പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഏഷ്യാനെറ്റ് ന്യൂസിനോട്. കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടിൽ പിന്നോട്ട് പോയിട്ടില്ല.

11:40 PM (IST) May 05
കേരളത്തിലെത്തുന്ന നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും. എംഎല്‍എമാരുടെ മനസറിയാന്‍ ആണ് ഇവരെ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയക്കുന്നത്
11:16 PM (IST) May 05
സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം. വലിയപറമ്പ പടന്നക്കടപ്പുറത്ത് ആണ് സംഭവം. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
10:42 PM (IST) May 05
രമേശ് ചെന്നിത്തല നാളെ ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.
10:04 PM (IST) May 05
മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്. മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്.
09:05 PM (IST) May 05
മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച് എഐസിസി. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു.
09:05 PM (IST) May 05
തിരുവനന്തപുരം മടവൂർ സ്വദേശി തൻസീർ ആണ് ചടയമംഗലം എക്സൈസ് റേഞ്ച് സംഘത്തിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് എക്സൈസ് അറിയിച്ചു.
08:34 PM (IST) May 05
ഇതുസംബന്ധിച്ച് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിലെ അംഗസംഖ്യയായ 34 നിന്ന് 38 ആക്കി ജഡ്ജിമാരുടെ എണ്ണം ഉയർത്താനാണ് തീരുമാനം. ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ചു തീരുമാനമെടുത്തു.
08:17 PM (IST) May 05
ചട്ടങ്ങള്‍ ലംഘിച്ച് പൊലിസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലിസുകാർ ചേർന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളിൽ ആഘോഷിച്ചത്.
07:31 PM (IST) May 05
പൊയിലൂരിലാണ് സ്ഫോടക വസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
07:07 PM (IST) May 05
എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്.
06:57 PM (IST) May 05
പാലക്കാട് ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു.
06:32 PM (IST) May 05
അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരൻ്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുവെന്നും വിഎ അരുൺകുമാർ പറഞ്ഞു. ഫേസ്ബുക്കിലാണ് അരുൺ കുമാറിൻ്റെ വിമർശനം
06:22 PM (IST) May 05
വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. 50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം.
06:15 PM (IST) May 05
വീണ്ടും അക്കൗണ്ട് തുറന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി. എഫ്സിആർഎ വിവാദം തിരിച്ചടിച്ചെന്നും ക്രിസ്ത്യൻ സ്വാധീന മണ്ഡലങ്ങളിൽ തോൽവിക്ക് കാരണമായെന്നും സംസ്ഥാന അധ്യക്ഷൻ
06:10 PM (IST) May 05
സംഭവം നടന്നത് ഈ മാസം മൂന്നിനാണ്. സുനിതയും ഒപ്പമുള്ള രണ്ട് യുവതികളും ബെംഗളൂരുവിലെ സുലിബലയിൽ എത്തിയത് തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിലെ ജോലിക്ക് വേണ്ടിയാണ്.
05:58 PM (IST) May 05
നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് വിജയ്. തമിഴ്നാടിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടുകയും ചെയ്തു.
05:57 PM (IST) May 05
50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം. സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന രമേശ് ചെന്നിത്തല, എംഎൽഎമാരുടെ എണ്ണമാണ് പ്രധാനമെങ്കിൽ 2021ൽ താൻ പ്രതിപക്ഷനേതാവാകുമായിരുന്നുവെന്ന് പ്രതികരിച്ചു
05:47 PM (IST) May 05
പരാജയത്തെ വലിയൊരു തിരിച്ചടിയായാണ് കാണുന്നത്. ഏതെല്ലാം കാര്യങ്ങളിലാണ് തിരുത്തൽ വരുത്തേണ്ടതെന്ന് സംസ്ഥാന നേതൃത്വവുമായി ചർച്ചചെയ്യും.
05:36 PM (IST) May 05
ബംഗാളിൽ തോൽവി സമ്മതിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് വാർത്താ സമ്മേളനം വിളിച്ച് മമത പ്രഖ്യാപിച്ചു.
05:30 PM (IST) May 05
തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അല്ല എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യംത്തിനും എതിരായ ജനവിധിക്ക് മുഴുവൻ ഗുണവും കിട്ടിയത് യുഡിഎഫിനാണ്.
04:43 PM (IST) May 05
പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്ന് വി കെ സനോജ്. ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് പാർട്ടി തകരില്ല. അതിജീവിക്കും. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായെന്നും സനോജ്.
