Published : Aug 20, 2026, 08:15 AM ISTUpdated : Aug 21, 2026, 11:12 AM IST

കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണം; ഹൈക്കമാൻഡിനെ കണ്ട് രമേശ് ചെന്നിത്തല

Summary

മുൻമുഖ്യമന്ത്രിയുടെ മകൾ വീണ ടി, വിദേശത്ത് പണം അയച്ചതിൽ ഫെമ ചട്ടലംഘനത്തിലേക്കും അന്വേഷണം. ദുബൈയിലേക്ക് 85ലക്ഷം അയച്ചതിൽ ഫെമ ലംഘനമുണ്ടായോ എന്നാണ് ഇഡി അന്വേഷണം നടത്തുന്നത്. വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയോ എന്ന സംശയവും ഉയരുന്നുണ്ട്.

Ramesh Chennithala

03:02 PM (IST) Aug 20

കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണം; ഹൈക്കമാൻഡിനെ കണ്ട് രമേശ് ചെന്നിത്തല

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു നിർണായക കൂടിക്കാഴ്ച. സംഘടനാ കാര്യങ്ങളും പുതിയ അധ്യക്ഷ നിയമനവും ഉടൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ഹൈക്കമാൻഡിനെ ധരിപ്പിച്ചു.

Read Full Story

02:57 PM (IST) Aug 20

എസ്ഐടി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുണ്ട്; സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന എംആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ

സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന എംആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ എന്നാണ് സർക്കാരിൻ്റെ വിശദീകരണം

Read Full Story

02:24 PM (IST) Aug 20

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപത്തിൽ തിഹാർ ജയിലിൽ തടവിൽ കഴിയുന്നതിനിടെ

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസായിരുന്നു. സഫ്‌ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം

Read Full Story

01:39 PM (IST) Aug 20

വന്ദേമാതരം ആലാപനം - കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് ബിജെപി, പുതിയ 'മുസ്ലീം ലീഗായി' മാറിയെന്ന് കുറ്റപ്പെടുത്തൽ; രാജ്യദ്രോഹപരമെന്ന് അമിത് ഷാ

വന്ദേമാതരം രണ്ട് ചരണം മാത്രം ആലപിക്കാനുള്ള കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനത്തിനെതിരെ ബിജെപി വിമർശനം കടുപ്പിച്ചു. കോൺഗ്രസ് പുതിയ 'മുസ്ലീം ലീഗായി' മാറിയെന്നും നടപടി രാജ്യദ്രോഹപരമാണെന്നും അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു

Read Full Story

01:26 PM (IST) Aug 20

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ, ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനിടെ വിവിധ വിഷയങ്ങൾ ചർച്ചയായി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കേരള മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ നടന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായി നടന്ന ചർച്ചയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വികസന വിഷയങ്ങളും ചർച്ചയായി

Read Full Story

01:22 PM (IST) Aug 20

ജമ്മുകശ്മീരിനെക്കുറിച്ചുള്ള സെർജിയോ ഗോറിൻറെ പ്രസ്താവന; കടുത്ത അതൃപ്തിയുമായി പാകിസ്ഥാൻ, യുഎസ് അംബാസറെ കാണാതെ ദലൈലാമ

ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിൻ്റെ പ്രസ്താവനയിൽ പാകിസ്ഥാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാക് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു.

Read Full Story

01:07 PM (IST) Aug 20

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാൻ നീക്കം; വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബഹളത്തിൽ കലാശിച്ചു

പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാനുള്ള നീക്കത്തിനെതിരെ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ ബഹളം. പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പികെ അബൂത്വാഹിറിനെ വേങ്ങര ബ്ലോക്ക് പ്രസിഡൻ്റാക്കാനുള്ള നീക്കമാണ് ബഹളത്തിൽ കലാശിച്ചത്.

Read Full Story

12:48 PM (IST) Aug 20

ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആശ്വാസ പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ്; 500 രൂപ അലവൻസ് 1000 രൂപയാക്കി

പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളുടെ നിവേദന പ്രകാരമാണ് ഉത്തരവ്. 2011ൽ ഉമ്മൻചാണ്ടി സർക്കാരാണ് ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് അലവൻസ് ഏർപ്പെടുത്തിയത്.

Read Full Story

12:33 PM (IST) Aug 20

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ്; മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ, കോടതിയിൽ പുതിയ ഹർജി

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അ​ഗസ്റ്റിൻ സഹോദരൻമാർ കോടതിയിൽ പുതിയ ഹർജി നൽകി.

