ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമെന്ന് പത്മകുമാർ. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമെന്ന് പത്മകുമാർ. പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.
11:35 PM (IST) Nov 27
ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി
11:16 PM (IST) Nov 27
ബിഹാർ തോൽവിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ജനവിധി വിശ്വാസയോഗ്യമല്ലെന്നാണ് കോൺഗ്രസ് നിലപാട്. സർക്കാർ പദ്ധതിയുടെ മറവിൽ പണം നൽകിയുണ്ടാക്കിയ കൃത്രിമ ജനവിധിയാണെന്ന് കോണ്‍ഗ്രസി
10:39 PM (IST) Nov 27
കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ കുറുവയിൽ വാഹന പരിശോധനക്കിടെ ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ് അസ്ഫാക്, കണ്ണൂർ ചാല സ്വദേശി ഫാറാഷ് കെ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്
09:43 PM (IST) Nov 27
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതരെ യുവതി ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ബിജെപി
09:27 PM (IST) Nov 27
മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണെന്ന് അറിയുന്നത് ആദ്യമാണെന്ന് രാഹുലിൻ്റെ അഭിഭാഷകൻ. ഇത് കഴിഞ്ഞ ഒരു മൂന്ന് മാസമായി ഉണ്ടാക്കിയെടുത്ത ഹൈപ്പ് ആണ്. വാട്സ് അപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റേതാണെന്നതിന് എന്താണ് തെളിവെന്നും അഭിഭാഷകൻ
08:41 PM (IST) Nov 27
രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പീഡന വീരന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഇവരെ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
08:32 PM (IST) Nov 27
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ. വ്യവസായ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നൽകിയത്
07:56 PM (IST) Nov 27
ആമയിഴഞ്ചാൻ തോട്ടിൽ വീണ വയോധികനെ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് 65 വയസ്സ് തോന്നിക്കുന്ന വയോധികൻ ആമയിഴഞ്ചാൻ തോട്ടിൽ വീണത്
07:11 PM (IST) Nov 27
രഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ലെന്ന് ഷാഫി
06:55 PM (IST) Nov 27
തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും.
06:43 PM (IST) Nov 27
രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നും പരാതികൾ ഇനിയും വരുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്.
06:18 PM (IST) Nov 27
മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.
06:05 PM (IST) Nov 27
രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
06:05 PM (IST) Nov 27
പരാതിക്കനുസരിച്ച് ഇനി സർക്കാറിന് നിലപാട് എടുക്കാമെന്നും കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണെന്നും കെ മുരളീധരൻ പറഞ്ഞു. തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ ചെയ്യാം. എംഎൽഎ സ്ഥാനം രാജിവെക്കാത്തവർ അസംബ്ലിയിലുണ്ട്.
05:13 PM (IST) Nov 27
വായുമലി നീകരണത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോടതിയിൽ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
04:45 PM (IST) Nov 27
വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്
04:34 PM (IST) Nov 27
എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്യുകയായിരുന്നു. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടു പോയി.
04:02 PM (IST) Nov 27
തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 11 വൈകീട്ട് ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും ഡ്രൈ ഡേ ആയിരിക്കും.
03:55 PM (IST) Nov 27
കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
03:33 PM (IST) Nov 27
തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിൻ്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്. കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. നായക്കൂട്ടം കുട്ടിയെ ആക്രമിക്കുകയായിരുന്നു.
03:25 PM (IST) Nov 27
കൊല്ലങ്കോട് ട്രൈബൽ ഓഫീസിന്റേത് ഗുരുതര വീഴ്ചയാണെന്നും അപേക്ഷകൾ കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നേരിട്ടെത്തിച്ചത് കഴിഞ്ഞ വർഷമാണെന്നും ഊരുമൂപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
02:53 PM (IST) Nov 27
200 കോടിയിലധികം രൂപയുടെ ഇടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും മനസിലാക്കുന്നത്.
02:17 PM (IST) Nov 27
വിവാദം കുത്തിപ്പൊക്കുന്നത് സിപിഎം ആണ്. ശബരിമലയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കോൺഗ്രസ് നേതാക്കൾ ആരും സിപിഎമ്മിന്റെ ആ കെണിയിൽ വീഴരുതെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.
02:11 PM (IST) Nov 27
'ഡിറ്റ് വാ' ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ കേരള തീരത്ത് നാളെ കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്
01:48 PM (IST) Nov 27
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി കൈലി കിരൺ പിടിയിൽ. കാട്ടാക്കടയിൽ വച്ചാണ് പിടികൂടിയത്. അഭിഭാഷകനെ കാണാനെത്തിയ കിരണിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
01:14 PM (IST) Nov 27
തിരുവനന്തപുരത്തെ അലൻ കൊലക്കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. ഒന്നാം പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്.
12:21 PM (IST) Nov 27
സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.
11:58 AM (IST) Nov 27
നിർമ്മാണം കഴിഞ്ഞ് പോളിഷിംഗിങ്ങിനായി മാറ്റിയിട്ട കട്ടിലുകളും ടീപോയ്കളും ഉൾപ്പെടുന്ന ഫർണിച്ചറുകളാണ് കത്തി നശിച്ചത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ സന്തോഷ് പറഞ്ഞു.
11:39 AM (IST) Nov 27
കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഇയാൾക്ക് മർദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
11:32 AM (IST) Nov 27
പാമ്പിനെ കണ്ടപ്പോൾ ഓട്ടോ വെട്ടിച്ചതിനെ തുടർന്നാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതെന്ന് രാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്നത് എട്ട് പേരാണ്.
10:51 AM (IST) Nov 27
ടിവികെ അധ്യക്ഷൻ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെ ക്ഷണം തള്ളിയാണ് ടിവികെയിൽ ചേർന്നത്. പണയൂരിലെ ടിവികെ ഓഫീസിൽ എത്തി പാർട്ടിയിൽ അംഗത്വം എടുത്തു.
10:25 AM (IST) Nov 27
വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചതായും പ്രസിഡന്‍റ് ട്രംപ് അറിയിച്ചു
08:32 AM (IST) Nov 27
ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി വരെ 31395 ആളുകൾ സന്നിധാനത്ത് എത്തി.
07:49 AM (IST) Nov 27
തൃശ്ശൂരിൽ ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അർച്ചനയുടെ അച്ഛൻ. ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് പറഞ്ഞു.
07:20 AM (IST) Nov 27
ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്ന് കണ്ടെത്തൽ. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
06:38 AM (IST) Nov 27
മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
06:10 AM (IST) Nov 27
മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ഇന്ന് ടിവികെയിൽ ചേരും. രാവിലെ പത്ത് മണിക്ക് ചെന്നൈയിലേ ടിവികെ ഓഫീസിൽ എത്തി വിജയ്‌യിൽ നിന്ന് അംഗത്വം സ്വീകരിക്കും. ഇന്നലെ വിജയ്‌യുമായി സെങ്കോട്ടയ്യൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
05:55 AM (IST) Nov 27
കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് യോഗം.
05:39 AM (IST) Nov 27
ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമെന്ന് പത്മകുമാർ. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും മൊഴി. പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.