Published : Nov 24, 2025, 08:07 AM ISTUpdated : Nov 25, 2025, 10:59 AM IST

എത്യോപ്യയിൽ വൻ അഗ്നിപർവത സ്ഫോടനം; ഏഷ്യയിലെ വ്യോമ ഗതാഗതത്തെ ബാധിക്കും, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡിജിസിഎ

Summary

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ethipia volcano eruption kochi airport

11:21 PM (IST) Nov 24

എത്യോപ്യയിൽ വൻ അഗ്നിപർവത സ്ഫോടനം; ഏഷ്യയിലെ വ്യോമ ഗതാഗതത്തെ ബാധിക്കും, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡിജിസിഎ

എത്യോപ്യയിൽ വൻ അഗ്നിപര്‍വത സ്ഫോടനം. 12000 വർഷമായി നിർജീവം ആയിരുന്ന ഹെയ്ലി ഗബ്ബി അഗ്നിപർവതമാണ് പൊട്ടിയത്. ജനവാസം ഇല്ലാത്ത മേഖല ആയതിനാൽ ആൾ നാശമില്ല. എന്നാൽ, ഏഷ്യയിലെ വ്യോമ ഗതാഗതത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്

Read Full Story

09:10 PM (IST) Nov 24

തദ്ദേശപ്പോരിൽ മത്സര ചിത്രം തെളിഞ്ഞു, വിമത ഭീഷണിയിൽ വലഞ്ഞ് മുന്നണികള്‍, തിരുവനന്തപുരത്ത് എൽഡിഎഫിലും യുഡിഎഫിനും വിമതർ

തദ്ദേശതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി തീർന്നപ്പോൾ വിമത ശല്യത്തിൽ വലഞ്ഞ് മുന്നണികൾ. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളിൽ വിമതരുണ്ട്. കൊച്ചി കോർപ്പറേഷനിൽ പത്തിലേറെ വാർഡിൽ യുഡിഎഫിന് വിമത ഭീഷണിയുണ്ട്

Read Full Story

08:20 PM (IST) Nov 24

ഫ്ലാറ്റിലെത്തിയത് ആണ്‍സുഹൃത്തിനൊപ്പം, കോളേജ് വിദ്യാര്‍ത്ഥിനി മുറിക്കുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, പൊലീസ് അന്വേഷണം

ബെംഗളൂരു തമ്മനഹള്ളിയിൽ 21കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ ദേവിശ്രീ ആണ് മരിച്ചത്. ദേവിശ്രീയുടെ ആൺ സുഹൃത്ത് പ്രേം വർധനായി പൊലീസ് തെരച്ചിൽ തുടങ്ങി

Read Full Story

07:23 PM (IST) Nov 24

തേജസ് അപകടത്തിനുശേഷവും എയര്‍ഷോ നടന്ന സംഭവം; വിശദീകരണവുമായി ദുബായ് എയര്‍ഷോ സംഘാടകര്‍

ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും ദുബായ് എയര്‍ഷോ നടന്നതിൽ വിശദീകരണവുമായി സംഘാടകര്‍. അപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയര്‍ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍

Read Full Story

05:50 PM (IST) Nov 24

ഇടതിനും വലുതിനും തലവേദന; വിമത ശല്യം ഒഴിവാകാതെ കോഴിക്കോട്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത ശല്യം ഒഴിവാകാതെ കോഴിക്കോട് ജില്ലയിലെ സ്ഥാനാർഥികളും മുന്നണികളും

Read Full Story

05:01 PM (IST) Nov 24

ഒടുവിൽ ബണ്ടി ചോറിനെ വിട്ടയച്ചു, അഡ്വ.ബിഎ ആളൂരിന്‍റെ ഓഫീസിലേക്ക് പോയി, സംശയാസ്പദമായി ഒന്നുമില്ലെന്ന് റെയിൽവെ പൊലീസ്

കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചു

Read Full Story

04:56 PM (IST) Nov 24

ദില്ലി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും, പ്രതിഷേധക്കാ‌ർ അർബൻ നക്സലുകളെന്ന് പൊലീസ്

ദില്ലി വയുമലിനീകരത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരിൽ മലയാളികളും. തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്

Read Full Story

04:23 PM (IST) Nov 24

അനുനയ നീക്കം ഫലം കണ്ടില്ല, കട്ടപ്പന നഗരസഭയിൽ കോണ്‍ഗ്രസിന് തിരിച്ചടി, നാലു വിമതര്‍ മത്സര രംഗത്ത്

ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് നാല് വിമതർ. നേരത്തെ പത്തുപേരാണ് വിമതരായി ഉണ്ടായിരുന്നത്.  നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചെങ്കിലും നാലുപേര്‍ വഴങ്ങിയില്ല. 

Read Full Story

04:23 PM (IST) Nov 24

'രണ്ടുമാസമായി റിപ്പോർട്ട് ആവശ്യപ്പെടുന്നു, ആരോഗ്യവകുപ്പ് ഡയറക്ടർ അപേക്ഷ പോലും കണ്ടിട്ടില്ല'; സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്ന് സുമയ്യ

നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയതില്‍ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുമയ്യ

Read Full Story

03:55 PM (IST) Nov 24

വാട്ടർ ഹീറ്ററുമായി കോഴിക്കോടേയ്ക്ക് ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്ത യുവാക്കൾ, ബസ് സ്റ്റാന്റിലെത്തിയത് രാവിലെ, ഉടനടി പിടികൂടി ഡാൻസാഫ് സംഘം

ബെം​ഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ട് യുവാക്കളിൽ നിന്നാണ് ഇത്രയധികം ലഹരിമരുന്ന് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.

Read Full Story

03:20 PM (IST) Nov 24

ആന്തൂരിൽ എതിരില്ലാതെ ഇടതിന് അഞ്ചിടത്ത് ജയം; യുഡിഎഫ് പത്രിക തള്ളിയതിൽ ആരോപണവുമായി കോൺ​ഗ്രസ്

സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി

Read Full Story

02:49 PM (IST) Nov 24

കാനഡിയിൽ ജനിച്ച പേരക്കുട്ടിയെ കാണാനെത്തിയ ഇന്ത്യക്കാരനെ നാടുകടത്താൻ കോടതി ഉത്തരവ്, സ്കൂൾ പെൺകുട്ടികളെ ശല്യപ്പെടുത്തിയ കേസിൽ ശിക്ഷ

കാനഡയിൽ ജനിച്ച പേരക്കുട്ടിയെ കാണാൻ 6 മാസത്തെ സന്ദർശക വിസയിലാണ് ജഗ്ജിത് സിങ് ഒന്റാരിയോയിലെത്തിയത്. സിംഗ് പ്രദേശത്തെ പ്രാദേശിക ഹൈസ്കൂളിന് പുറത്തുള്ള പുകവലി കേന്ദ്രത്തിൽ പതിവായി എത്തുകയും ഇവിടെ വെച്ച് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. 

Read Full Story

01:53 PM (IST) Nov 24

ആത്മഹത്യാ ഭീഷണി മുഴക്കിയ ബിഎൽഒയെ സന്ദർശിച്ച് ഉദ്യോഗസ്ഥർ; ജോലിയിൽ നിന്ന് വിടുതൽ നൽകാമെന്ന് അറിയിച്ചു, തുടരാൻ തീരുമാനിച്ച് ആന്‍റണി

എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു

Read Full Story

01:21 PM (IST) Nov 24

ശബരിമല സ്വർണക്കൊള്ള കേസ് - എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി, കരിങ്കൊടി പ്രതിഷേധവുമായി ബിജെപി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയാക്കപ്പെട്ട മുൻ ദേവസ്വം പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

