തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം. വത്തിക്കാനിലെ സെയ്‌ന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രത്യേക തിരുപ്പിറവി പ്രാർഥനകൾ. പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ.

10:56 PM (IST) Dec 25
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ്തിയുടെ പിന്തുണ. മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്നു ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ലെന്നായിരുന്നു ദീപ്തിയുടെ നിലപാട്.
10:41 PM (IST) Dec 25
കണ്ണൂര്‍ എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് കടന്നു പോയതിനു പിന്നാലെ ഗേറ്റ് തുറന്നപ്പോളായിരുന്നു സംഭവം. റോഡിന് നടുവില്‍ നിര്‍ത്തിയ സ്കൂട്ടര്‍ എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ട ധനീഷിനെ സ്കൂട്ടറിലുണ്ടായിരുന്നുവര്‍ ആക്രമിക്കുകയായിരുന്നു.
09:33 PM (IST) Dec 25
പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമാണ് ഇതെന്നാണ് മനസിലാക്കുന്നതെന്നും മുരളീധരൻ വിശദീകരിച്ചു. ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
08:58 PM (IST) Dec 25
കണ്ണമ്മൂല വാർഡിൽനിന്ന് ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ മേയർ തെരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബി ജെ പിക്ക് കേവല ഭൂരിപക്ഷമെന്ന ആശങ്ക അകന്നത്. 50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബി ജെ പിക്ക് ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി
08:40 PM (IST) Dec 25
യുഡിഎഫിനായിരിക്കും പുളിക്കണ്ടം കുടുംബത്തിന്റെ പിന്തുണ. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം അന്തിമ തീരുമാനത്തിലെത്തിയത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു.
08:14 PM (IST) Dec 25
ഏരിയ കമ്മിറ്റിയുടെ തീരുമാനം ഇടതുമുന്നണിയുടെ ഷൊർണൂർ മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ഷൊർണൂർ നഗരസഭയിലെ ചെയർപേഴ്സൺ ആരാകുമെന്നതിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ കെട്ടടങ്ങുകയാണ്.
07:11 PM (IST) Dec 25
അടൂർ പ്രകാശ് എന്തോ മറയ്ക്കുന്നുണ്ട് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പോറ്റിയുടെ ഫോട്ടോ എഐ നിർമിതിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
07:02 PM (IST) Dec 25
ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡൻ്റായ പട്ടത്താനം സ്വദേശി റെനീഫ്, ഇരവിപുരം പുത്തൻചന്ത സ്വദേശി ഷാരുഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. വിൽപനയ്ക്ക് എത്തിച്ച 4.24 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് ഇരവിപുരം പൊലീസ് പിടിച്ചെടുത്തു.
06:25 PM (IST) Dec 25
ബെംഗളൂരുവില്‍ ഹണിമൂൺ കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം. രാമമൂർത്തി നഗർ സ്വദേശിനി ഗനവി ആണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ യുവതി വെന്റിലേറ്ററിലാണ്
06:04 PM (IST) Dec 25
സാമൂഹ്യ മാധ്യമങ്ങളിൽ നേതാക്കൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് പരാതി. സാന്താക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
05:28 PM (IST) Dec 25
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.
05:16 PM (IST) Dec 25
ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ. 50 പേരും മേയർ ആകാൻ യോഗ്യരാണെന്നും വിവി രാജേഷ് പറഞ്ഞു.
05:04 PM (IST) Dec 25
പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ തൂങ്ങാംപാറയിലാണ് സംഭവം. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല.
04:32 PM (IST) Dec 25
തുടർച്ചയായി രണ്ടാം ദിവസമാണ് അലയൻസ് വിമാനം റദ്ദാക്കുന്നത്. ബദൽ സംവിധാനം വേണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.
04:07 PM (IST) Dec 25
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം
03:56 PM (IST) Dec 25
കണ്ണൂരിൽ റീൽ ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു.
03:47 PM (IST) Dec 25
ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ പുരോഗമിച്ചിരുന്നതെങ്കിലും അവസാന നിമിഷം വലിയ ട്വിസ്റ്റാണ് ഉണ്ടായത്. ശ്രീലേഖയെ മേയർ ആക്കാനുള്ള നീക്കത്തെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറിമറിഞ്ഞത്
03:43 PM (IST) Dec 25
പാലക്കാട് തൃത്താല കപ്പൂരില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
03:32 PM (IST) Dec 25
ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്. പോറ്റി കാട്ടുകള്ളൻ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നെന്നും തന്നെ വന്ന് കാണും മുമ്പ് പോറ്റി കണ്ടത് മുഖ്യമന്ത്രിയെ ആണെന്നും അദ്ദേഹം പറഞ്ഞു.
