LIVE NOW
Published : Dec 31, 2025, 07:48 AM ISTUpdated : Dec 31, 2025, 10:56 AM IST

ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ സിദ്ധരാമയ്യയും പിണറായിയും ഒരേ വേദിയിൽ; 'കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാവില്ല'

Summary

ശബരിമല സ്വർണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടാതെ എസ്ഐടി. മണിയും ശ്രീകൃഷ്ണനും ഇറിടിയം തട്ടിപ്പുകാർ ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു. എന്നാൽ ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാൻ ചോദ്യം ചെയ്യലിൽ കഴിഞ്ഞില്ല. മണിയുമായി ഇപ്പോൾ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണൻ പറയുന്നത്. തിരുവനന്തപുരത്ത് വന്നത് രണ്ടു പ്രാവശ്യമാണെന്ന് മണിയും മൊഴി നൽകി. ഇതോടെ കുഴങ്ങിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

pinarayi,  Siddaramaiah

10:56 AM (IST) Dec 31

ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ സിദ്ധരാമയ്യയും പിണറായിയും ഒരേ വേദിയിൽ; 'കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാവില്ല'

മര്യാദകേട് കാണിക്കേണ്ടി വരികയാണെന്നും കർണാടക മുഖ്യമന്ത്രി സംസാരിക്കുന്ന സമയം താൻ കൂടി വേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി. മന്ത്രി സഭായോഗം ഉള്ളത് കൊണ്ട് അതിന് പോകേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി.

Read Full Story

10:41 AM (IST) Dec 31

നീന്തൽ കുളത്തിൽ ഉണ്ടായ അപകടം; മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും

ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയിൽ നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിലാണ് അശ്വിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് എൻഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.

Read Full Story

10:18 AM (IST) Dec 31

ശബരിമല യുവതി പ്രവേശനം; പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച്, സാധ്യത തേടി സുപ്രീം കോടതി

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി

Read Full Story

09:59 AM (IST) Dec 31

ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിൽ സിപിഒ മരിച്ച നിലയിൽ

ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സ്റ്റേഷന്റെ അടച്ചുപൂട്ടിയ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story

09:59 AM (IST) Dec 31

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം - എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടിയത്.

Read Full Story

09:48 AM (IST) Dec 31

തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലകേസിലെ പ്രതി, കൊലചെയ്യപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തി

Read Full Story

09:19 AM (IST) Dec 31

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തു, പിന്നാലെ സംഘർഷം; കേസെടുത്ത് പൊലീസ്

കൊച്ചി ചിക്കിങ്ങില്‍ ചിക്കനെ ചൊല്ലി കയ്യാങ്കളി. സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്

Read Full Story

09:13 AM (IST) Dec 31

പൊലീസിനെ കത്തിവീശിപ്പേടിപ്പിച്ച് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു; രണ്ടുപേർ അറസ്റ്റിൽ

പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരാണ് പിടിയിലായത്. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച്ച വൈകീട്ട് മണ്ണുത്തി പൊലീസ് വടക്കഞ്ചേരിയിൽ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. 

Read Full Story

08:20 AM (IST) Dec 31

ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം, ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനമെന്ന് പരാതി

Read Full Story

08:16 AM (IST) Dec 31

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് 7 പേർക്ക് പരിക്ക്

ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേർക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഇതോടെ ഉത്സവത്തിനെത്തിയ ആളുകൾ പരിഭ്രാന്തരായി.

Read Full Story

07:49 AM (IST) Dec 31

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാതട്ടിപ്പിൽ മുൻ എംഎൽഎ പിവി അൻവർ ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മൊറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടു. ജനുവരി 7 ന് ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.

07:49 AM (IST) Dec 31

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ഡി മണി, പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിൽ എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് ഡി മണി. മണിക്ക് പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് എസ്ഐടി. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്‍റെ മൊഴിയിൽ മുഴുവൻ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ.

07:49 AM (IST) Dec 31

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങൾ, ബാറുകൾ രാത്രി 12 വരെ പ്രവർത്തിക്കും

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക. അതേസമയം, സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഉണ്ട്. തലസ്ഥാനത്ത് കോവളം, വർക്കല ബീച്ചുകൾ മുതൽ നഗരത്തിലെ ആഢംബര ഹോട്ടലുകൾ വരെ നീളുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

07:48 AM (IST) Dec 31

മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം

നടന്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തി. ഇന്നലെ ഉച്ചയോടെയാണ് മോഹൻലാലിൻ്റെ അമ്മ മരിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോ​ഗം.

07:48 AM (IST) Dec 31

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ബസ്, ആർക്കും പരിക്കില്ല

മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസ് ആണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു. ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി വിട്ടു.


More Trending News