Read Full Story

01:17 PM (IST) Nov 24

എത്തിയത് ആളൂരിനെ കാണാനെന്ന് ബണ്ടി ചോർ, പൂർണമായി വിശ്വാസത്തിലെടുക്കാതെ പൊലീസ്; കുപ്രസിദ്ധ മോഷ്ടാവ് സൗത്ത് റെയിൽവേ പൊലീസ് കസ്റ്റഡിയിൽ

കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റെയില്‍വേ പൊലീസ് കസ്റ്റഡിയിലുള്ള കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ

Read Full Story

12:54 PM (IST) Nov 24

മദ്രസയിൽ നിന്നും വരുന്നതിനിടെ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ; നാട്ടുകാർ അലറിവിളിച്ചിട്ടും പിടിവിട്ടില്ല, മുഖത്തും കൈകാലുകളിലും പരിക്ക്

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നായ പിടിവിടാതെ നിൽക്കുകയായിരുന്നു.

Read Full Story

12:54 PM (IST) Nov 24

'കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം, ആന്തൂരിലും മലപ്പട്ടത്തും അഴിഞ്ഞാടുന്നു'; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ആന്തൂരിലും മലപട്ടത്തും സഖാക്കൾ അഴിഞ്ഞാടുകയാണെന്ന് വിമർശനം

Read Full Story

12:51 PM (IST) Nov 24

'തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാക്കും, സാംക്രമിക രോ​ഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ്'; യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

Read Full Story

12:08 PM (IST) Nov 24

മാമി തിരോധാന കേസ് - അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തി, 'സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും പരിശോധിച്ചില്ല'

മാമി തിരോധാന കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്ച പറ്റിയെന്നു അന്വേഷണ റിപ്പോർട്ട്‌. 

Read Full Story

11:56 AM (IST) Nov 24

12000 രൂപയ്ക്ക് ബൈക്ക് പണയം വച്ചു, തിരികെ ചോദിച്ചപ്പോള്‍ നൽകിയില്ല, മാണിക്കുന്നം കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്.

Read Full Story

11:50 AM (IST) Nov 24

'ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കാണിച്ചുതരാം', സീനിയർ സിപിഒയെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ. അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്

Read Full Story

11:47 AM (IST) Nov 24

ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയെന്ന കേസ് - ഒന്നാംപ്രതിക്ക് തൂക്കുകയർ വിധിച്ച് കോടതി

നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയതാണ് കേസ്.

Read Full Story

10:58 AM (IST) Nov 24

പാലക്കാട് ന​ഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെന്ന് ആരോപണം; ​ഗൂഢാലോചന നടത്തിയെന്ന് വി കെ ശ്രീകണ്ഠൻ

പാലക്കാട് നഗരസഭയിലെ 50-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് കെ യുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ബിജെപി ശ്രമമെന്ന് പരാതി. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പണം തരാമെന്ന് നേതാക്കൾ വീട്ടിലെത്തി വാ​ഗ്ദനം ചെയ്തെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.

Read Full Story

10:54 AM (IST) Nov 24

രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലുപേർ പിടിയിൽ, വ്യവസായിലേക്ക് അന്വേഷണം എത്തിക്കാൻ പൊലീസ്

തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്

Read Full Story

10:38 AM (IST) Nov 24

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; 'നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറി'

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ആവശ്യപ്പെട്ടിരുന്നില്ല.

 

Read Full Story

10:06 AM (IST) Nov 24

ജഷീർ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; അനുനയിപ്പിക്കാൻ നേതാക്കൾ, ഉറച്ച് നിന്ന് സംസ്ഥാന സെക്രട്ടറി

ജഷീറിന്റെ പ്രശ്നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഒജെ ജനീഷ് പറഞ്ഞു. ജഷീർ ഉയർത്തിയ പ്രശ്നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ കൈക്കൊള്ളില്ല. 