02:58 PM (IST) Dec 25
മുൻ എംഎൽഎ കെ സി രാജഗോപാലൻ്റെ പഞ്ചായത്തിൽ നെജോ മെഴുവേലി പ്രസിഡൻ്റ് ആകും. 76കാരനായ മുൻ എംഎൽഎ കെ സി രാജഗോപാലൻ പ്രസിഡൻ്റ് ആകാൻ മത്സരിച്ചെങ്കിലും പ്രതിപക്ഷ അംഗം മാത്രമായി ഒതുങ്ങിയിരുന്നു.
02:34 PM (IST) Dec 25
വാളയാർ ആൾകൂട്ടകൊലക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്
02:02 PM (IST) Dec 25
ദില്ലിയിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ഗ്രാപ് നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. വായു ഗുണനിലവാരം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.
01:57 PM (IST) Dec 25
ക്രിസ്മസ് ആഘോഷങ്ങൾക്കതിരെ നടന്ന അതിക്രമ സംഭവങ്ങൾ ബിജെപിയുടെ തലയിൽ വെയക്കാൻ കോൺഗ്രസും സിപിഎമ്മും നോക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
01:46 PM (IST) Dec 25
ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ ക്രിസ്മസ് ദിനത്തിൽ ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ. സഭകളുടെ ആശങ്കകൾ ബിജെപിക്ക് എതിരായ ആയുധമാക്കുകയാണ് കോൺഗ്രസും സിപിഎമ്മും.
01:06 PM (IST) Dec 25
ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം ഭരണഘടനക്കും മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണെന്ന് മന്ത്രി പി രാജീവ്. എച്ച്എംടിയുടെ ഫ്യൂസ് കെഎസ്ഇബി ഊരിയ നടപടിയിലും മന്ത്രി പ്രതികരിച്ചു.
12:58 PM (IST) Dec 25
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം
12:33 PM (IST) Dec 25
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടക്കം കൊണ്ടുപോയി. അന്താരാഷ്ട്ര പുരാവസ്തു കള്ളകടത്തു സംഘം ഇതിന് പിന്നിലുണ്ട്. മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
11:48 AM (IST) Dec 25
10:36 AM (IST) Dec 25
രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ ഉന്നാവ് പീഡന കേസിലെ അതിജീവിത
09:47 AM (IST) Dec 25
തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടിൽ നിന്നും 60 ൽ അധികം പവൻ സ്വർണ്ണം മോഷണം പോയി
09:30 AM (IST) Dec 25
കർണാടകയിലെ ചിത്രദുർഗയിൽ സ്വകാര്യ ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് കത്തി. 17 പേർ മരിച്ചു. ബസിലുണ്ടായിരുന്നത് 29 യാത്രക്കാർ. ഏഴ് പേർ ചാടി രക്ഷപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത് ബെംഗളൂരിവിൽ നിന്ന് ഗോകർണത്തേക്ക് പോയ ബസ്.
09:29 AM (IST) Dec 25
തിരുവനന്തപുരം മേയറായി മുൻ ഡിജിപി ആർ ശ്രീലേഖ തന്നെ എത്തുമെന്ന് സൂചന. അവസാനവട്ട ചർച്ചകളിലും ശ്രീലേഖയ്ക്ക് മുൻതൂക്കം. സംസ്ഥാനത്തെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ മേയറാക്കി ദേശീയതലത്തിൽ ശ്രദ്ധ നേടാൻ ബിജെപി. പ്രഖ്യാപനം ഇന്നുണ്ടായേക്കും. തൃശ്ശൂരിൽ ആദ്യ ടേമിൽ ഡോ.നിജി ജസ്റ്റിൻ മേയർ ആയേക്കുമെന്ന് സൂചന.
09:28 AM (IST) Dec 25
ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന തീ അണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
09:27 AM (IST) Dec 25
ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായിയുടെ മൊഴി. പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കമെന്നും എസ്ഐടിയോട് വെളിപ്പെടുത്തൽ.
09:26 AM (IST) Dec 25
ക്രിസ്തുമസ് ദിനത്തിൽ നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. യുവ, ലിബർട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോൾ സംഘങ്ങൾ തമ്മിലാണ് അടിപിടിയുണ്ടായത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ രൂപീകരിച്ച ക്ലബ് ആണ് ലിബർട്ടി ക്ലബ്.
09:07 AM (IST) Dec 25
ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് ഡി മണിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഇയാളെ ഇന്ന് ചോദ്യം ചെയ്യും.
09:07 AM (IST) Dec 25
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കുകയാണ് സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികൾ. സംസ്ഥാനത്തിന് അകത്തും പുറത്തും ദേവാലയങ്ങളിൽ പാതിരാകുര്‍ബാനകളില്‍ ആയിരങ്ങൾ പങ്കെടുത്തു. സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
09:06 AM (IST) Dec 25
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്.