ഡയറക്ടറുടെ അടുപ്പക്കാരനും സിപിഎം ബന്ധവുമുള്ള ഉദ്യോഗാർത്ഥിക്കായി യോഗ്യതകളില്‍ അടക്കം അട്ടിമറി നടത്തി നിയമനം നടത്തുന്നുവെന്നാണ് ആരോപണം.

തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി നടത്തുന്ന അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫീസർ നിയമനം സംബന്ധിച്ച് മന്ത്രി ഒ ജെ ജെനീഷ് റിപ്പോർട്ട് തേടി. സ്പെഷ്യല്‍ സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കിനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ വിവാദത്തില്‍ പുരാരേഖ ഡയറക്ടറും റിപ്പോർട്ട് നല്‍കിയിരുന്നു. അസിസ്റ്റന്‍റ് കണ്‍സർവേറ്റർ നിയമന പട്ടികയില്‍ ഒരു ഉദ്യോഗാർത്ഥി മാത്രം വന്നതിന് പിന്നാലെ അഭിമുഖം തടസ്സപ്പെടുത്താൻ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ഡയറക്ടറുടെ അടുപ്പക്കാരനും സിപിഎം ബന്ധവുമുള്ള ഉദ്യോഗാർത്ഥിക്കായി യോഗ്യതകളില്‍ അടക്കം അട്ടിമറി നടത്തി നിയമനം നടത്തുന്നുവെന്നാണ് ആരോപണം. പ്രതിഷേധത്തിനിടയിലും പട്ടികയിലുള്ള ഉദ്യോഗാർത്ഥിക്കായി ഇന്നലെ പിഎസ്‍സി അഭിമുഖം നടത്തിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming