പാലക്കാട് ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു.
പാലക്കാട്: പാലക്കാട് ജില്ലയിൽ ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിക്കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതി നൽകിയത്. ഈ ഉത്തരവ് പിൻവലിച്ചതായാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ കുറഞ്ഞ താപനിലയും യു വി ഇന്‍ഡക്‌സും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. ഇനിമുതൽ ഫിസിക്കൽ ക്ലാസുകൾ ആയിരിക്കും ഉണ്ടാകുക.