Read Full Story

12:29 PM (IST) Aug 20

വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ബൈക്ക് രാവിലെ നോക്കിയപ്പോൾ കാണാനില്ല, ട്രാഫിക്കിന്റെ പെറ്റിയിൽ വാഹനം തിരികെ, കിട്ടിയത് 22 ദിവസത്തിന് ശേഷം

പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 22ന് വെളുപ്പിന് മോഷണം പോയ വാഹനമാണ് 28 ദിവസങ്ങൾക്ക് ശേഷം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ലഭിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.

Read Full Story

11:50 AM (IST) Aug 20

മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരന് ക്രൂരമർദനം - കേസെടുത്ത് കൊടുവള്ളി പൊലീസ്, പിതൃസഹോദരനും ഭാര്യയ്ക്കുമെതിരെ കേസ്

മൊഴി രേഖപ്പെടുത്തിയ സിഡബ്ലിയുസിക്ക് മര്‍ദനം ബോധ്യപ്പടുകയും കേസ്സെടുക്കാൻ റൂറല്‍ എസ്.പിക്ക് നിര്‍ദ്ദശേവും നല്‍കി. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read Full Story

11:37 AM (IST) Aug 20

മുട്ടിൽ മരംമുറി വഞ്ചനക്കേസ്; അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി, വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹർജി തള്ളി കോടതി

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജിയാണ് കോടതി തള്ളിയത്

Read Full Story

11:29 AM (IST) Aug 20

തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു; പരാതി നൽകി റാപ്പർ‌ വേടൻ; സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം

തനിക്കെതിരെ ഗൂഡാലോചന നടത്തി അപവാദപ്രചാരണം നടത്തുന്നുവെന്നാണ് പരാതിയിൽ വേടൻ ആരോപിക്കുന്നത്.

Read Full Story

11:19 AM (IST) Aug 20

വീണക്കെതിരായ ഇഡി അന്വേഷണം, അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ; 'ഇഡിക്ക് മുകളിൽ കോൺഗ്രസിന് ഒരു ഏർപ്പാടും ഇല്ല'

വീണ വിജയനെതിരായ ഇഡി അന്വേഷണം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. ഇഡിയുടെ അന്വേഷണത്തിൽ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ലെന്നും മുരളീധരൻ

Read Full Story

10:32 AM (IST) Aug 20

വീണക്കെതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല, ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല

Read Full Story

10:07 AM (IST) Aug 20

മാസപ്പടി കേസ് - തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല, പ്രചാരണത്തിനെതിരെ നിയമനടപടിയെടുക്കും - റിയാസ്

തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ലെന്നും പ്രചാരണത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും റിയാസ് വ്യക്തമാക്കി.

Read Full Story

09:55 AM (IST) Aug 20

കരുവാറ്റയിലെ കൊലപാതകം; കൗമാരക്കാർ പ്ലാൻ ബിയും തയ്യാറാക്കി, പിടിക്കപ്പെട്ടാൽ വഴിതെറ്റിക്കാൻ പദ്ധതി, ചാറ്റുകൾ കണ്ടെത്തിയതോടെ എല്ലാം പൊളിഞ്ഞു

ഓഡിയോ സന്ദേശങ്ങൾ അടക്കം വാട്സാപ്പിൽ അവശേഷിച്ചിരുന്നതിനാലാണ് കൗമാരക്കാരി പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ലെന്ന് പെൺകുട്ടി മറ്റു മൂന്ന് കൗമാരക്കാരെ അറിയിച്ചിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.

Read Full Story

09:36 AM (IST) Aug 20

വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നു; കെട്ടിടം മാനേജർ പാർട്നറുടെ പേരിൽ, സ്ഥാപനം പ്രവർത്തിച്ചിരുന്നില്ലെന്ന് ഉടമ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ ടി വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം. കമ്പനി വിവരങ്ങൾ വെള്ള പേപ്പറിൽ പ്രിൻ്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്.

Read Full Story

08:54 AM (IST) Aug 20

'പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതം'; പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വികെ ശ്രീരാമൻ

പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും വികെ ശ്രീരാമൻ

Read Full Story

08:28 AM (IST) Aug 20

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി മന്ത്രി ഒ ജെ ജനീഷ്

ഡയറക്ടറുടെ അടുപ്പക്കാരനും സിപിഎം ബന്ധവുമുള്ള ഉദ്യോഗാർത്ഥിക്കായി യോഗ്യതകളില്‍ അടക്കം അട്ടിമറി നടത്തി നിയമനം നടത്തുന്നുവെന്നാണ് ആരോപണം.

Read Full Story

More Trending News