Read Full Story

09:51 AM (IST) Nov 24

സ്ഥിരം പരിശോധനക്കിടെ മുഖസാദൃശ്യം തോന്നി, ആളെ സംശയത്തിൽ ചോദ്യം ചെയ്ത് റെയിൽവേ പൊലീസ്, ഒടുവിൽ സ്ഥിരീകരണം, ബണ്ടി ചോർ കൊച്ചിയിൽ

പതിറ്റാണ്ട് മുമ്പ് വളരെ പേടിയോടെ കേട്ട പേരാണ് ബണ്ടി ചോറിന്റേത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇയാൾക്ക് കേസുള്ളത്. ഈ കേസുകളിൽ ജാമ്യത്തിലാണ്.

Read Full Story

09:34 AM (IST) Nov 24

മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യൻ വംശജർക്കും പ്രയോജനം, കാനഡ പൗരത്വ നിയമങ്ങൾ പരിഷ്കരിക്കുന്നു

കാനഡ സർക്കാർ പൗരത്വ നിയമം പരിഷ്കരിക്കുന്നതിനായി ബിൽ സി 3 അവതരിപ്പിച്ചു. വിദേശത്ത് ജനിച്ച കനേഡിയൻ രക്ഷിതാക്കൾക്ക്, കാനഡയിൽ 1,095 ദിവസം താമസിച്ചിട്ടുണ്ടെങ്കിൽ, വിദേശത്ത് ജനിക്കുന്ന തങ്ങളുടെ കുട്ടികൾക്ക് പൗരത്വം കൈമാറാൻ ഈ ഭേദഗതി അനുവദിക്കുന്നു.  

Read Full Story

09:17 AM (IST) Nov 24

അഭിജിത്തും ആദർശും ലഹരിക്കേസുകളിലെ പ്രതികൾ, കൊലപാതകം അർദ്ധരാത്രിയോടെ, പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്

അഭിജിത്ത് ഒരു മോഷണ കേസിലും നാല് ലഹരി കേസിലും പ്രതിയാണ്. മരിച്ച ആദർശ് രണ്ട് ലഹരി കേസുകളിലെ പ്രതിയാണ്. ബൈക്ക് പണയം കൊടുത്തത് ആയി ബന്ധപ്പെട്ടുള്ള സാമ്പത്തിക തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Read Full Story

08:48 AM (IST) Nov 24

ചെങ്കോട്ട സ്ഫോടനത്തിൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്; 'ന്യൂനപക്ഷ പദവി കളയാതിരിക്കാൻ കാരണം വ്യക്തമാക്കണം'

ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ സർവ്വകലാശാലയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. 

Read Full Story

08:33 AM (IST) Nov 24

പിന്മാറാതെ വിമതർ; തിരുവനന്തപുരം കോർപറേഷനിൽ വിമത ഭീഷണി തുടരുന്നു, നാല് വാർഡുകളിൽ ഇടതിനും യുഡിഎഫിനും വിമതശല്യം

ഘടക കക്ഷിക്ക് നൽകിയ വാർഡുകളിലാണ് കോൺഗ്രസ് വിമതർ മത്സരരരം​ഗത്തുള്ളത്. വാഴോട്ടുകോണം വാർഡിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കെവി മോഹനനും, ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഉള്ളൂരിലും ആനി അശോകൻ ചെമ്പഴന്തിയിലും സിപിഎമ്മിന് ഭീഷണിയാണ്.

Read Full Story

08:10 AM (IST) Nov 24

കനത്ത മഴ തുടരുന്നു: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്, 24 മണിക്കൂർ കൂടി മഴ കനക്കും

കേരളത്തിന് പുറമെ തെക്കൻ തമിഴ്നാട്ടിലും കനത്ത മഴ തുടരുന്നു. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി ജില്ലകളിൽ 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തെങ്കാശി, തിരുനെൽവേലി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. അതേസമയം, കേരളത്തിൽ ഇന്നും മഴ കനക്കുമെന്നാണ് കാലാവസ്ഥാ അറിയിപ്പ്.

