിക്കൂ

09:35 PM (IST) Apr 22

പഹൽഗാം ഭീകരാക്രമണം: മരണം 26; അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നത തല യോഗം ചേരുന്നു; പ്രതിഷേധിച്ച് കശ്‌മീരികൾ

ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥനും മൂന്ന് വിദേശികളും മരിച്ചവരിൽ ഉൾപ്പെട്ടതായാണ് വിവരം. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിലും സുരക്ഷ വർധിപ്പിച്ചു

കൂടുതൽ വായിക്കൂ

09:31 PM (IST) Apr 22

ബൈക്കുകൾ മറിഞ്ഞുവീണു, ഹെൽമറ്റുകൾ പറന്നുപോയി, കടകളിൽ വെള്ളം കയറി, തൃശൂരിൽ ഒരു മണിക്കൂറായി കനത്ത മഴയും കാറ്റും

നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് ശക്തമായ കാറ്റില്‍ ചരിഞ്ഞുവീണത്

കൂടുതൽ വായിക്കൂ

09:27 PM (IST) Apr 22

നാലുവർഷ ബിരുദത്തിൽ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന്ത്രി ഡോ ആർ ബിന്ദു

എഫ്‍വൈയുജിപി (FYUGP) സംസ്ഥാനതല മോണിറ്ററിങ് സമിതിയാണ് മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കിയത്.

കൂടുതൽ വായിക്കൂ

08:49 PM (IST) Apr 22

പഹൽ​ഗാം ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 25ആയി, ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി

ആക്രമണത്തിൻ്റെ പശ്ചാലത്തലത്തിൽ അനന്തനാ​ഗ് പൊലീസും ശ്രീനഗറിലും ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കും. ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. 
 

കൂടുതൽ വായിക്കൂ

08:36 PM (IST) Apr 22

പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ഉറപ്പ്, ഭീകരരുടെ ഉദ്ദേശം കാശ്മീരിന്റെ സമാധാനം തകർക്കാനെന്ന് രാജീവ് ചന്ദ്രശേഖ‍ർ

വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനം കൈവരിച്ച പുരോഗതി ഭീകരവാദികളെ ഭയപ്പെടുത്തുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ. 

കൂടുതൽ വായിക്കൂ

08:24 PM (IST) Apr 22

ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം എറണാകുളം കോലഞ്ചേരിയിൽ

കുടുംബ കലഹമാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചുവരികയാണ്. 

കൂടുതൽ വായിക്കൂ

08:18 PM (IST) Apr 22

അമ്മൂമ്മ വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസുകാരൻ മരിച്ചു

കൂടുതൽ വായിക്കൂ

08:08 PM (IST) Apr 22

ഗായികയുടെ വെളിപ്പെടുത്തൽ: സംഗീത റിയാലിറ്റി ഷോയുടെ ഇരുണ്ട വശം പുറത്ത്, കീരവാണി അടക്കം കുരുക്കില്‍ !

പടുത തീയാഗ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജിമാർക്കെതിരെ ഗായിക പ്രവസ്തി ആരാധ്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 

കൂടുതൽ വായിക്കൂ

08:02 PM (IST) Apr 22

4ാം ശ്രമത്തിൽ 81ാം റാങ്ക് നേടി റീനു; 5ാം ശ്രമത്തിൽ 33ാം റാങ്കോടെ ആൽഫ്രഡ്: ഇവര്‍ സിവിൽ സർവീസിലെ മലയാളിത്തിളക്കം

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 81ാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ച് പുനലൂർ സ്വദേശി റീനുവും 33 റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡും.

കൂടുതൽ വായിക്കൂ

07:57 PM (IST) Apr 22

കെഎസ്ആർടിസി സ്റ്റാൻഡിൽ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ 4 വയസുകാരിയെ കണ്ടെത്തി; സ്ത്രീയും കസ്റ്റഡിയിൽ

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്

കൂടുതൽ വായിക്കൂ

07:53 PM (IST) Apr 22

പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ, കൊല്ലപ്പെട്ടവരിൽ വിദേശികളും

ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

കൂടുതൽ വായിക്കൂ

07:36 PM (IST) Apr 22

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയും, കശ്മീരിലേക്ക് പോയ ഹൈക്കോടതി 3 ജഡ്ജിമാർ സുരക്ഷിതർ

കർണാടകയിൽ നിന്നുള്ള അഭിജാവൻ റാവു എന്നയാൾക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്. അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാർ സുരക്ഷിതരെന്ന് വിവരം ലഭിച്ചു.

