ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച 20 കിലോ കഞ്ചാവ് ചാവക്കാട് നിന്ന് പിടികൂടി

തൃശൂർ: ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച 20 കിലോ കഞ്ചാവ് ചാവക്കാട് നിന്ന് പിടികൂടി. ഡാന്‍സാഫ് സംഘവും ചാവക്കാട് പൊലീസുമാണ് എസ്‌യുവി വാഹനത്തെ പിന്തുടര്‍ന്ന് കഞ്ചാവ് പിടിച്ചത്. വാഹനത്തിലുണ്ടായിരുന്നതില്‍ രണ്ടു പേര്‍ കനാലില്‍ ചാടി നീന്തി രക്ഷപെട്ടു. മറ്റു രണ്ടു പേര്‍ പിടിയിലായി. കൊലക്കേസ് അടക്കം 26 കേസിലെ പ്രതിയായ ഒല്ലൂര്‍ സ്വദേശി അനൂപ്, ആന്‍റണി എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് സംഘം വാഹനത്തെ പിന്തുടരുന്നു എന്നു മനസ്സിലാക്കിയ പ്രതികള്‍ ചാവക്കാട് പാലത്തിന് മുകളില്‍ വണ്ടി നിര്‍ത്തി രക്ഷപെടാന്‍ ശ്രമിച്ചു. 

രണ്ടു പേര്‍ കനാലില്‍ ചാടി നീന്തിക്കയറി. മറ്റു രണ്ടു പേരെ പിടികൂടി. പിടിയിലായ അനൂപിന് പരിക്കുണ്ട്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. രക്ഷപെട്ടവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.