കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ കുറുവയിൽ വാഹന പരിശോധനക്കിടെ ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ്‌ അസ്ഫാക്, കണ്ണൂർ ചാല സ്വദേശി ഫാറാഷ് കെ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്

കണ്ണൂ‌ർ: കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ കുറുവയിൽ വാഹന പരിശോധനക്കിടെ ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ്‌ അസ്ഫാക്, കണ്ണൂർ ചാല സ്വദേശി ഫാറാഷ് കെ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 24.04 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്ക് ഇടയിൽ കെഎസ്ആർടി സി ബസിലെ യാത്രക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി. ഇരുക്കൂർ പഴയങ്ങാട് സ്വദേശി കെ വി ലത്തീഫിനെയാണ് 22.167 ഗ്രാം എം ഡി എം എയുമായി എക്‌സൈസ് പിടികൂടിയത് . വീരാജ്പേട്ടയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസിൽ സംശകരമായ സാഹചര്യത്തിലാണ് പ്രതിയെ കണ്ടത്. പരിശോധനക്ക് ഇടയിൽ എക്‌സൈസിനെ കബിളിപ്പിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടയാണ് കീഴ്പ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player