നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് വിജയ്. തമിഴ്നാടിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടുകയും ചെയ്തു.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷൻ വിജയ്. തമിഴ്നാട്ടിലെ വമ്പൻ വിജയത്തിന് ശേഷമുള്ള വിജയ്‍യുടെ ആദ്യ പ്രതികരണമാണിത്. രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിന്റെ ക്ഷേമത്തിനു മുൻഗണന നൽകാമെന്നും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത പുലർത്താമെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വിജയ് പറ‍ഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിജയ് നന്ദി പറഞ്ഞു. തമിഴ്നാടിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ടിവികെ ജനറൽ സെക്രട്ടറി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി ഫോണിൽ സംസാരിച്ചു. ഗവർണർ ചെന്നൈയിൽ എത്തുമ്പോൾ വിജയ്ക്ക് കാണാൻ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. നാല് ദിവസത്തിനുളിൽ സർക്കാർ രൂപീകരിക്കുമെന്നും ടിവികെ അറിയിച്ചു.