പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്ന് വി കെ സനോജ്. ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് പാർട്ടി തകരില്ല. അതിജീവിക്കും. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായെന്നും സനോജ്.

കണ്ണൂർ: നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്നും വി കെ സനോജ്. ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് പാർട്ടി തകരില്ല. അതിജീവിക്കും. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായി. മട്ടന്നൂരിലും വോട്ട് കുറഞ്ഞത് യുഡിഎഫ് തരംഗത്തിലാണെന്നും വി കെ സനോജ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പയ്യന്നൂരും തളിപ്പറമ്പിലും സംഘടന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടി ഉണ്ടാക്കി എന്ന വാദം പിണറായി വിജയനെ ലക്ഷ്യമിട്ടാണ്. പുതിയ സർക്കാർ ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ചാൽ ഡിവൈഎഫ്ഐ സമര രംഗത്ത് ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.