കൂടുതൽ വായിക്കൂ

07:31 PM (IST) Apr 22

നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് മുംബൈ സ്വദേശിയായ നടിയുടെ പരാതി; ആന്ധ്രയിൽ മുൻ ഡിജിപി അറസ്റ്റിൽ

ജഗൻമോഹൻ സർക്കാരിന്‍റെ കാലത്ത് ഇന്‍റലിജൻസ് ഡിജിപിയായിരുന്ന പിഎസ്ആർ ആഞ്ജനേയലുവിനെയാണ് അറസ്റ്റ് ചെയ്തത്. 

കൂടുതൽ വായിക്കൂ

07:27 PM (IST) Apr 22

ഷൺമുഖനെ എത്ര മണിക്ക് കാണാം ? 'തുടരും' ഫസ്റ്റ് ഷോ സമയം പുറത്തുവിട്ട് മോഹൻലാൽ

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും സിനിമയ്ക്ക് പ്രതീക്ഷ വാനോളമാണ്.
 

കൂടുതൽ വായിക്കൂ

07:20 PM (IST) Apr 22

ഓരോ കഥയ്ക്കും ഒരവസാനം ഉണ്ട്; അജു വർഗ്ഗീസ് ചിത്രം 'പടക്കുതിര' ട്രെയിലർ

ഏപ്രിൽ 24ന് പടക്കുതിര തിയറ്ററുകളിൽ എത്തും.

കൂടുതൽ വായിക്കൂ

07:20 PM (IST) Apr 22

സ്റ്റിക്കറില്ലെങ്കിൽ പിഴ, പുതിയതും പഴയതുമായ വാഹനങ്ങൾക്ക് നിർബന്ധം; ഉടമകൾക്ക് മുന്നറിയിപ്പുമായി ദില്ലി സർക്കാർ

സ്റ്റിക്കര്‍ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ ഉപയോഗിച്ചു അല്ലാതെയും ഇത് ബുക്ക് ചെയ്യാം

കൂടുതൽ വായിക്കൂ

07:13 PM (IST) Apr 22

പഹൽഗാം ഭീകരാക്രമണം: മരണം 24; അപലപിച്ച് രാഷ്ട്രപതി; അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

കൂടുതൽ വായിക്കൂ

07:05 PM (IST) Apr 22

മലപ്പുറം പൊന്നാനിയിൽ നിന്ന് കാണാതായ മൂന്നു കുട്ടികളെയും കണ്ടെത്തി; നാട്ടിലേക്ക് എത്തിക്കാൻ നടപടി തുടങ്ങി

കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഞായറാഴ്ച്ച മുതലാണ് മൂന്ന് പേരെയും കാണാതായത്. കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് കാർവാറിൽ നിന്ന് കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

07:02 PM (IST) Apr 22

ആ പടം പൊട്ടിയതോടെ സംവിധായകനുമായി ഷാരൂഖ് പിണങ്ങിയോ?: വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരം

ദിൽവാലേയുടെ ബോക്സ് ഓഫീസ് പരാജയത്തിന് ശേഷം ഷാരൂഖ് ഖാനുമായി പ്രശ്നത്തിലാണോ? ഒടുവില്‍ രോഹിത്ത് ഷെട്ടിയുടെ ഉത്തരം

കൂടുതൽ വായിക്കൂ

06:52 PM (IST) Apr 22

തിരുവാതുക്കൽ ഇരട്ടക്കൊല: ദമ്പതികളെ വധിച്ചത് മകൻ്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെ, അന്വേഷണം

തിരുവനന്തപുരം ടെക്നോപാർക്കിൽ ബിസിനസ് നടത്തുകയായിരുന്നു വിജയകുമാറിന്റെ എഞ്ചിനീയറിങ് ബിരുദധാരിയായ മകൻ ഗൗതം.
ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2017 ജൂൺ മൂന്നിനാണ്. 

