മൊഴി രേഖപ്പെടുത്തിയ സിഡബ്ലിയുസിക്ക് മര്‍ദനം ബോധ്യപ്പടുകയും കേസ്സെടുക്കാൻ റൂറല്‍ എസ്.പിക്ക് നിര്‍ദ്ദശേവും നല്‍കി. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരന്‍, ഭാര്യ എന്നിവര്‍ക്കെതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മര്‍ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ബാലനീതി വകുപ്പ് എന്നിവ ചുമത്തിയാണ് കേസ്. പരാതി ഇല്ലെന്ന പേരില്‍ കൊടുവള്ളി പൊലീസ് നേരത്തെ സംഭവത്തില്‍ കേസെടുത്തിരുന്നില്ല. പൊലീസ് കേസ്സെടുക്കാത്തതിനാല്‍ കുട്ടിയെ ഹാജരാക്കാന്‍ ചൈല്‍‍ഡ് വെല്‍ഫെയർ കമ്മിറ്റി രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.‍ മൊഴി രേഖപ്പെടുത്തിയ സിഡബ്ലിയുസിക്ക് മര്‍ദനം ബോധ്യപ്പടുകയും കേസ്സെടുക്കാൻ റൂറല്‍ എസ്.പിക്ക് നിര്‍ദ്ദശേവും നല്‍കി. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മോഷണക്കുറ്റം ആരോപിച്ച് പിതൃസഹോദരൻ ഏഴാം ക്ലാസുകാരനെ മര്‍ദിച്ച സംഭവം; കേസെടുത്ത് പൊലീസ്