അതേ സമയം ഡിഎംകെയിൽ മന്ത്രി ശേഖർ ബാബുവിനെതിരെ വിമർശനം ഉയരുന്നുണ്ട്. ചെന്നൈയിലെ തിരിച്ചടിക്ക് കാരണം ശേഖർ ബാബു എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം.
ചെന്നൈ: തമിഴ്നാട്ടിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ. രണ്ട് ദിവസത്തിനകം എംഎൽഎമാരുടെ യോഗം ചേരും. വിജയ് യെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് തീരുമാനം. ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടും. ഗവർണർ അർലേക്കർ രണ്ട് ദിവസത്തിനകം ചെന്നൈയിൽ എത്തിയേക്കും. ടിവികെയെ പിന്തുണക്കുന്നത് ആലോചിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ദില്ലിയിൽ ഇന്ന് നേതാക്കൾ കൂടിയാലോചന നടത്തും. തമിഴ്നാട്ടിൽ എല്ലാ വഴികളും തേടുമെന്നാണ് ബിജെപിയുടെ നിലപാട്. വിജയുമായി ബിജെപി ചർച്ച നടത്തുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതേ സമയം ഡിഎംകെയിൽ മന്ത്രി ശേഖർ ബാബുവിനെതിരെ വിമർശനം ഉയരുന്നുണ്ട്. ചെന്നൈയിലെ തിരിച്ചടിക്ക് കാരണം ശേഖർ ബാബു എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. ബാബുവിനെതിരെ നടപടി വേണമെന്ന് പരന്താമൻ എംഎൽഎ ആവശ്യപ്പെട്ടു.




