നിർമ്മാണം കഴിഞ്ഞ് പോളിഷിംഗിങ്ങിനായി മാറ്റിയിട്ട കട്ടിലുകളും ടീപോയ്കളും ഉൾപ്പെടുന്ന ഫർണിച്ചറുകളാണ് കത്തി നശിച്ചത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ സന്തോഷ് പറഞ്ഞു.

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം. വാണിയംകുളം അജപാമഠത്തിന് സമീപത്തുള്ള ലക്ഷ്മി ഫർണീച്ചർ എന്ന സ്ഥാപനത്തിൻറെ ഷെഡ്ഡിലാണ് തീപിടുത്തമുണ്ടായത്. നിർമ്മാണം കഴിഞ്ഞ് പോളിഷിംഗിങ്ങിനായി മാറ്റിയിട്ട കട്ടിലുകളും ടീപോയ്കളും ഉൾപ്പെടുന്ന ഫർണിച്ചറുകളാണ് കത്തി നശിച്ചത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ സന്തോഷ് പറഞ്ഞു. തൊട്ടടുത്തുള്ള മരം മില്ലിലേക്കും തീ പടർന്നിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീ ആളിപ്പടർന്നത്. ഉടനെ ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ രാവിലെ ആറുമണിവരെ നടത്തിയ ശ്രമത്തിനൊടുവിൽ ആണ് തീ അണക്കാൻ ആയത്. തീപിടുത്തത്തിൽ ഷെഡ് പൂർണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്