അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതിയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊർജ വകുപ്പ്.
പാലക്കാട്: അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതിയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊർജ വകുപ്പ്. ഊർജ വകുപ്പ് ജോയിൻ്റ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ എന്നിവരാണ് സമിതി അംഗങ്ങൾ. ആരോപണ വിധേയർക്ക് താഴെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി ഗോത്രവർഗ്ഗ ഉന്നതികളിൽ അനെർട്ട് നടപ്പാക്കിയ 6.35 കോടിയുടെ സൗരോർജ-വിൻഡ് പദ്ധതിയിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. അനർട്ട് സിഇഒ, ഊർജവകുപ്പ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്കെതിരെയായിരുന്നു ആരോപണം ഉയർന്നത്.
