ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം യാദൃശ്ചികമായ ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം യാദൃശ്ചികമായ ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്യത്ത് അപകടകരമായ സ്ഥിതിയാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിചാരധാരയിൽ മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും ശത്രുക്കളായി കാണുന്നു. നെറികെട്ട രീതിയിൽ കന്യാസ്ത്രീകൾക്കെതിരെ കള്ള പ്രചരണം കേന്ദ്ര സർക്കാർ നടത്തുന്നു. ആരേയും രാജ്യദ്രോഹിയാക്കാൻ നീക്കം നടക്കുന്നുവെന്നും എംവി ഗോവിന്ദൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. സംഘപരിവാറുമായി ചർച്ച നടത്തിയ സഭ നേതൃത്വം പുനർചിന്തനം നടത്തണം. സഭയുടെ വിശ്വാസം സഭയെ രക്ഷിക്കട്ടെയെന്ന് പറഞ്ഞ എംവി ഗോവിന്ദൻ ബിജെപി പ്രതിനിധികളെ അയച്ചത് കണ്ണിൽ പൊടിയിടാനാണെന്നും വിമർശിച്ചു.