03:59 PM (IST) May 05
തൊഴിലാളി ദ്രോഹ നടപടികൾക്ക് നേതൃത്വം നൽകിയ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കിയതിന് ജനങ്ങൾക്ക് നന്ദി, ജനങ്ങളെ വിസ്‌മരിച്ച് പ്രവർത്തിക്കുന്ന ഏതൊരു ഗവൺമെന്റിനും ശക്തമായ താക്കീതാണ് ഈ ജനവിധി.
03:42 PM (IST) May 05
ഓപ്പോസിഷൻ മീഡിയ എന്നാണ് ഗ്രൂപ്പിന്റെ പേര്. മുഖ്യമന്ത്രിയുടെ ചിത്രമാണ് ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. അഡ്മിനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജാണ് പേര് മാറ്റിയത്.
03:09 PM (IST) May 05
രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ തനിക്ക് വോട്ട് ചെയ്തു. വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുക അസാധ്യമായിരുന്നു.
02:22 PM (IST) May 05
അത് കെ.മുരളീധരനും കെ.സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ട്. ഉറച്ച് നിൽക്കാൻ ഞാൻ പൂഴിയിൽ അല്ല ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു.
01:53 PM (IST) May 05
വൻ വിജയാഘോഷം പ്ലാൻ ചെയ്യുന്നുണ്ട്. ജനങ്ങൾ കാണിച്ചത് ഉത്തരവാദിത്ത ബോധമാണ്. എറണാകുളം തൂത്തുവാരാൻ അതു സഹായിച്ചു. കൊച്ചിയിലെ ജനം മത നിരപേക്ഷത തെളിയിച്ചു.
01:19 PM (IST) May 05
തിരുവനന്തപുരത്തെ നാല് മണ്ഡലം കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേമം ജയിക്കും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. പൂട്ടും താക്കോലും ഇല്ല എന്ന് ജനം തെളിയിച്ചു.
01:02 PM (IST) May 05
ഇപ്പോൾ കാണുന്നത് ജനാധിപത്യത്തിന്റെ സുന്ദര നിമിഷങ്ങളാണെന്നും എകെ ആന്റണി പറഞ്ഞു. ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണമെന്നും ജനവികാരം മാനിച്ച് പ്രവർത്തിക്കണമെന്നും ആന്റണി പറഞ്ഞു.
12:53 PM (IST) May 05
കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വന്‍ വെല്ലുവിളിയാകുന്നു. എംഎല്‍എമാരിലെ ഭൂരിപക്ഷത്തിനൊപ്പം പാര്‍ട്ടിക്കകത്തെ പൊതു വികാരവും ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യും. സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയക്കണോയെന്നതില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കും
12:45 PM (IST) May 05
കോഴിക്കോട് കൊടുവള്ളിയിൽ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം
12:26 PM (IST) May 05
പ്രതികൾക്ക് നേരത്തെ മണ്ണാർക്കാട് എസ്‌സിഎസ്ടി കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം വിചാരണക്കോടതിയിൽ ഹാജരായ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
12:14 PM (IST) May 05
യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണ്. അതനുസരിച്ചു നേതാക്കൾ പെരുമാറണം.
12:11 PM (IST) May 05
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ക്ലെയിം മുന്നോട്ട് വച്ച് രമേശ് ചെന്നിത്തല. എം എൽ എ മാരുടെ മോശമല്ലാത്ത പിന്തുണ കിട്ടും. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല.
11:06 AM (IST) May 05
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം അഭിപ്രായം വരുന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
10:16 AM (IST) May 05
സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
09:26 AM (IST) May 05
സിപിഎം വിട്ടവരും വിടാന്‍ നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവര്‍ക്കായി പുതിയ പ്ലാറ്റ് ഫോം ഒരുക്കുമെന്നും അന്‍വര്‍
08:21 AM (IST) May 05
സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു.
07:40 AM (IST) May 05
ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
07:21 AM (IST) May 05
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു. നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തിൽ പരാജയപ്പെട്ടത് എന്ന് ഇന്ദിര ജയ് സിങ്ങ് പറഞ്ഞു.
06:59 AM (IST) May 05
അതേ സമയം ഡിഎംകെയിൽ മന്ത്രി ശേഖർ ബാബുവിനെതിരെ വിമർശനം ഉയരുന്നുണ്ട്. ചെന്നൈയിലെ തിരിച്ചടിക്ക് കാരണം ശേഖർ ബാബു എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം.