ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലീസുകാർ ചേർന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളിൽ ആഘോഷിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം എ ആർ ക്യാമ്പിൽ ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലീസുകാർ ചേർന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളിൽ ആഘോഷിച്ചത്. പൊലീസുകാർ രാഷ്ട്രീയ പ്രവർത്തനത്തിലോ രാഷ്ട്രീയ ആഘോഷത്തിലോ പങ്കെടുക്കരുതെന്ന് ചട്ടമുള്ളപ്പോഴാണ് ആഘോഘം നടത്തിയത്. നൂറുപേരുടെ 102 ആശംസകള്‍ എന്നെഴുതിയ കേക്കു മുറിച്ചാണ് ആഷോഷിച്ചത്. കോണ്‍ഗ്രസ് പതാകയുളള കേക്കാണ് മുറിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News