നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും യെമനിൽ നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാർത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ രംഗത്തെത്തി. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോമും വ്യക്തമാക്കി.

11:51 PM (IST) Jul 29
ധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ നിമിഷപ്രിയയുടെ ഭർത്താവിനും മകൾക്കുമൊപ്പം വീഡിയോയുമായി ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോള്‍ രംഗത്തെത്തി.
11:34 PM (IST) Jul 29
പുനലൂർ ഇളമ്പൽ സ്വദേശി ശിവപ്രസാദ് ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
11:20 PM (IST) Jul 29
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ കാപ്പാ കേസ് പ്രതി ആക്രമിച്ചു. പൊലീസുകാരന് കുത്തേറ്റു
11:11 PM (IST) Jul 29
ഇസ്രയേൽ ഗാസയ്ക്ക് മേൽ നടത്തുന്ന ആക്രമണം സെപ്തംബറിന് മുൻപ് അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടൻ
10:23 PM (IST) Jul 29
മൺവെട്ടി ഉപയോഗിച്ച് മൂന്നടി കുഴിച്ച് പരിശോധിച്ചപ്പോഴേക്ക് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പിന്നീട് ജെസിബി ഉപയോഗിച്ചാണ് പ്രദേശം വിശദമായി പരിശോധിച്ചത്.
09:53 PM (IST) Jul 29
വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്.
08:48 PM (IST) Jul 29
പാകിസ്ഥാൻ വലിയ ആക്രമണം നടത്തുമെന്നാണ് ആ സമയത്ത് അമേരിക്ക പറഞ്ഞതെന്നും, അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് മറുപടി നൽകിയെന്നും മോദി വിശദീകരിച്ചു
08:24 PM (IST) Jul 29
പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോൻറെ മകൻ ഏബൽ ആണ് മരിച്ചത്.
07:38 PM (IST) Jul 29
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം യാദൃശ്ചികമായ ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
07:04 PM (IST) Jul 29
മട്ടന്നൂര്‍ യുപി സ്‌കൂൾ അധ്യാപകനും യൂത്ത് കോൺഗ്രസ് നേതാവുമായ ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ദ്ധനവ് തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
06:37 PM (IST) Jul 29
ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
06:01 PM (IST) Jul 29
തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത.
05:30 PM (IST) Jul 29
രജിസ്ട്രാർ അനിൽ കുമാറിന് ഫയൽ നൽകരുതെന്ന് വീണ്ടും നിർദേശിച്ച് വിസി മോഹൻ കുന്നുമ്മേൽ.
05:10 PM (IST) Jul 29
തിരുനെൽവേലിയിലെ ദുരഭിമാനക്കൊലയിൽ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം.
05:01 PM (IST) Jul 29
ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീർ, കെ രാധാകൃഷ്ണൻ, ആനി രാജ എന്നിവരെയാണ് പൊലീസ് തടഞ്ഞത്.
04:01 PM (IST) Jul 29
രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്.
03:33 PM (IST) Jul 29
മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി.
03:28 PM (IST) Jul 29
പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്കരമാണെന്ന് അന്വേഷണ സംഘം പറയുന്നു.
03:07 PM (IST) Jul 29
ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയുടെയും കുഞ്ഞിന്റെയും മരണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
02:48 PM (IST) Jul 29
ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
02:42 PM (IST) Jul 29
രാജ്യം നടുങ്ങിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് നാളെ ഒരു വർഷം തികയും. പുനരധിവാസ പദ്ധതികൾ ഇനിയും പൂർത്തിയായിട്ടില്ല. മാഞ്ഞുപോയ രണ്ട് ഗ്രാമങ്ങളും ഓർമ്മകളിൽ മായാതെ കിടക്കുന്ന 298 മനുഷ്യരും തീരാനൊമ്പരമാണ്. ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോട്ടം
02:29 PM (IST) Jul 29
നോട്ടീസ് അയച്ചെങ്കിലും ബാബുരാജിനെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
02:09 PM (IST) Jul 29
നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്.
01:47 PM (IST) Jul 29
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു.
01:26 PM (IST) Jul 29
വയോധികയെ ആക്രമിച്ച് കൈ വെട്ടിയ കേസിലെ പ്രതി ഒളിവിൽ പോയി മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ
01:24 PM (IST) Jul 29
ആലപ്പുഴ പള്ളിപ്പുറത്ത് പറമ്പിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥനായ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്.
12:39 PM (IST) Jul 29
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സമയത്ത് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ പ്രതികരണം
12:04 PM (IST) Jul 29
ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
11:58 AM (IST) Jul 29
സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി കിട്ടാത്തതിൽ പ്രതിഷേധിച്ച് പ്രധാന അധ്യാപകർ സമരം ചെയ്തു
11:42 AM (IST) Jul 29
ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്
10:24 AM (IST) Jul 29
കഴിഞ്ഞ ശനിയാഴ്ച പാലക്കോട് പുഴയിൽ വള്ളം മറിഞ്ഞു കാണാതായ പയ്യന്നൂർ സ്വദേശി അബ്രഹാമിന്റെ മൃതദേഹമെന്നാണ് സംശയം.
10:11 AM (IST) Jul 29
ജഡ്ജിയെന്ന വ്യാജേന വെഞ്ഞാറമൂട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
10:10 AM (IST) Jul 29
സമീപപ്രദേശങ്ങളിൽ പുതുതായി കാൽ അടയാളങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് എസ്ഐടിയുടെ നീക്കം.
09:39 AM (IST) Jul 29
12 പേരെ എത്തിക്കാനാണ് നിർദേശം. അതേസമയം, ഒമ്പതരയോടെ സാക്ഷിയെ ബെൽത്തങ്കടിയിൽ എസ്ഐടി ഓഫീസിൽ എത്തിക്കും.
09:17 AM (IST) Jul 29
അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
08:23 AM (IST) Jul 29
ഇന്നലെയാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
08:08 AM (IST) Jul 29
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തൽ
07:34 AM (IST) Jul 29
ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച ഓപ്പറേഷൻ മഹാദേവിൽ നിർണായക വിവരങ്ങൾ നൽകിയത് ആട്ടിടയന്മാർ