08:10 AM (IST) Nov 24

ഞെട്ടിക്കുന്ന ക്രൂരത: കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത വരികയാണ്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

 

08:09 AM (IST) Nov 24

വീട്ടിലെത്തി മൊഴിയെടുക്കമെന്ന ആവശ്യം തള്ളി; വേണുവിൻ്റെ മരണത്തിൽ ഇന്ന് കുടുംബത്തിൻ്റെ മൊഴിയെടുക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയെ തുടർന്ന് കൊല്ലം പൻമന സ്വദേശി വേണു മരിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് സംഘം ഇന്ന് കുടുംബത്തിൻ്റെ മൊഴിയെടുക്കും. ചവറ കെഎംഎംഎൽ ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ഹിയറിങ്. നേരത്തെ രണ്ട് തവണ മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം അന്വേഷണ സംഘത്തിൻ്റെയും രണ്ടാമത് കുടുംബത്തിൻ്റെയും അസൗകര്യങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിയാത്തതിനാൽ വീട്ടിലെത്തി മൊഴിയെടുക്കമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന് ഡിഎംഇ ഓഫീസ് തയ്യാറായില്ല. അറിയിക്കുന്ന സ്ഥലത്ത് ഹാജരാകണമെന്നായിരുന്നു അധികൃതരുടെ നിലപാട്.

08:09 AM (IST) Nov 24

തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയിൽ മരണം 3ആയി; 12 ജില്ലകളിൽ സ്കൂൾ അവധി, പുതുച്ചേരിയിലും കാരയ്ക്കലിലും അവധി

തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. കനത്തമഴ തുടരുന്നതിനാൽ 12 ജില്ലകളിലെ സ്കൂളുകൾക്ക് തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചു. തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി അടക്കമുള്ള ജില്ലകളിലാണ് സ്‌കൂളുകൾക്ക് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളിൽ പ്രവേശനവിലക്കേർപ്പെടുത്തി. താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൂത്തുക്കൂടി ജില്ലാ ഭരണകൂടം പ്രളയമുന്നറിയിപ്പ് നൽകി.

08:09 AM (IST) Nov 24

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ, അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

08:08 AM (IST) Nov 24

പരമോന്നത നിതിപീഠത്തിന്‍റെ അമരത്ത് സുര്യകാന്ത്, സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് സ്ഥാനമേൽക്കും; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും

ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുക്കും. രാവിലെ 9.15നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തുമെന്നാണ് വിവരം. ജി 20 ഉച്ചകോടിയിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ എത്തുമോ എന്നതിൽ വ്യക്തതയില്ല. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

08:08 AM (IST) Nov 24

പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ സമീപിക്കും, വിദേശ യാത്രയിലടക്കം അന്വേഷണം; മൊഴി കടകംപള്ളിക്കും നിർണായകം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി പി എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ എ പ്തമകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. താൻ പ്രസിഡന്‍റാകുന്നതിന് മുൻപ് തന്നെ പോറ്റി ശബരിമലയിൽ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.

08:08 AM (IST) Nov 24

വിമത ശല്യവും പാളയത്തിൽ പടയും, തദ്ദേശ പോരിൽ സസ്പെൻസ് ഇന്നവസാനിക്കും; നാമനിർദ്ദേശ പത്രിക പിൻവലിക്കൽ 3 മണിവരെ മാത്രം; ശേഷം മത്സര ചിത്രം തെളിയും

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശം കൊട്ടിക്കയറുകയാണ്. നാമനിർദ്ദേശ പത്രികയിലെ സൂസ്മ പരിശോധനയടക്കം കഴിഞ്ഞതോടെ പ്രമുഖ മുന്നണികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത് വിമത ശല്യവും ഘടക കക്ഷികൾ ഉയർത്തുന്ന അസ്വാരസ്യവുമാണ്. എൽ ഡി എഫിൽ സി പി എം - സി പി ഐ പോരാണെങ്കിൽ യു ഡി എഫിൽ കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് തർക്കമാണ് പ്രധാന പ്രശ്നം


More Trending News