കൊല്ലങ്കോട് ട്രൈബൽ ഓഫീസിന്റേത് ​ഗുരുതര വീഴ്ചയാണെന്നും അപേക്ഷകൾ കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നേരിട്ടെത്തിച്ചത് കഴിഞ്ഞ വർഷമാണെന്നും ഊരുമൂപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പാലക്കാട്: ​​ഗോത്ര ഉന്നതിയിലെ അപേക്ഷകൾ പുഴയരികിൽ തള്ളിയ സംഭവത്തിൽ ആരോപണവുമായി പറമ്പിക്കുളം കുരിയാർകുറ്റി ഊരുമൂപ്പൻ ​ഗോപാലകൃഷ്ണൻ. കൊല്ലങ്കോട് ട്രൈബൽ ഓഫീസിന്റേത് ​ഗുരുതര വീഴ്ചയാണെന്നും അപേക്ഷകൾ കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നേരിട്ടെത്തിച്ചത് കഴിഞ്ഞ വർഷമാണെന്നും ഊരുമൂപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 2024 ജൂലൈയിലാണ് അപേക്ഷകൾ നൽകിയത്. പല അപേക്ഷകളും ഇത്തരത്തിൽ ആയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും ട്രൈബൽ ഓഫീസർക്കും ജീവനക്കാർക്കെതിരെയും നടപടി വേണമെന്നും ഊര് മൂപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരിട്ടെത്തിച്ച അപേക്ഷ എന്ത് കൊണ്ട് കൈമാറിയില്ലെന്ന് അപേക്ഷ നൽകിയ കുട്ടിയുടെ പിതാവ് മുരുകൻ ചോദിച്ചു. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും മുരുകൻ പറഞ്ഞു.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്