ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് നാല് വിമതർ. നേരത്തെ പത്തുപേരാണ് വിമതരായി ഉണ്ടായിരുന്നത്.  നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചെങ്കിലും നാലുപേര്‍ വഴങ്ങിയില്ല. 

ഇടുക്കി:ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് നാല് വിമതർ. നഗരസഭയിലെ 6, 23,31, 33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്. 10 ഡിവിഷനുകളിൽ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചു. ആറാം വാർഡിൽ മുൻ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറൽ സെക്രട്ടറി റിന്‍റോ സെബാസ്റ്റ്യനും, വാർഡ് 24ൽ മുൻ വൈസ് ചെയർമാൻ കെജെ ബെന്നിക്കെതിരെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും.

 33 ആം വാർഡിൽ മുൻ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടത്തിലിനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും വാർഡ് 31 ൽ കേരള കോൺഗ്രസിലെ മേഴ്സികുട്ടി ജോസഫിനെതിരെ മുൻ നഗരസഭ ചെയർപേഴ്സൺ ബീന ജോബിയും മത്സരിക്കും. കട്ടപ്പന ടൗൺ വാർഡിൽ യുഡിഎഫിന് രണ്ട് സ്ഥാനാർത്ഥികളുണ്ട്. കോൺഗ്രസിനും കേരള കോൺഗ്രസിനുമാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾ. നെടംകണ്ടം പഞ്ചായത്തിലെ 16 ആം വാർഡിലും രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലും മുസ്ലീംലീഗ് അംഗങ്ങൾ സ്വതന്ത്രരായി മത്സരിക്കും. കുമളി പഞ്ചായത്തിലെ നൂലാംപാറ വാർഡിൽ സിപിഐ മുൻ ലോക്കൽ സെക്രട്ടറി സജി വെമ്പള്ളിയും വിമതനായി രംഗത്തുണ്ട്.