കൂടുതൽ വായിക്കൂ

06:34 PM (IST) Apr 22

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: 'മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപിച്ചു, മരണകാരണം തലക്കേറ്റ ക്ഷതം'

തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

കൂടുതൽ വായിക്കൂ

06:32 PM (IST) Apr 22

'റിട്ടണ്‍ & ഡയറക്ടഡ് ബൈ ഗോഡ്'; സൈജു കുറുപ്പ്- സണ്ണി വെയ്ൻ ചിത്രം തിയറ്ററുകളിലേക്ക്

നവാഗതനായ ഫെബി ജോർജ് ആണ് സംവിധാനം. 

കൂടുതൽ വായിക്കൂ

06:30 PM (IST) Apr 22

ആക്രമിച്ചത് 3 ഭീകരർ, കശ്‌മീരികളാണോ എന്ന് ചോദിച്ച് വെടിവെച്ചു; 5 മരണം; അമിത് ഷാ ശ്രീനഗറിലേക്ക്

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരാണ് തോക്കുമായി എത്തി വിനോദസഞ്ചാരികളെ ആക്രമിച്ചത്

കൂടുതൽ വായിക്കൂ

06:26 PM (IST) Apr 22

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് കൂട്ടുകെട്ട് വീണ്ടും: കുടുംബ കോമഡി ത്രില്ലർ 'അപൂർവ്വ പുത്രന്മാർ' വരുന്നു

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'അപൂർവ്വ പുത്രന്മാർ' എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 

കൂടുതൽ വായിക്കൂ

06:20 PM (IST) Apr 22

മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; സിപിഎം ഓഫീസ് ജീവനക്കാരിയെ ചുമതലകളിൽ നിന്ന് നീക്കി

ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി. 

കൂടുതൽ വായിക്കൂ

06:12 PM (IST) Apr 22

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്‌മെന്റ് എന്തെളുപ്പം; എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കാം?

ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാര്‍ത്ഥ്യത്തിലേക്ക്: 750 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്
 

കൂടുതൽ വായിക്കൂ

06:09 PM (IST) Apr 22

അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതിയിൽ അന്വേഷണത്തിന് ഉത്തരവ്; മൂന്നം​ഗസമിതി അന്വേഷിക്കും

അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതിയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊർജ വകുപ്പ്. 

കൂടുതൽ വായിക്കൂ

05:39 PM (IST) Apr 22

'രേണുവിനെ വച്ച് നിങ്ങളും കണ്ടെന്റ് ഉണ്ടാക്കിയിട്ടില്ലേ?'; ലക്ഷ്മി നക്ഷത്രക്കെതിരെ സായ് കൃഷ്ണ

രേണു എന്ന് പറഞ്ഞ വ്യക്തി അവർക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യട്ടെ. അത് പൂർണമായും അവരുടെ സ്വാതന്ത്രമാണെന്നും സായ്. 

കൂടുതൽ വായിക്കൂ

05:34 PM (IST) Apr 22

'ഒരു അവസരം കൂടി നൽകണമെന്ന് ഷൈന്‍ അപേക്ഷിച്ചു': ഷൈന്‍ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ താക്കീത്

ലഹരി ഉപയോഗം സമ്മതിച്ച ഷൈന്‍ ടോം ചാക്കോയ്ക്ക് ഫെഫ്ക താക്കീത് നല്‍കി. ഇത് അവസാന അവസരമാണെന്നും വീണ്ടും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഫെഫ്ക വ്യക്തമാക്കി.

കൂടുതൽ വായിക്കൂ

05:28 PM (IST) Apr 22

യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ്റെ കൊല്ലത്തെ വീട്ടിൽ റെയ്‌ഡ്; പരിശോധിക്കുന്നത് സംസ്ഥാന ജിഎസ്‌ടി വിഭാഗം

കൊല്ലത്ത് സംസ്ഥാന ജിഎസ്‌ടി വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റിൻ്റെ വീട്ടിൽ റെയ്‌ഡ് നടത്തുന്നു

കൂടുതൽ വായിക്കൂ

More Trending News